മിന്നല്‍ മുരളി രണ്ടാം ഭാഗം വൈകുന്നതെന്ത്? നിര്‍മാതാവിന്റെ മറുപടി: ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്...
മലയാളത്തിലെ ഹോളിവുഡ് ചിത്രമായിരുന്നു ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി. സ്‌പൈഡര്‍മാന്‍, ബാറ്റ്മാന്‍ എന്നൊക്കെ പറയുന്നതു പോലെ മലയാളിക്ക് അഹങ്കാരത്തോടെ പറയാന്‍ പറ്റുന്ന പേരായി മിന്നല്‍ മുരളി മാറി. മുണ്ടുടുത്ത ഹീറോയ്ക്ക് പാന്‍ ഇന്ത്യന്‍ തലത്തില്‍ അംഗീകാരം നേടിക്കൊടുത്ത സിനിമയാണ് ടോവിനോ തോമസ് നായകനായ മിന്നല്‍ മുരളി. 2021-ലാണ് ചിത്രം പുറത്തിറങ്ങിയത്.
കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഏറ്റെടുത്ത സിനിമ നിരവധി പ്രശസ്ത താരങ്ങളുടെ സാന്നിധ്യം കൊണ്ടും സമ്പന്നമായിരുന്നു ഏറെ സമ്പന്നമായിരുന്നു. തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ഒടിടിയില്‍ ഈ സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു.

ഹോളിവുഡ് സൂപ്പര്‍ ഹീറോസിനെ മാത്രം കണ്ടു പരിചയിച്ച മലയാളിക്ക് ബേസില്‍ ജോസഫ് സമ്മാനിച്ച തനി നാടന്‍ ഹീറോയാണ് മിന്നല്‍ മുരളി. നര്‍മ്മരംഗങ്ങളും ആക്ഷന്‍ രംഗങ്ങളും ഇമോഷണല്‍ രംഗങ്ങളും ഒരുപോലെ പാകത്തിന് ചേര്‍ത്ത് ഒരുക്കിയ സിനിമയായിരുന്നു മിന്നല്‍ മുരളി. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിന്റെ അഭിനയവും മികച്ച നിരൂപക പ്രശംസ നേടി. സംവിധായകന്‍ എന്ന നിലയില്‍ ബേസില്‍ ജോസഫിന് രാജ്യാന്തര തലത്തില്‍ അംഗീകാരം നേടിക്കൊടുത്ത സിനിമ കൂടിയാണ് ഇത്.
ഫെമിന, ഷെല്ലി, സ്‌നേഹ ബാബു, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു സന്തോഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചു.
വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍ എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ സോഫിയ പോളാണ് മിന്നല്‍ മുരളി നിര്‍മ്മിച്ചത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സ് ആണ് സോഫിയ നിര്‍മിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ സോഫിയ പോളിന് സാധിച്ചു മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആര്‍ഡിഎക്‌സ്, കൊണ്ടല്‍ തുടങ്ങിയ ചിത്രങ്ങള്‍ സോഫിയ നിര്‍മ്മിച്ചതാണ്.
മിന്നല്‍ മുരളി ഇറങ്ങിയപ്പോള്‍ തന്നെ അതിന്റെ രണ്ടാം ഭാഗം എപ്പോള്‍ ഇറങ്ങും എന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. മിന്നല്‍ മുരളി രണ്ടാം ഭാഗം വരികയാണെങ്കില്‍ വലിയ ക്യാന്‍വാസിനുള്ള ചിത്രം ആയിരിക്കുമെന്ന് സംവിധായകന്‍ ബേസിക് ജോസഫ് അടക്കമുള്ള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം വൈകുന്നതിനെ കുറിച്ചുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് സോഫിയ.
സോഫിയ പോളിന്റെ വാക്കുകള്‍: മിന്നല്‍ മുരളിയൂടെ രണ്ടാം ഭാഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ആ സമയത്താണ് ബേസില്‍ ജോസഫ് ശക്തിമാന്‍ സിനിമ ചെയ്യാന്‍ പോയത്. അതു കാരണം ആ സിനിമ കഴിഞ്ഞിട്ട് രണ്ടാം ഭാഗത്തെക്കുറിച്ച് സംസാരിക്കാം എന്നു വിചാരിച്ചു. എന്റെ മകന്‍ കെവിനാണ് ബേസിനോട് മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് സംസാരിക്കുന്നത്. അത് നടക്കാന്‍ ഞങ്ങള്‍ക്ക് വലിയ ആഗ്രഹമുണ്ട്.
മിന്നല്‍ മുരളി മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ സിനിമയാണ്. അപ്പോള്‍ എന്തായാലും ടോവിനോയ്ക്കും ബേസിലിനും അതിന്റെ രണ്ടാം ഭാഗം ചെയ്യാന്‍ ആഗ്രഹം കാണും. അതുപോലെ തന്നെ ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്. അത് നടക്കുമ്പോള്‍ നടക്കട്ടെ എന്നാണ് ഞങ്ങള്‍ ഇപ്പോള്‍ വിചാരിക്കുന്നത്. അതിനു വേണ്ടി കാത്തിരിക്കുകയാണ്.












Click it and Unblock the Notifications