സാരിക്കുള്ളില്‍ ചൂടുവെള്ളം നിറച്ച ബക്കറ്റ്: പ്രിയങ്ക ചോപ്ര പങ്കുവെച്ച മറക്കാനാവാത്ത അനുഭവം
ബോളിവുഡും കടന്ന് ഹോളിവുഡിലും സാന്നിധ്യമറിയിച്ച നടിയാണ് പ്രിയങ്ക ചോപ്ര. പോപ് ഗായകൻ നിക് ജൊനാസിനെ വിവാഹം കഴിച്ചതോടെ പൂർണമായും ഹോളിവുഡിലാണ് നടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇപ്പോൾ അപൂർവമായിട്ടു മാത്രമാണ് താരം ബോളിവുഡ് സിനിമകളിൽ അഭിനയിക്കുന്നത്. തന്നെ ഒതുക്കാൻ നടന്ന നീക്കങ്ങളും ശ്രമങ്ങളുമാണ് ബോളിവുഡിനോട് അകൽച്ച പാലിക്കാൻ കാരണമായി നടി അടുത്തിടെ പറഞ്ഞത്. താരത്തിന്റെ പുതിയ ബോളിവുഡ് ചിത്രമായ 'ജീ ലേ സരാ'യുടെ ഷൂട്ടിങ് ഇതുവരെ തുടങ്ങിയിട്ടില്ല. പ്രിയങ്കയുടെ ഡേറ്റ് ഇല്ലാത്തതാണ് സിനിമയുടെ ചിത്രീകരണം തുടങ്ങാൻ വൈകുന്നത്.
ലോക സുന്ദരി പട്ടം നേടിയതിനുശേഷമാണ് പ്രിയങ്ക ചോപ്ര അഭിനയരംഗത്തേക്ക് എത്തുന്നത്. ബോളിവുഡിൽ പ്രിയങ്കയുടെ തുടക്ക കാലം വളരെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. തുടക്ക കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പല അഭിമുഖങ്ങളിലും നടി തുറന്നു പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഒരിക്കൽ ഒരു ഗാനരംഗത്തിൽ അഭിനയിക്കുമ്പോൾ ഉണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ച് നടി തുറന്നു പറഞ്ഞിരുന്നു. ഇത് വീണ്ടും ബോളിവുഡിലും സിനിമ പ്രേക്ഷകർക്കിടയിലും വലിയ രീതിയിൽ ചർച്ചയാവുകയാണ്.

സ്വിറ്റ്സർലൻഡിലായിരുന്നു ഗാനരംഗത്തിന്റെ ചിത്രീകരണം നടന്നത്. കൊടും തണുപ്പിൽ ഷിഫോൺ സാരി ധരിച്ചാണ് അഭിനയിച്ചത്. ആദ്യമായിട്ടാണ് അത്തരമൊരു ഗാനരംഗത്തിൽ അഭിനയിക്കുന്നത്. ശരീരം മുഴുവൻ കവർ ചെയ്യുന്ന വസ്ത്രമായിരുന്നു നായകന്റേത്. ക്ലോസ് അപ്പ് ഷോട്ടിൽ ചൂടു വെള്ളം നിറച്ച ബക്കറ്റ് സാരിക്കുള്ളിൽ വെച്ച് അതിൽ കയറി നിന്നാണ് അഭിനയിച്ചത്. ഡയലോഗ് പറഞ്ഞപ്പോൾ താൻ വിറയ്ക്കുന്നുണ്ടായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. സിനിമയിൽ കാണുന്നതുപോലെ അത്ര ഗ്ലാമറസായല്ല റൊമാന്റിക് ഗാനങ്ങൾ ചിത്രീകരിക്കുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി.
മ്യൂസിക് വീഡിയോകളിലൂടെയാണ് പ്രിയങ്ക ഹോളിവുഡിൽ സാന്നിധ്യം അറിയിച്ചത്. ക്വാണ്ടികോ എന്ന അമേരിക്കൻ ടെലിവിഷൻ സീരീസാണ് താരത്തിനെ ശ്രദ്ധേയമാക്കിയത്. സിതാഡെൽ ആണ് പ്രിയങ്കയുടെ ഒടുവിൽ പുറത്തിറങ്ങിയ സീരീസ്. താരത്തിന്റെ ഇംഗ്ലീഷ് സീരാസ് ഹോളിവുഡിൽ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഈസ് ഇന്റ് ഇറ്റ് റൊമാന്റിക്, ദ മാട്രിക്സ് റിസറക്ഷൻ തുടങ്ങിയ ഹോളിവുഡ് സിനിമകളിൽ പ്രിയങ്ക ചെറിയ റോളുകൾ ചെയ്തിരുന്നു.
ആർമിയിൽ ഡോക്ടർമാരായി സേവനം അനുഷ്ഠിച്ചവരാണ് പ്രിയങ്കയുടെ അച്ഛൻ അശോക് ചോപ്രയും അമ്മ മധു ചോപ്രയും. എന്നാൽ പ്രിയങ്ക തിരഞ്ഞെടുത്തത് അഭിനയരംഗമാണ്. ഏറ്റവും ഉയർന്ന പ്രതിഫലം കൈപ്പറ്റുന്ന ഇന്ത്യൻ നടിമാരിൽ ഒരാൾ കൂടിയാണ് പ്രിയങ്ക. ഏതാണ്ട് 650 കോടിയാണ് പ്രിയങ്കയുടെ ആസ്തി. നിലവിൽ ഭർത്താവ് നിക്ക് ജൊന്നാസിനൊപ്പം അമേരിക്കയിൽ സ്ഥിര താമസമാക്കിയിരിക്കുന്ന പ്രിയങ്ക ചോപ്ര, ഹോളിവുഡിലും തന്റെ സാനിധ്യം അറിയിച്ചു കഴിഞ്ഞു.
2018 ലാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്. 2022 ജനുവരിയിലാണ് പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസ്സിനും ഒരു പെൺകുഞ്ഞ് ജനിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് പ്രിയങ്കയും ജൊനാസ്സും മകളെ വരവേറ്റത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. മാൾട്ടി എന്ന പേര് സംസ്കൃതത്തിൽനിന്നാണ്, സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശമാണ് ഇത് അർത്ഥമാക്കുന്നത്. കടലിലെ നക്ഷത്രം എന്നർത്ഥം വരുന്ന 'മാരിസ്' എന്ന ലാറ്റിൻ പദത്തിൽ നിന്നുള്ളതാണ് മേരി. യേശുക്രിസ്തുവിന്റെ അമ്മയായ മേരിയുടെ ഫ്രഞ്ച് പതിപ്പ് കൂടിയാണ് മേരി എന്നത് ശ്രദ്ധേയമാണ്. പ്രിയങ്കയുടെ അമ്മ മധു ചോപ്രയുടെ പേരായ മധുമാൾട്ടിയുടെ ഭാഗമാണ് മാൾട്ടി.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications