'അങ്ങനെ പറയാൻ പാടില്ലായിരുന്നു, ചോദിച്ച പൈസ കൊടുക്കാനൊക്കില്ലെങ്കിൽ വേറെ ആളെ വെക്കൂ', മറുപടിയുമായി അൻസിബ
കൊച്ചി: താരങ്ങളും നിർമ്മാതാക്കളും തമ്മിലുളള തർക്കത്തിൽ ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് മോഹൻലാൽ എത്തിയതോടെ പ്രശ്നം പുതിയ വഴിത്തിരിവിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതോടെ പ്രശ്നപരിഹാരത്തിനുളള സജീവനീക്കങ്ങളും അണിയറയിൽ നടക്കുന്നു.
അതിനിടെ നിർമ്മാതാവ് ജി സുരേഷ് കുമാർ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടിയും അമ്മ അംഗവും ആയ അൻസിബ ഹസ്സൻ. നാഥനില്ലാ കളരിയായി അമ്മ മാറി എന്നതടക്കമുളള പരാമർശങ്ങൾക്ക് മറുപടി പറയാനുളള അന്തസ് കാണിക്കണമെന്ന് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അൻസിബ പറഞ്ഞു.
''താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ടുളളതാണ് പ്രശ്നം. എന്നാല്‍ അതില്‍ നിന്ന് മാറി അമ്മ സംഘടനയ്ക്ക് എതിരെയുളള സംസാരമായി മാറി. നാഥനില്ലാ കളരിയായി അമ്മ മാറി എന്ന് പറഞ്ഞതാണ് ഏറ്റവും വിഷമിപ്പിച്ചത്. കാരണം അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. പ്രത്യേകിച്ച് പ്രൊഡ്യൂസര്‍സ് അസോസിയേഷന് പറയാന്‍ പാടില്ലായിരുന്നു'', അൻസിബ വ്യക്തമാക്കി.

''അവര്‍ക്ക് വേണ്ടി അമ്മ കൊച്ചിയില്‍ സംഘടിപ്പിക്കുകയും അതിന്റെ മേജര്‍ ഷെയര്‍ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കാണ് പോയിട്ടുളളത്. അപ്പോള്‍ എങ്ങനെ അവര്‍ക്ക് അമ്മയ്ക്കെതിരെ പറയാന്‍ പറ്റി എന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്''.
താരങ്ങളുടെ ശമ്പളം തീരുമാനിക്കുന്നത് അവര്‍ തന്നെയാണെന്നും അൻസിബ പറയുന്നു. ''അത് മറ്റൊരാള്‍ക്ക് തീരുമാനിക്കാന്‍ സാധിക്കില്ല. താരങ്ങളുടെ ശമ്പളം മൂന്ന് തവണയായി, ഷൂട്ടിനിടെ, സെന്‍സര്‍ കഴിഞ്ഞിട്ട്, റിലീസ് കഴിഞ്ഞിട്ട് എന്നാണ് പറയുന്നത്. അപ്പോള്‍ അഡ്വാന്‍സ് ഇല്ലാതെ എങ്ങനെയാണ് സിനിമ കമ്മിറ്റ് ചെയ്യുക. അഡ്വാന്‍സ് വാങ്ങാതെ ഇവിടെ താന്‍ കമ്മിറ്റ് ചെയ്ത പല സിനിമകളും നടക്കാതെയടക്കം പോയിട്ടുണ്ട്. അത് കാരണം ദൃശ്യം തെലുങ്കില്‍ അഭിനയിക്കാന്‍ സാധിക്കാതെ പോയി''.
''അമ്മ സംഘടനയ്ക്ക് ജനറല്‍ ബോഡി ചേരാതെ ഒരു വലിയ തീരുമാനം എടുക്കാന്‍ സാധിക്കില്ല. 500ല്‍ അധികം അംഗങ്ങളുണ്ട്. അവരുടെയെല്ലാം അഭിപ്രായം കേള്‍ക്കേണ്ടതുണ്ട്. അത് വരെ നിര്‍മ്മാതാക്കള്‍ കാത്തിരിക്കണം എന്നേ പറയാനുളളൂ. അമ്മ അംഗം എന്ന നിലയ്ക്ക് ആന്റണി പെരുമ്പാവൂരിന് സംഘടനയുടെ പിന്തുണയുണ്ടാകും. അദ്ദേഹം നിര്‍മ്മാതാക്കളുടെ സംഘടനയിലും അംഗമാണ്. അദ്ദേഹത്തിന്റെ സംഘടനയും അദ്ദേഹത്തെ പിന്തുണയ്ക്കണം എന്നാണ് കരുതുന്നത്''.
താരങ്ങള്‍ക്ക് എന്തിനാണ് അമിതമായ ശമ്പളം കൊടുക്കുന്നത് എന്ന് അന്‍സിബ ചോദിക്കുന്നു. ''രണ്ട് കോടിക്ക് എടുക്കുന്ന സിനിമയും 50 കോടിക്ക് എടുക്കുന്ന സിനിമയും ഉണ്ട്. അത് ഓരോരുത്തരുടെ തീരുമാനം ആണ്, ഞാനെടുക്കുന്ന സിനിമ ഇത്ര ബജറ്റിന് തീര്‍ക്കും എന്ന്. അമിതമായ ശമ്പളം കൊടുക്കുന്നില്ല എന്ന് നിര്‍മ്മാതാവ് തീരുമാനിച്ച് കഴിഞ്ഞാല്‍ ഈ പ്രശ്നമില്ല. പുതിയ ആളുകള്‍ക്ക് അവസരവും കിട്ടും''.
