അല്ലു അർജുൻ പുഷ്പ 2 ൽ വാങ്ങിയ പ്രതിഫലം ഇതാ; ഞെട്ടിച്ച് രശ്മികയും..ഫഹദ് ഫാസിൽ എന്താ സുമ്മാവാ..കണക്ക് പുറത്ത്
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ 2 റിലീസിന് ഇനി മൂന്ന് ദിവസം മാത്രമാണ് ശേഷിക്കുന്നത്. ലോകമാകെ ഏറ്റെടുത്ത പുഷ്പ ദി റൈസിന്റെ രണ്ടാം ഭാഗം ബോക്സ് ഓഫീസിൽ കൊടുങ്കാറ്റാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സിനിമ ഇറങ്ങുമ്പോൾ ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മറ്റൊരു ഘടകം താരങ്ങളുടെ പ്രതിഫലമാണ്. ഇതിനോടകം തന്നെ പല റെക്കോഡുകളും സൃഷ്ടിച്ച ചിത്രം താരങ്ങളുടെ പ്രതിഫലങ്ങളുടെ കാര്യത്തിലും റെക്കോഡ് ഭേദിച്ചുവെന്നാണ് റിപ്പോർട്ട്. വിശദമായി വായിക്കാം
300 കോടി തൊട്ട് അല്ലു അർജുൻ
അല്ലു അർജുന്റെ കരിയറിനെ തന്നെ മാറ്റി മറിച്ച ചിത്രമായരുന്നു പുഷ്പ ദി റൈസിങ് സ്റ്റാർ എന്ന ആദ്യഭാഗം. ചന്ദനക്കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തേയാണ് അല്ലു അവതരിപ്പിച്ചത്. മാസും ക്ലാസും നിറഞ്ഞ ചിത്രത്തിലെ പ്രകടത്തിന് ദേശീയ അവർഡും താരത്തിന് ലഭിച്ചിരുന്നു. ആദ്യ ഭാഗത്തിന് 50 കോടിയായിരുന്നു താരത്തിന്റെ പ്രതിഫലം.
പുഷ്പ 2 റിലീസ് പ്രഖ്യാപിച്ചപ്പോൾ തന്നെ സിനിമയ്ക്കായി അല്ലു അർജുൻ വാങ്ങുന്ന പ്രതിഫലം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിരുന്നു. 300 കോടിയാണ് രണ്ടാം ഭാഗത്തിന് താരത്തിന് ലഭിക്കുക. ഇതോടെ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി അല്ലു അർജുൻ മാറിക്കഴിഞ്ഞു.

രശ്മിക എന്താ സുമ്മാവാ...
പുഷ്പയുടെ ശ്രീവല്ലിയായി നിറഞ്ഞാടുകയായിരുന്ന ആദ്യഭാഗത്ത് രശ്മിക മന്ദാന. ഡാൻസിനൊപ്പം തന്നെ താരത്തിന്റെ പ്രകടനത്തിനും വലിയ കൈയ്യടി കിട്ടി. രണ്ടാം ഭാഗത്തിൽ തനിക്കും ദേശീയ അവാർഡ് പ്രതീക്ഷിക്കുന്നുണ്ടെന്ന് രശ്മിക അടുത്തിടെ പറഞ്ഞിരുന്നു.
രണ്ടാം ഭാഗത്തിനായി രശ്മിക വാങ്ങിയ പ്രതിഫലവും ഒട്ടും ചെറുതല്ല. സിനിമയ്ക്കായി 10 കോടിയാണത്രേ താരത്തിന് പ്രതിഫലമായി ലഭിച്ചത്. ഇതോടെ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയിൽ രശ്മികയും ഇടംപിടിച്ചു. ദിപിക പദുക്കോൺ, സമന്ത, ആലിയ ഭട്ട് തുടങ്ങിയ നടിമാരാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 10 മുതൽ 12 കോടി വരെയാണ് ഈ നായികമാർ പ്രതിഫലമായി വാങ്ങുന്നത്.
ഫഹദ് ഫാസിൽ വാങ്ങുന്ന കോടികൾ എത്രയെന്നോ
പ്രതിനായക വേഷത്തിലാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ എത്തുന്നത്.ബൻവാർ സിംഗ് ഷെഖാവത്ത് എന്നാണ് ഫഹദിന്റെ കഥാപാത്രത്തിന്റെ പേര്. ആദ്യ ഭാഗത്തിലെ പ്രകടനത്തിന് വലിയ കൈയ്യടിയായിരുന്നു താരത്തിന് ലഭിച്ചത്. ഫഹദിന്റെ ഞെട്ടിക്കുന്ന പ്രകടനമായിരിക്കും രണ്ടാം ഭാഗത്തിൽ ആരാധകർക്ക് കാണാൻ സാധിക്കുകയെന്ന് അല്ലു അർജുൻ തന്നെ വ്യക്തമാക്കിയിരുന്നു. 8 കോടിയാണ് രണ്ടാം ഭാഗത്തിനായി താരത്തിന് ലഭിച്ച പ്രതിഫലം. ആദ്യഭാഗത്തിന് 3.5 കോടിയും.
കില്ലർ പെർഫോമൻസ്; ശ്രീലീലയ്ക്ക് ലഭിച്ച പ്രതിഫലം ഇതാ
ആദ്യ ഭാഗത്തിൽ സാമന്ത അവതരിപ്പിച്ച ഐറ്റം ഡാൻസ് ആരാധകർക്കിടയിൽ ഉണ്ടാക്കിയ ഓളം ചില്ലറയായിരുന്നില്ല. രണ്ടാം ഭാഗത്തിലും ത്രസിപ്പിക്കുന്ന ഡാൻസ് നമ്പറുമായി സാമന്ത ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ സാമന്തയ്ക്ക് പകരം ഇക്കുറി ശ്രീലീലയാണ് ഐറ്റം ഡാൻസുമായി എത്തുന്നത്. 2 കോടിയാണത്രേ ഒരൊറ്റ ഡാൻസ് നമ്പറിന് ശ്രീലീലയ്ക്ക് പ്രതിഫലമായി ലഭിച്ചത്.
ഡിസംബർ 5 ന് റിലീസ്
5 ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതിഗംഭീര ദൃശ്യമികവും കിടലൻ ആക്ഷൻ രംഗങ്ങളും ത്രസിപ്പിക്കുന്ന പാട്ടുകളും നൃത്തരംഗങ്ങളുമെല്ലാമായി ആരാധകരുടെ മനംനിറക്കാൻ പാകത്തിനുള്ളതെല്ലാം സിനിമയിൽ ഉണ്ടെന്ന സൂചനകൾ നേരത്തേ തന്നെ അണിറയപ്രവർത്തകർ നൽകിയിരുന്നു. ബോക്സ് ഓഫീസിൽ ചിത്രം 1000 കോടി കടക്കുമെന്നാണ് പ്രവചനങ്ങൾ.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications