Get Updates
Get notified of breaking news, exclusive insights, and must-see stories!

പുഷ്പ രണ്ടാം ഭാഗത്തില്‍ വില്ലനാവാന്‍ ഫഹദ് ഫാസില്‍ വാങ്ങിയ പ്രതിഫലം ഇത്ര, ആദ്യ ഭാഗത്തേക്കാള്‍ ഇരട്ടി!!

ഹൈദരാബാദ്: നടന്‍ ഫഹദ് ഫാസില്‍ അന്യഭാഷകളില്‍ അഭിനയിച്ച് എല്ലാവരെയും ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. അടുത്തിടെ മാമന്നനിലെ ഫഹദിന്റെ വില്ലന്‍ വേഷം നായകനേക്കാള്‍ കൈയ്യടി നേടിയിരുന്നു. അതിന് മുമ്പേ തന്നെ ഫഫദ് ഇന്ത്യന്‍ ആസ്വാദകരെ മുഴുവന്‍ കൈയ്യിലെടുത്തത് പുഷ്പയിലെ വില്ലന്‍ ഭന്‍വര്‍ സിംഗ് ഷെഖാവത്തായിട്ടുള്ള പ്രകടനത്തിലൂടെയായിരുന്നു.

പുഷ്പയുടെ രണ്ടാം ഭാഗത്തിലും ഫഹദ് വില്ലനായി എത്തുന്നുണ്ട്. എന്നാല്‍ ചിത്രത്തിനായി താരം വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയുമോ? മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് ഫഹദിന് അന്യഭാഷയില്‍ നിന്നും ലഭിക്കുന്നത്. പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ ഫഹദിന് കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസ് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. മുഴുനീള വില്ലനായി ചിത്രത്തില്‍ താരമുണ്ടാവും.

fahadh-faasil-pushpa-2

ആദ്യ ഭാഗത്തില്‍ അവസാന അരമണിക്കൂറിലാണ് ഫഹദ് ഫാസില്‍ എത്തുന്നത്. നായകനായ അല്ലു അര്‍ജുനെ പോലും വിറപ്പിച്ച വില്ലനായി ഫഹദ് മാറിയിരുന്നു. അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഫഹദ് ഫാസില്‍ വാങ്ങിയ പ്രതിഫലം എട്ട് കോടി രൂപയാണ്. ഈ ചിത്രത്തിന്റെ കഥാപാത്രത്തിന് പിന്തുടര്‍ച്ച ആവശ്യമാണ്. അതുകൊണ്ട് ആദ്യ ഭാഗത്തേത്തില്‍ നിന്ന് ഇരട്ടിയില്‍ അധികമാണ് ഫഹദ് രണ്ടാം ഭാഗത്തില്‍ പ്രതിഫലമായി മാറിയിരിക്കുന്നത്.

ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന വില്ലന്‍മാരിള്‍ ഒരാളായി ഫഹദ് മാറിയിരിക്കുകയാണ്. പുഷ്പ രണ്ടാം ഭാഗം ഒരുങ്ങുന്നത് ആദ്യത്തേതിനേക്കാള്‍ വമ്പന്‍ ബജറ്റിലാണ്. അതുകൊണ്ട് ഏറ്റവും മികച്ച താരങ്ങളെ തന്നെയാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നായകനായ അല്ലു അര്‍ജുന് 70 മുതല്‍ 100 കോടി രൂപയ്ക്ക് ഇടയിലാണ് പുഷ്പ ആദ്യ ഭാഗത്തില്‍ പ്രതിഫലമായി ലഭിച്ചത്.

രണ്ടാം ഭാഗത്തില്‍ പ്രതിഫലം വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഫഹദ് ആദ്യ ഭാഗത്തില്‍ മൂന്നര കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചില്‍ തിയേറ്ററില്‍ എത്തുമെന്നാണ് സൂചന. ഫഹദ് പ്രതിഫല കാര്യത്തിലും മുമ്പന്‍ എന്ന പോലെ ആസ്തിയിലും ചില ആഡംബരത്തിലും മുമ്പനാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 15 മുതല്‍ ഇരുപത് മില്യണിന്റെ ഇടയിലാണ് ഫഹദിന്റെ ആസ്തിയെന്നാണ് റിപ്പോര്‍ട്ട്.

മറ്റ് ഭാഷകളില്‍ അഭിനയിക്കുന്നതിലൂടെ കൂടുതല്‍ വരുമാനം താരത്തെ തേടിയെത്തുന്നുണ്ട്. ആഡംബര കാറുകളുടെ ശേഖരവും താരത്തിനുണ്ട്. പോര്‍ഷെയുടെ 911 കരേര എസ് നേരത്തെ ഫഹദ് സ്വന്തമാക്കിയ കാറാണ്. 1.84 കോടിയാണ് ഇതിന്റെ വില. 2.65 കോടി നല്‍കി ഇതേ കാര്‍ നേരത്തെ കസ്റ്റമൈസും ചെയ്തിരുന്നു. മേഴ്‌സിഡസ് ബെന്‍സിന്റെ ഇ ക്ലാസ്, റോഞ്ച് റോവര്‍ വോഗ് എന്നിവയും ഫഹദിന്റെ ശേഖരത്തിലുണ്ട്. വേഗിന് 2.35 കോടിയും, ഇ ക്ലാസിന് 70 ലക്ഷവുമാണ് വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+