Get Updates
Get notified of breaking news, exclusive insights, and must-see stories!

പുഷ്പ 2; പ്രതിഫലം വേണ്ട, പക്ഷേ..വമ്പൻ ഡിമാന്റുമായി അല്ലു അർജുൻ; നിർമ്മാതക്കൾക്കും കിട്ടി കോടികൾ

ഹൈദരാബാദ്: 2021 ൽ ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ചിത്രമായിരുന്നു അല്ലു അർജുൻ നായകനായെത്തിയ പുഷ്പ; ദ റൈസ്. 170 കോടിയോളം ബജറ്റില്‍ ഒരുക്കിയ ചിത്രം 373 കോടിയോളം രൂപയായിരുന്നു വരുമാനം നേടിയത്. പുഷ്പയിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും അല്ലു അർജുന് ലഭിച്ചിരുന്നു.

അല്ലുവിന്റെ കരിയറിനെ തന്നെ മാറ്റി മറിച്ച ചിത്രം കൂടിയായിരുന്നു പുഷ്പ. പതിവ് രീതികളിൽ നിന്നും തീർത്തും വ്യത്യസ്തമായിട്ടായിരുന്നു ചിത്രത്തിൽ അല്ലു പ്രത്യക്ഷപ്പെട്ടത്. ചന്ദനക്കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തേയായിരുന്നു താരം അവതരിപ്പിച്ചത്. മാസ് ഡാൻസും ആക്ഷനും ഒപ്പം തന്റെ ട്രേഡ്മാർക്കായ ഡാൻസുമെല്ലാം ചേർത്താണ് അല്ലു സിനിമയിൽ നിറഞ്ഞതാടിയതെങ്കിലും അതിനപ്പം തന്നെ മികച്ച അഭിനയവും താരം കാഴ്ചവെച്ചു, അത് ഫലം കാണുകയും ചെയ്തു. എന്തായാലും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ.

 pushpa2-

2024 ഓഗസ്റ്റ് 15 നാണ് 'പുഷ്പ: ദി റൂൾ' തിയേറ്ററുകളിലെത്തുക എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. അതിനിടെ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് ഇതിനോടകം തന്നെ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. നേരത്തേ ആമസോൺ പ്രൈമമാണ് നിർമ്മാതാക്കളുമായി ചർച്ച നടത്തുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ആമസോണ്‍ പ്രൈം പറഞ്ഞ തുകയെക്കാള്‍ മൂന്നിരട്ടി തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് പുഷ്പ 2 വാങ്ങിയത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൈത്രി മൂവീസിന്റെ ചിത്രങ്ങൾ പൊതുവെ ആമസോൺ ആയിരുന്നു വാങ്ങിയിരുന്നത്.

അതേസമയം പുഷ്പയിലെ അല്ലുവിന്റെ പ്രതിഫലം സംബന്ധിച്ച അപ്ഡേറ്റുകളും പുറത്തുവരുന്നുണ്ട്. ആദ്യ ചിത്രത്തിന് 50 കോടിയോളമായിരുന്നു താരത്തിന്റെ പ്രതിഫലം എന്നായിരുന്നു വാർത്തകൾ. പുഷ്പയുടെ രണ്ടാം ഭാഗം വരുമ്പോൾ‌ അല്ലു അർജുൻ തന്റെ പ്രതിഫലം ഇരട്ടിയാക്കിയെന്നും 125 കോടിയോളമാണ് ആവശ്യപ്പെട്ടതെന്നുമാണ് അടുത്തിടെ വന്ന അപേഡ്റ്റുകൾ.

എന്നാൽ രണ്ടാം ഭാഗത്തിന് പ്രതിഫലം വേണ്ടെന്ന് അറിയിച്ചിരിക്കുകയാണത്രേ താരം. പകരം, ചിത്രത്തിന്റെ റിലീസിനുശേഷം ലാഭത്തിന്റെ ഒരു നിശ്ചിത ശതമാനം വിഹിതമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതായത് ചിത്രം 1000 കോടിയാണ് ലാഭം ഉണ്ടാക്കുന്നെങ്കിൽ അതിന്റെ 33 ശതമാനം തനിക്ക് എന്നതാണത്രേ ഡിമാന്റ്, 330 കോടിയോളം രൂപ. പുഷ്പ 2 വിന്റെ നിർമ്മാതാക്കൾ 1000 കോടി രൂപയോ അതിൽ കൂടുതലോ എല്ലാ ഭാഷകളുടെയും തിയറ്റർ അവകാശ കരാറിനായി ആവശ്യപ്പെട്ടതായി നേരത്തേ വാർത്തകളുണ്ടായിരുന്നു.

അല്ലു അർജുൻ നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗം വൻ ബജറ്റിലാണ് ഒരുങ്ങുന്നത്. കൂറ്റൻ ഹിറ്റാകും ചിത്രം എന്ന് തന്നെയാണ് അണിയറ പ്രവർത്തകരുടെ വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+