Get Updates
Get notified of breaking news, exclusive insights, and must-see stories!

പൃഥ്വിരാജുമായി തെറ്റിപ്പിരിഞ്ഞോ? പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിൽ ലിസ്റ്റിന്റെ മറുപടി

ഹിറ്റ് പടങ്ങൾ സമ്മാനിച്ച കോമ്പോയാണ് പൃഥ്വിരാജ് - ലിസ്റ്റിൻ കോമ്പോ. എന്നാൽ കുറച്ചുകാലമായി ഈ കോമ്പോയിലുള്ള പടങ്ങൾ കുറവാണ്. ഇരുവരും പിണക്കത്തിലാണോ എന്ന ചോദ്യം ഉയർന്നുവരാറുമുണ്ട്. എന്നാൽ പൃഥ്വിരാജിന്റെ ജന്മദിനമായ ഇന്ന് ലിസ്റ്റിൻ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. വളരെ രസകരമായ ഒരു പോസ്റ്റാണ് ലിസ്റ്റിൻ പങ്കുവെച്ചത്.

പൃഥ്വിയുമായുള്ള പഴയ ചിത്രങ്ങളാണ് പോസ്റ്റിനൊപ്പം ലിസ്റ്റിൻ പങ്കുവെച്ചിരിക്കുന്നത്.ആളുകൾ കുറച്ച് നാളുകളായി ചോദിക്കുന്നുണ്ട് പൃഥ്വിരാജ് ആയി തെറ്റി പിരിഞ്ഞോ.? നിങ്ങൾ ഒരുമിച്ചുള്ള സിനിമകൾ ഒന്നും ഇല്ലേ എന്നൊക്കെ..?? അപ്പോൾ താൻ പറയും പൃഥ്വി ആക്ടിംഗ്,ഡയറക്ഷൻ ഒക്കെ കാരണം ഭയങ്കര ബിസി ആണ്, സത്യത്തിൽ താൻ ആണേൽ അതിനേക്കാൾ ബിസി ആണ് എന്ന് ലിസ്റ്റിൻ തമാശയായി പറയുന്നുണ്ട്. 2025 ലേക്ക് ഒരു പ്രൊജക്റ്റ് പ്ലാൻ ചെയ്യട്ടെയെന്നും ലിസ്റ്റിൻ ചോദിക്കുന്നു. ലിസ്റ്റിന്റെ ഈ പോസ്റ്റിന് നിരവധി പേരാണ് കമന്റുമായി എത്തുന്നത്.

prthvi

‌ലിസ്റ്റിൻ പങ്കുവെച്ച കുറിപ്പ്:

ഞാൻ കുറെ നേരം ഇരുന്ന് ഫോണിൽ തിരഞ്ഞു നമ്മുടെ ലേറ്റസ്റ്റ് ഫോട്ടോക്ക് വേണ്ടി. അന്നേരം ഒന്നും കണ്ടില്ല , അപ്പോഴാണ് ഒരു ക്യാപ്ഷൻ ശ്രദ്ധയിൽ പെട്ടത് " Old Is Gold ". പിന്നെ ഞാൻ ഫോണിൽ ചികയാൻ ആയിട്ട് ഒന്നും നിന്നില്ലാ ... അതങ്ങ് പോസ്റ്റ് ചെയ്യുവാണ്. ഉള്ളത് കൊണ്ട് ഓണം പോലെ . ഉടൻ തന്നെ പുതിയ ഒരു ഫോട്ടോ എടുക്കേണ്ടത് ആയിട്ടുണ്ട് , ആളുകൾ കുറച്ച് നാളുകളായി ചോദിക്കുന്നുണ്ട് പൃഥ്വിരാജ് ആയി തെറ്റി പിരിഞ്ഞോ...? നിങ്ങൾ ഒരുമിച്ചുള്ള സിനിമകൾ ഒന്നും ഇല്ലേ എന്നൊക്കെ..??

അപ്പൊൾ ഞാൻ പറയുമായിരുന്നു പൃഥ്വി ആക്ടിംഗ് , ഡയറക്ഷൻ ഒക്കെ കാരണം ഭയങ്കര ബിസി ആണ്..... സത്യത്തിൽ ഞാൻ ആണേൽ അതിനേക്കാൾ ബിസി ആണ്. പക്ഷെ രാജു ഫ്രീ ആയാൽ, എൻ്റെ ബിസി എല്ലാം ഞാൻ അങ്ങ് മാറ്റി വെച്ച് ലാലേട്ടൻ പടത്തിൽ പറയും പോലെ ഇന്ദുചൂഢൻ തൂണ് പിളർത്തി അങ്ങ് വരും .. എന്താ വരട്ടെ പുതിയ പ്രോജക്ട് ആയിട്ട്... 2025ലേക്ക് ഒന്ന് പ്ലാൻ ചെയ്താലോ സാർ....???

കുറച്ച് കൂടെ സ്പീഡിൽ പടങ്ങൾ ഒക്കെ ചെയ്യ്... വരുമാനം കിട്ടുന്നതല്ലേ.. ബോംബെ യിൽ പുതിയ വലിയ വീട് ഒക്കെ വാങ്ങിയതല്ലേ..?? ബാങ്ക് ലോൺസ്, മറ്റു ചിലവുകൾ ഒക്കെ കാണില്ലേ...?? വലിയ പ്ലാനിംഗ് ഒക്കെ ഉള്ള വ്യക്തി ആണെന്ന് അറിയാം.. എന്നാലും അതൊക്കെ വേഗത്തിൽ അടച്ചു തീർക്കണ്ടെ..? ആലോചിച്ച് പതുക്കെ പറഞ്ഞാൽ മതിയെ..നമ്മൾ ഒരുമിച്ചുള്ള സിനിമകളുടെ വിജയങ്ങൾ, എൻ്റെ ജീവിതത്തിൽ ഒരുപാട് മറ്റു നല്ല കാര്യങ്ങൾക്ക് കാരണമായി. Thankyou Dear Prithvi & Thank God.

Once Again Many More Happy Returns Of The Big Day My Dear Raju

ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ആഘോഷങ്ങൾക്ക് ഇടയിൽ, വൈകിട്ട് കുപ്പികൾ പൊട്ടിക്കുമ്പോൾ... സസ്‌പെൻസിൻ്റെ ഒരു കുപ്പി കൂടെ അങ്ങ് പൊട്ടിച്ചാലോ.... ?? ഒരെണ്ണം അങ്ങ് പൊട്ടിക്കന്നെ... Nb : നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഒരു കേക്കുമായി വരാൻ ഇരുന്നതാ. ബോംബെ വീടിൻ്റെ അഡ്രസ്സ് അറിയാത്തത് കൊണ്ട് ആ പൈസ കമ്പനിക്ക് ലാഭമായി

Enjoy The Day With Your Family

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+