പുഷ്പ 2: അല്ലു അര്‍ജുന് മുകളിലെത്തി സുകുമാറിന്റെ പ്രതിഫലം, സംവിധാനത്തിന് വാങ്ങിയത് ഇത്ര
അല്ലു അര്‍ജുന്റെ പുഷ്പയുടെ രണ്ടാം ഭാഗം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ഹൈദരാബാദില്‍ പുനരാരംഭിച്ചത്. അതുകൊണ്ട് തന്നെ ചിത്രം അധികം വൈകാതെ തന്നെ ചിത്രം തിയേറ്ററില്‍ എത്തുമെന്ന പ്രതീക്ഷയുണ്ട്. അടുത്ത വര്‍ഷം സെപ്റ്റംബറിലാണ് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ ചിത്രം വൈകിയെന്നാണ് ആരാധകര്‍ പറയുന്നത്.
2021ല്‍ ചിത്രം റിലീസ് ചെയ്തതാണ്. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സീക്വല്‍ റിലീസ് ചെയ്തിട്ടില്ല. അതാണ് ആരാധകര്‍ നിരാശപ്പെടാന്‍ കാരണം. ഇതിനിടയില്‍ ചിത്രത്തിന്റെ കണ്‍സെപ്റ്റ് ടീസര്‍ എല്ലാം പുഷ്പയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകന്‍ സുകുമാറിന്റെ പ്രതിഫലമാണ് ചര്‍ച്ചയാവുന്നത്.

മൈത്രി മൂവി മേക്കേഴ്‌സാണ് പുഷ്പ രണ്ടാം ഭാഗം നിര്‍മിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ബജറ്റ് വളരെ ഉയര്‍ന്നതാണ്. 300 കോടി ബജറ്റിലാണ് ചിത്രം നിര്‍മിക്കുന്നത്. തെലുങ്ക് സിനിമയെ സംബന്ധിച്ച് വളരെ ഉയര്‍ന്ന ബജറ്റാണിത്. എന്നാല്‍ പുഷ്പ ആദ്യ ഭാഗം ഹിന്ദിയില്‍ വലിയ ഹിറ്റായിരുന്നു. രണ്ടാം ഭാഗം അതുകൊണ്ട് വലിയ ഹിറ്റാവുമെന്ന പ്രതീക്ഷ അണിയറപ്രവര്‍ത്തകര്‍ക്കുണ്ട്.
അതുകൊണ്ട് ചിത്രം ഗ്രാന്‍ഡായി റിലീസ് ചെയ്യാനാണ് മൈത്രി മൂവീസ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തേക്ക് പതിന്മടങ്ങ് മികച്ച രംഗങ്ങള്‍ ചിത്രത്തിലുണ്ടാവുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പ് നല്‍കുന്നത്. ചിത്രത്തെ ഏറ്റവും മികച്ചതാക്കാന്‍ പല സീനുകളും സുകുമാര്‍ മാറ്റിയെഴുതുക വരെ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. പുഷ്പയുടെ രണ്ടാം ഭാഗത്തിനായി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരിക്കുന്നത്. സംവിധായന്‍ സുകുമാറിനാണ്.
ചിത്രത്തിലെ അല്ലുവിന്റെ പ്രതിഫലത്തേക്കാള്‍ ഉയര്‍ന്ന് നില്‍ക്കുന്നതാണിത്. നൂറ് കോടി രൂപയാണ് സുകുമാറിന്റെയും പുഷ്പ രണ്ടാം ഭാഗത്തിന്റെ ഡ്രൈവര്‍ വാാങ്ങിയത്.നിലവില്‍ എസ്എസ് രാജമൗലി മാത്രമാണ് കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്. അതേസമയം ഡിത്രത്തിനായി വന്‍ തുക തന്നെയാണ് നെറ്റ്ഫളിക്‌സ് നല്‍കുന്നത്. നെറ്റ്ഫ്‌ളിക്‌സ് ഇത്രയും വലിയ തുക നേരിട്ട് നല്‍കിയിരിക്കുകയാണ്. ഇതാണ് സുകുമാറിന് പ്രതിഫലമായി ലഭിക്കുന്നത്.
അതേസമയം രൗജമൗലി ഒരു ചിത്രത്തിനായി പ്രതിഫലത്തിന് പുറമേ ലാഭവിഹിതവും വാങ്ങാറുണ്ട്.മൈത്രി മൂവീസാണ് ചിത്രത്തിന്റെ ഒടിടി നെറ്റ്ഫള്ക്‌സിന് കൈമാറിയത്. ഇതും റെക്കോര്‍ഡ് തുകയ്ക്കാണ്. നേരത്തെയുള്ള കരാര്‍ പ്രകാരമാണ് സുകുമാറിന് ഈ തുക നല്‍കിയത്. സുകുമാറിന് പുഷയുടെ ആദ്യ ഭാഗത്തിന് 25 കോടിയാണ് പ്രതിഫലമായി ലഭിച്ചത്. ഈ പ്രതിഫലവും ചേര്‍ത്ത് 100 കോടിയെത്തും മൊത്തം പ്രതിഫലം.
അതേസമയം അല്ലു അര്‍ജുന് പ്രതിഫലമായി 85 കോടിയാണ് പുഷ്പ രണ്ടാം ഭാഗത്തിന് ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം ലാഭവിഹിതവും ലഭിക്കും. എന്നാല്‍ 40 കോടി രൂപ മാത്രമായിരുന്നു പുഷ്പയുടെ ആദ്യ ഭാഗത്ത് അല്ലു അര്‍ജുന് പ്രതിഫലമായി ലഭിച്ചത്. അതേസമയം പുഷ്പ രണ്ടിന്റെ ഹിന്ദി ഒടിടി അവകാശം മുപ്പത് കോടിക്ക് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications