ദീപികയ്ക്കും മുകളില്‍ പ്രിയങ്ക ചോപ്ര, ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി, ആസ്തി ഇത്ര

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം ആരാണ്. നടിമാരുടെ കാര്യമാണെങ്കില്‍ അത് ബോളിവുഡ് തന്നെയാണ്. വമ്പന്‍ പ്രതിഫലമാണ് ദീപിക പദുക്കോണും, കത്രീന കൈഫും അടക്കമുള്ള പ്രമുഖ നടിമാര്‍ വാങ്ങുന്നത്. എന്നാല്‍ ഇവരേക്കാളും മുന്നില്‍ ഒരാളുണ്ട്. നടി പ്രിയങ്ക ചോപ്രയാണ് ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി.

ബോളിവുഡില്‍ മാത്രമല്ല ഹോളിവുഡിലും ഇപ്പോള്‍ തിളങ്ങി കൊണ്ടിരിക്കുകയാണ് പ്രിയങ്ക. അടുത്തിടെ നടി ബോളിവുഡില്‍ ചിത്രങ്ങളൊന്നും ചെയ്തിട്ടില്ല. ഹോളിവുഡ് ബേവാച്ച്, മാട്രിക്‌സ്, പോലുള്ള ചിത്രങ്ങളുടെയും, ക്വാണ്ടിക്കോ, സിയാറ്റില്‍ പോലുള്ള വെബ്‌സീരീസുകളുടെയും ഭാഗമായിരുന്നു അവര്‍. നടിയുടെ ആസ്തിയും പ്രതിഫലവും എത്രയാണെന്ന് നോക്കാം.

priyanka-chopra

ഇന്ത്യയില്‍ ഒന്നാം നമ്പര്‍

20 വര്‍ഷത്തില്‍ ഏറെയായി സിനിമാ മേഖലയില്‍ ഉണ്ട് നടി പ്രിയങ്ക ചോപ്ര. വമ്പന്‍ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് നടി. ഒരു ചിത്രത്തിലെ വേഷം എത്രത്തോളം ഉണ്ട് എന്നതിന് അനുസരിച്ചാണ് നടിയുടെ പ്രതിഫലം. 40 കോടി രൂപയാണ് പ്രിയങ്ക സിനിമകള്‍ക്കും വെബ് സീരീസുകള്‍ക്കുമായി വാങ്ങുന്ന പ്രതിഫലം.

ചെറിയ വേഷങ്ങളാണെങ്കില്‍ 15 കോടി മുതലാണ് പ്രതിഫലം വാങ്ങുക. രണ്ടാം സ്ഥാനത്തുള്ള ദീപിക വാങ്ങുന്നത് പതിനഞ്ച് മുതല്‍ മുപ്പത് കോടിയാണ്. മൂന്നാം സ്ഥാനത്ത് കങ്കണ റനാവത്താണ്. 15 മുതല്‍ 27 കോടി വരെയാണ് നടി വാങ്ങുന്നത്. കത്രീഫ് കൈഫ് 15 മുതല്‍ 21 കോടി വരെയും, ആലിയ ഭട്ട് പത്ത് മുതല്‍ 20 കോടി വരെയും പ്രതിഫലം വാങ്ങുന്നുണ്ട്.

പ്രിയങ്കയുടെ ആസ്തി

പ്രിയങ്ക ചോപ്രയുടെ ഹോളിവുഡിലെ പ്രതിഫലവും അതുപോലെ ആസ്തിയും വളരെ ഉയര്‍ന്നതാണ്. 75 മില്യണാണ് പ്രിയങ്കയുടെ ആസ്തി. ഏകദേശം 620 കോടി രൂപ വരും ഇത്. 1.3 മില്യണാണ് ഹോളിവുഡില്‍ ഒരു ചിത്രത്തിനായി അവര്‍ വാങ്ങുന്ന പ്രതിഫലം. 2.44 ലക്ഷം ഡോളറാണ് ടിവി ഷോകളിലെ ഓരോ എപ്പിസോഡിനുമായി പ്രിയങ്ക വാങ്ങുന്നത്.

1.82600 ഡോളറാണ് നടിയുടെ വാര്‍ഷിക വരുമാനം. വര്‍ഷത്തില്‍ 2.19 മില്യണ്‍ യുഎസ് ഡോളര്‍ നടിക്ക് വരുമാനമായി ലഭിക്കുന്നുണ്ട്. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നിന്ന് 3,65200 ഡോളര്‍ പ്രിയങ്കയ്ക്ക് ലഭിക്കുന്നുണ്ട്.

പരസ്യത്തില്‍ നിന്ന് വരുമാനം

പ്രിയങ്കയ്ക്ക് പരസ്യത്തില്‍ നിന്നും വരുമാനം ലഭിക്കുന്നുണ്ട്. 608,600 ഡോളറാണ് പ്രിയങ്ക ഓരോ പരസ്യത്തിനുമായി വാങ്ങുന്നത്. ഗാര്‍നിയര്‍, ആപ്പി ഫിസ്, കോള്‍ഗേറ്റ്, ഷ്മിറ്റന്‍, പാന്റെനെ, പോലുള്ള പ്രമുഖ ബ്രാന്‍ഡുകളുമായി സഹകരിക്കുന്നുണ്ട് നടി. അഭിനയത്തില്‍ നിന്നല്ലാതെ പ്രിയങ്കയ്ക്ക് ലഭിക്കുന്ന പ്രധാന വരുമാനവും പരസ്യത്തില്‍ നിന്നാണ്.

ആഢംബര വീടുകളും സ്വന്തം

പ്രിയങ്കയ്ക്ക് രണ്ട് ആഡംബര വീടുകള്‍ മുംബൈയിലുണ്ട്. കര്‍മയോഗ് ബിള്‍ഡിംഗില്‍ 8,51850 ഡോളര്‍ നല്‍കിയാണ് ഈ വീട് സ്വന്തമാക്കിയത്. ലോഖണ്ഡ് വാല കോംപ്ലക്‌സില്‍ മറ്റൊരു അപ്പാര്‍ട്‌മെന്റും പ്രിയങ്കയ്ക്കുണ്ട്. 9,73500 ഡോളറിനാണ് ഈ അപ്പാര്‍ട്‌മെന്റ് നടി വാങ്ങിയത്. നിലവില്‍ ഹോളിവുഡിലാണ് നടി ഫോക്കസ് ചെയ്തിരിക്കുന്നത്.

ലോസ് ആഞ്ചല്‍സിലും പ്രിയങ്കയ്ക്ക് വീടുണ്ട്. 20 മില്യണ്‍ ഡോളറാണ് ഇതിന്റെ വില. കാലിഫോര്‍ണിയയിലെ എന്‍സിനോയിലെ ആഡംബര വീട്ടിലാണ് പ്രിയങ്ക ഇപ്പോള്‍ താമസിക്കുന്നത്. 17.5 മില്യണാണ് ഇതിന്റെ വില. ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ സ്‌കൈലൈനിലും, ഗോവയിലെ ബാഗ ബീച്ചിനെ സമീപത്തായും പ്രിയങ്കയ്ക്ക് വീടുകളുണ്ട്. 2.43 മില്യണാണ് ഗോവയിലെ വീടിന്റെ വില.

ആഢംബര കാറുകളുടെ ശേഖരം

ആഢംബര കാറുകളുടെ ശേഖരവും പ്രിയങ്കയ്ക്കുണ്ട്. മൂന്ന് ലക്ഷത്തില്‍ അധികം ഡോളര്‍ വില വരുന്ന റോള്‍സ് റോയ്‌സ് നടിയുടെ കാര്‍ ശേഖരത്തിലുണ്ട്. മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസ്, പോളാര്‍ ജെനറീസ് ഓള്‍ ടെറയിന്‍, പോര്‍ഷെ, ബെന്‍സ് ഇ ക്ലാസ്, മെഴ്‌സിഡസ് മേയ്ബാക്ക് എസ്650 ഓഡി ക്യു7, ബിഎംഡബ്ല്യു 5 സീരീസ് എന്നിവയും പ്രിയങ്കയുടെ ശേഖരത്തിലുണ്ട്. പ്രൈവറ്റ് ജെറ്റും പ്രിയങ്കയ്ക്ക് സ്വന്തമായിട്ടുണ്ട്. അമേരിക്ക, ബ്രിട്ടന്‍, ഇന്ത്യ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനായി നടി ഉപയോഗിക്കുന്നത് ഈ ജെറ്റാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+