''ബജറ്റ് കാരണവും കഥ ഇഷ്ടപ്പെടാതെയും ഒക്കെയായി പല പ്രൊജക്ടുകളില്‍ നിന്നും അഭിനേതാക്കളെ മാറ്റാറുണ്ട്. അവര്‍ ആവശ്യപ്പെടുന്ന തുക കൊടുക്കാനില്ല, അതുകൊണ്ട് പകരം മറ്റൊരാളെ വെക്കാം എന്നത് എത്രയോ കാലമായി നടക്കുന്നു. ഇത് പെട്ടെന്നൊരു സുപ്രഭാതത്തിലുണ്ടായതല്ല. വേണമെന്നുണ്ടെങ്കില്‍ ആ ശമ്പളം കൊടുത്താല്‍ മതി, വേണം എന്നുണ്ടെങ്കില്‍ ആ താരത്തെ വിളിച്ചാല്‍ മതി. ആരെയും ഭയപ്പെടുത്തിക്കൊണ്ട് ജോലി ചെയ്യിക്കാനുളള അവകാശം ആര്‍ക്കും ഇല്ല''.
''സിനിമാ സമരം വരുന്നതിനോട് യോജിപ്പില്ല. ഒരുപാട് പേരുടെ ജോലിയാണ് നഷ്ടപ്പെടുന്നത്. സിനിമ എന്നാല്‍ താരങ്ങള്‍ മാത്രം അല്ല, ടെക്നീഷ്യന്മാര് അടക്കം നിരവധി പേരുണ്ട്. പലര്‍ക്കും വീട്ടിലെ അവസ്ഥ ദുരിതമായിരിക്കും. ആഢംബരത്തില്‍ ജീവിക്കുന്ന നടീനടന്മാര് വളരെ കുറച്ചേ ഉളളൂ.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് എന്ന് ആരും മറന്ന് പോകരുത്. എന്ത് ജോലി ചെയ്യണം എത്ര ശമ്പളം വാങ്ങണം എന്നൊക്കെ നമുക്ക് തന്നെ തീരുമാനിക്കാനുളള സ്വാതന്ത്ര്യമുണ്ട്. നിര്‍മ്മാതാവ് മാത്രം ഉണ്ടായാല്‍ സിനിമ ഉണ്ടാകില്ല.. കഥാകൃത്തും അഭിനേതാവും പ്രൊഡക്ഷന്‍ ബോയും അടക്കം ഒരുപാട് പേര് വേണം. നായകന് ഒറ്റയ്ക്ക് കയറി സ്ക്രീനില്‍ നിന്നത് കൊണ്ട് മാസ്സ് ആകില്ല. അതിന് പിറകില്‍ ആള്ക്കാര് വേണം. എല്ലാവരും പരസ്പര സഹകരണത്തില്‍ മുന്നോട്ട് പോയാലേ നടക്കൂ. താരങ്ങള്‍ പ്രൊഡ്യൂസ് ചെയ്യുന്നതില്‍ എന്താണ് തെറ്റ്.. പൈസ ആരുടെ കയ്യിലുണ്ടോ അവര്‍ക്ക് നിര്‍മ്മിക്കാം''.
''അമ്മ എന്ന സംഘടനയെ നാഥനില്ലാ കളരി എന്ന് പറഞ്ഞത് എന്തിനാണ്. അതിനാണ് ആദ്യം മറുപടി കിട്ടേണ്ടത്. ആ ചോദ്യത്തിന് മറുപടി പറയാനുളള അന്തസ്സ് അവര്‍ കാണിക്കണം. താരങ്ങളുടെ പ്രതിഫലം ഒറ്റയടിക്ക് അങ്ങ് കൂടുന്നത് അല്ലല്ലോ. സൗഹൃദത്തിന്റെ പേരില്‍ സൂപ്പര്‍സ്റ്റാറുകള്‍ അടക്കം ഒരു പൈസ് പോലും വാങ്ങാതെ സിനിമ ചെയ്ത് കൊടുത്തിട്ടുണ്ട് എന്നതും മറക്കരുത്''.
''ഇത് ഇത്രയും വലിച്ച് കീറേണ്ട ആവശ്യം ഇല്ലായിരുന്നു. ഇതൊരു കൂട്ടം ആളുകളുടെ വേതനവും ജീവിതവും ആണ്. അത് ഇല്ലാതാക്കരുത്. ഒരു താരത്തിന് പ്രതിഫലം കൂടുതലാണെങ്കില്‍ അയാളെ മാറ്റി അടുത്ത ആളെ വെക്കണം. അതാണ് വേണ്ടത്. താരത്തിന്റെ മുഖം ഉണ്ടെങ്കിലേ സിനിമ സെല്ലാകൂ എന്ന് പറയുന്നു. നല്ല ഉളളടക്കം ആണെങ്കില്‍ ആര് ഉണ്ടെങ്കിലും ഇല്ലെങ്കിലും സിനിമ വിജയിക്കും. നീ ഇത്ര പൈസക്ക് ഇത് ചെയ്തേ പറ്റൂ എന്ന് അഭിനേതാക്കളോട് പറയുന്നത് മാടമ്പിത്തരമാണ്''.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications