Get Updates
Get notified of breaking news, exclusive insights, and must-see stories!

മരക്കാറിലെ കണക്കുകൂട്ടലെല്ലാം തെറ്റി.. ബജറ്റ് പ്രതീക്ഷിച്ചതില്‍ നിന്നില്ല, നഷ്ടക്കണക്കിലും പാളി: സന്തോഷ്

കൊച്ചി: മലയാള സിനിമയിലെ തര്‍ക്കം പുതിയ തലങ്ങളിലേക്ക് മാറുകയാണ്. താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം എന്നാവശ്യപ്പെട്ട് നിര്‍മാതാവ് ജി സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനമാണ് എല്ലാത്തിനും തുടക്കമിടുന്നത്. ജൂണ്‍ ഒന്നിന് സിനിമാ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച സുരേഷ് കുമാര്‍ മലയാള സിനിമയുടെ പ്രതിസന്ധിക്ക് കാരണം താരങ്ങളുടെ അമിത പ്രതിഫലമാണ് എന്ന് പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനെതിരെ ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയതോടെയാണ് തര്‍ക്കം രൂക്ഷമായത്. സിനിമാ സമര ഏകപക്ഷീയമായി തീരുമാനിച്ച ഒന്നാണ് എന്നും സുരേഷ് കുമാര്‍ മുന്നോട്ടുവെച്ച വാദങ്ങളൊന്നും നിലനില്‍ക്കില്ല എന്നും ആന്റണി പെരുമ്പാവൂര്‍ തുറന്നടിച്ചു. ഇതോടെ മലയാള സിനിമയിലെ താരങ്ങളെല്ലാം ആന്റണിക്കൊപ്പം അണിനിരന്നു. മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയവരെല്ലാം ആന്റണിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Santhosh T Kuruvila

ഇപ്പോഴിതാ നിര്‍മാതാവ് സന്തോഷ് ടി കുരുവിളയും സുരേഷ് കുമാറിനെ തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ നിര്‍മാണം എന്നത് ബിസിനസ് ആണ് എന്നും അതില്‍ ലാഭനഷ്ടങ്ങള്‍ മാറി മാറി വന്നുകൊണ്ടേയിരിക്കും എന്നും അദ്ദേഹം പറഞ്ഞു. അത് ഉള്‍ക്കൊള്ളാന്‍ തയ്യാറുള്ളവര്‍ മാത്രം സിനിമ എടുത്താല്‍ പോരെ എന്നും അദ്ദേഹം ചോദിച്ചു. കാന്‍ ചാനല്‍ മീഡിയയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

സന്തോഷ് ടി കുരുവിളയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'കുഞ്ഞാലി മരയ്ക്കാറില്‍ ഞാന്‍ ചെറിയൊരു പാര്‍ട്ട്ണറാണ്. ആന്റണിയുമായി സംസാരിക്കുമ്പോള്‍ ഞങ്ങള്‍ 40-48 കോടി രൂപയുടെ ബഡ്ജറ്റായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. ഞങ്ങളുടെ മനസില്‍ അന്ന് തന്നെ പറഞ്ഞിരുന്നു 10-12 കോടി രൂപ നഷ്ടം വരാം എന്ന്. അത് റെഡിയാണോ എന്ന് ആന്റണി എന്നോട് ചോദിച്ചു. ഞാന്‍ ഓകെ എന്ന് പറഞ്ഞു. അങ്ങനെ എടുത്ത സിനിമയാണ് കുഞ്ഞാലി മരയ്ക്കാര്‍.

അതിന്റെ ബഡ്ജറ്റ് 80 കോടിക്ക് മുകളില്‍ പോയി. നഷ്ടം മൊത്തം ഒരു അഞ്ച് കോടിക്ക് താഴെയെ വന്നുള്ളൂ. അതായത് ബജറ്റ് പ്രതീക്ഷിച്ചതിലും കൂടിയെങ്കിലും നഷ്ടം വിചാരിച്ചതിലും കുറഞ്ഞു. അതിനുള്ള ബിസിനസ് നടന്നു. അത് മാത്രമല്ല ഇന്‍ഡസ്ട്രി വലുതായി. മരയ്ക്കാര്‍ ഇറങ്ങിയപ്പോഴുള്ള ഇന്‍ഡസ്ട്രി അല്ല ഇപ്പോഴുള്ളത്. ആന്റോ ജോസഫും ഞാനും ബാല്യകാല സുഹൃത്തുക്കളാണ്.

അവന്‍ കെഎസ്യുവും ഞാന്‍ എസ്എഫ്ഐയുമായിരുന്നു. ആന്റോ ഏതെങ്കിലും മണ്ടത്തരത്തില്‍ ചെന്ന് ചാടും എന്ന് എനിക്ക് തോന്നുന്നില്ല. ആന്റോ ജോസഫ് മമ്മൂട്ടി-മോഹന്‍ലാല്‍ പടം എടുക്കുന്നത് മണ്ടനായിട്ടല്ലല്ലോ. ആന്റണി എമ്പുരാന്‍ എടുക്കുന്നതും മണ്ടനായിട്ടല്ല. അദ്ദേഹത്തിന് പ്രതീക്ഷയുണ്ട്. എമ്പുരാന്‍ എന്റെ കണക്ക് പ്രകാരം ശമ്പളം അടക്കം 150 കോടിക്ക് മുകളില്‍ പോകും,' സന്തോഷ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+