'ആ കടുവയെ ഹോൾഡ് ചെയ്തുകൊണ്ട് അഭിനയിക്കാൻ ഒരാൾക്കും പറ്റില്ല'; പുലിമുരുകനെക്കുറിച്ച് ജോസഫ് നെല്ലിക്കൽ
മലയാള സിനിമയിലെ ആദ്യ 100 കോടി ചിത്രമാണ് മോഹൻലാൽ നായകനായ പുലിമുരുഗൻ. വൻ ഓളമാണ് പുലിമുരുകൻ തീർത്തത്. വൈശാഖ് ആയിരുന്നു സിനിമയുടെ സംവിധായകൻ. നാടിനെ നടക്കിയ പുലിയ പിടികൂടുന്ന പുലിമുരുകനെ അത്ഭുത്തോടെയാണ് പ്രേക്ഷകർ നോക്കിയത്. ഇപ്പോൾ സിനിമയ്ക്ക് പിന്നിലെ അനുഭവങ്ങൾ പറയുകയാണ് കലാസംവിധായകനായ ജോസഫ് നെല്ലിക്കൽ.
ലാലേട്ടനും മമ്മൂക്കയുമൊക്കെ ഇടിക്കുമ്പോൾ ഇടി കൊള്ളില്ലെന്നും ഹീറോ വില്ലനെ കുത്തുമ്പോൾ കുത്ത് കൊള്ളില്ലെന്നും കൊച്ച് കുട്ടികൾക്ക് പോലും അറിയാമെന്നും ചോര വരുമ്പോൾ അത് ഒറിജിനൽ അല്ലെന്നും എല്ലാവർക്കും അറിയാം ഇത് കാണുന്ന പ്രേക്ഷകൻ തങ്ങളെ പറ്റിക്കുന്നതാണ് എന്ന് അറിഞ്ഞിട്ട് തന്നെയാണ് സിനിമ കാണാൻ വരുന്നതെന്നും ജോസഫ് പറയുന്നു.

വളരെ മനോഹരമായി പറ്റിക്കുക അതാണ് സിനിമ, അങ്ങനെ സിനിമയിലൂടെ പ്രേക്ഷകനെ കൊണ്ടുപോകുന്നിടത്താണ് സിനിമ വിജയിക്കുന്നത്. അതിൽ വിജയിച്ച സിനിമയാണ് പുലിമുരുകൻ, അദ്ദേഹം പറഞ്ഞു.
ജനങ്ങൾ അതുവരെ കാണാത്ത ഒരു പശ്ചാത്തലമായിരുന്നു ആ സിനിമയുടേതെന്ന് ജോസഫ് പറയുന്നു. ഒരു കാടും അവിടെ കുറെ ജനങ്ങളും അവിടെ പുലിയുടെ ശല്യവും അതിനെ പിടിക്കാൻ വരുന്ന മനുഷ്യനുമൊക്കെ പുതുമയായിരുന്നു.
സിനിമയിൽ ആദ്യം പുലിയെ തന്നെയായിരുന്നു പ്ലാൻ ചെയ്തത്, എന്നാൽ പുലിയുടെ വേഗതയോട് മത്സരിക്കാൻ ക്യാമറയ്ക്ക് പറ്റില്ല അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് പിന്നീടത് കടുവയാക്കിയത്. കടുവയെ വരയൻ പുലി എന്നും വിളിക്കും അങ്ങനെയാണ് ആ പ്രശ്നം പരിഹരിച്ചത്, അദ്ദേഹം പറഞ്ഞു.
കടുവയെ കാണുന്നതിന് വിയറ്റ്നാമിൽ പോയപ്പോഴാണ് കടുവയുടെ ഭീകരത മനസ്സിലാവുന്നതെന്നും അതിന്റെ ഭാരം 500 കിലോയ്ക്ക് മുകളിലാണ്.
കടുവ അടിച്ച് കഴിഞ്ഞാൽ അതിന്റെ മൂന്നിരട്ടിയാണ് ആ അടിയുടെ പവർ വരുന്നത്. ആ കടുവയെ ഹോൾഡ് ചെയ്ത് കൊണ്ട് അഭിനയിക്കാൻ ഒരാൾക്കും പറ്റില്ല. അതിന് വേണ്ടുന്ന ഡമ്മിയൊക്കെ ഒരുക്കി, ജോസഫ് പറഞ്ഞു.
പുലി മുരുകന്റെ ആയുധം ഒരുക്കിയതിനെക്കുറിച്ചും ജോസഫ് പറയുന്നു. പുലിമുരുകൻ ചെറുപ്പം മുതൽക്കെ പുലിയെ പിടികൂടുന്ന ആളാണ്. അയാൾ പുലിയെ കൊല്ലുന്നത് കുന്തം പോലൊരു വസ്തു ഉപയോഗിച്ചാണ്. അത് പോലെ കയ്യിലും കാലിലുമെല്ലാം കത്തിയുണ്ട്.
അയാൾ എപ്പോഴും ഒരു പുലിയെ പിടിക്കാൻ തയ്യാറാണ്. അതു ആ കഥാപാത്രം തന്നെ ഉണ്ടാക്കിയ ആയുധങ്ങൾ ആകണം അവ. അതൊരു ചലഞ്ചായിരുന്നുവെന്നും അതിന് രണ്ട് മൂന്നുതരം മെറ്റീരിയൽസ് സ്ക്രിബിൾ ചെയ്തുവെന്നും അതിൽ നിന്നാണ് സിനിമയിൽ കാണുന്നല തിരഞ്ഞെടുത്തത് അദ്ദേഹം പറയുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications