'കള്ളുകുടിച്ച് അയാള്‍ നടിയുടെ മുറിയുടെ വാതിലില്‍ പോയി മുട്ടി, പിറ്റേദിവസം...'; സന്തോഷ് കുരുവിള പറയുന്നു
ഈ വര്‍ഷമാണ് മലയാള ചലച്ചിത്ര രംഗത്ത് സമഗ്ര നയം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി ഒരു കമ്മിറ്റിയും രൂപീകരിച്ചിരുന്നു. നയത്തിന്റെ കരട് തയ്യാറാക്കാന്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ ചെയര്‍മാനും ചലച്ചിത്രമേഖലയിലെ പ്രമുഖരെയും ഉള്‍പ്പെടുത്തി പത്തംഗസമിതിയെ ആണ് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്.
സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് കണ്‍വീനര്‍ ആയ സമിതിയില്‍ എം എല്‍ എയും നടനുമായ മുകേഷ്, നടി മഞ്ജു വാര്യര്‍, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, നടി പത്മപ്രിയ, ഛായാഗ്രാഹകന്‍ രാജീവ് രവി, നടി നിഖിലാ വിമല്‍, നിര്‍മാതാവ് സന്തോഷ് കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളാണ്. ഇപ്പോഴിതാ സിനിമയില്‍ ഉണ്ടാകേണ്ട അച്ചടക്കത്തെ പറ്റി തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് ടി കുരുവിള.

ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ സെറ്റില്‍ നടിയോട് മോശമായി പെരുമാറിയതിന് പ്രധാന ടെക്‌നീഷ്യനെ പിരിച്ചുവിട്ട സംഭവവും സന്തോഷ് ടി കുരുവിള പറയുന്നുണ്ട്. സിനിമയിലെ ലഹരി ഉപയോഗം ഒഴിവാക്കേണ്ടതാണ് എന്നും സന്തോഷ് കുരുവിള കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...
'സിനിമ എടുക്കുമ്പോള്‍ നമ്മുടെ മനസില്‍ സിനിമ മാത്രമെ കാണാവൂ. നമ്മുടെ സിനിമയുടെ സെറ്റുകളൊക്കെ അതുപോലെയാണ്. നമ്മുടെ സിനിമയുടെ സെറ്റില്‍ ഒരു മെയിന്‍ ടെക്നീഷ്യന്‍ സിനിമാ നടിയുടെ റൂമില്‍ അറിയാതെ കയറി. അറിഞ്ഞൊന്നും കയറിയതല്ല. കള്ളൊക്കെ കുടിച്ച് രാത്രിയില്‍ അറിയാതെ ഡോര്‍ മുട്ടി. ഞാന്‍ ഖത്തറിലായിരുന്നു. എന്നെ വിളിച്ച് പറഞ്ഞു.
അപ്പോള്‍ തന്നെ പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് വില്‍ച്ച് പറഞ്ഞു നാളെ രാവിലെ ആദ്യം ചെയ്യേണ്ടത് അയാളെ പിടിച്ച് നിര്‍ത്തുക. ഡയറക്ടര്‍, ക്യാമറമാന്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇവര്‍ നാല് പേരും ചേര്‍ന്ന് പുള്ളിയുടെ ചെവിക്കുറ്റിക്കിട്ട് ഓരോ അടി അടിക്കുക. എന്നെ വീഡിയോയില്‍ കാണിക്കുക. എന്നിട്ട് പറഞ്ഞ് വിടുക. ആ സിനിമയിലെ ഏറ്റവും വലിയ ടെക്നീഷ്യനായിരുന്നു, പറഞ്ഞുവിട്ടു.
അത്തരം ഡിസിപ്ലിന്‍ ഈ സിനിമയില്‍ ഉണ്ടായില്ലെങ്കില്‍ സിനിമ നമ്മളുടെ കൈയിലൊന്നും നില്‍ക്കില്ല. ലഹരി ഉപയോഗിക്കുന്നവരെയൊക്കെ അറിയാം. അതൊക്കെ വലിയ അപകടമാണ്. ഇതുപയോഗിച്ചില്ലെങ്കില്‍ കഥയൊന്നും വരില്ല എന്ന് പറയുന്നവരുണ്ട്. സിനിമക്ക് മാത്രമല്ല മൊത്തം സമൂഹത്തിന് തന്നെ ഇത് ദോഷമാണ്. എനിക്ക് കമ്മിറ്റിയില്‍ നിന്ന് ഒന്നും ലഭിക്കാനില്ല. അതിനാല്‍ തന്നെ കൊണ്ട് ആകുന്നത് എന്തെങ്കിലും സിനിമയുടെ നല്ലതിനായി ചെയ്യണം എന്നുണ്ട്.'












Click it and Unblock the Notifications