പുഷ്പയുടെ ശ്രീവല്ലിയായി രശ്മിക വീണ്ടുമെത്തും, പ്രതിഫലം ഇരട്ടി? നാഷണല്‍ ക്രഷിന്റെ ആസ്തി ഇത്ര
രശ്മിക മന്ദാന ഈ പേര് യുവാക്കള്‍ക്കിടയില്‍ ഇന്ന് തരംഗമാണ്. നാഷണല്‍ ക്രഷായി നടി സോഷ്യല്‍ മീഡിയയില്‍ അടക്കം അറിയപ്പെടുന്നുണ്ട്. എല്ലാ ഇന്‍ഡസ്ട്രിയിലും സാന്നിധ്യമറിയിച്ചാണ് നടി കരിയറില്‍ വന്‍ കുതിപ്പ് നടത്തുന്നത്. കന്നഡയില്‍ കിറിക്ക് പാര്‍ട്ടിയിലൂടെയാണ് നടി തരംഗമായത്. അത് ദക്ഷിണേന്ത്യയാകെ അറിയപ്പെട്ടതോടെ നടിയെ തേടി എല്ലാ ഇന്‍ഡസ്ട്രിയില്‍ നിന്നും അവസരങ്ങള്‍ വരികയായിരുന്നു.
പുഷ്പ, ഗീതാ ഗോവിന്ദം, സുല്‍ത്താന്‍, വാരിസ്, പോലുള്ള വമ്പന്‍ ഹിറ്റുകളും നടിക്ക് ലഭിച്ചിരുന്നു. പുഷ്പയില്‍ ശ്രീവല്ലിയായുള്ള നടിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം പുഷ്പയുടെ രണ്ടാം ഭാഗം വരുന്നുണ്ട്. നടി ഈ ചിത്രത്തിനായി വാങ്ങിയ പ്രതിഫലവും, മൊത്തം ആസ്തിയും എത്രയാണെന്ന് നോക്കാം.

പുഷ്പയ്ക്ക് വാങ്ങിയ പ്രതിഫലം
പുഷ്പയിലെ ശ്രീവല്ലി എന്ന കഥാപാത്രമാവാന്‍ രണ്ട് കോടി രൂപയാണ് നടി വാങ്ങിയത്. അതിന് ശേഷം നടി ബോളിവുഡില്‍ വലിയ തിരക്കിലായി. പുഷ്പ ബോളിവുഡില്‍ വരെ വിജയമായി. ശ്രീവല്ലി അവിടെയുള്ള പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു.
രണ്‍ബീര്‍ കപൂറിന്റെ ആനിമലില്‍ നായികയാണ് അവര്‍. ഈ വര്‍ഷം പ്രേക്ഷകര്‍ ഏറ്റവും കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ട് പുഷ്പ രണ്ടാം ഭാഗം ഇറങ്ങുന്നതിന് മുമ്പ് നടി പ്രതിഫലം വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
പ്രതിഫലം ഇരട്ടിയായി
രശ്മികയ്ക്ക് മറ്റ് അഭിനേതാക്കളെ വെച്ച് നോക്കുമ്പോള്‍ പ്രതിഫലം കുറവാണ് ലഭിച്ചത്. അതാണ് രണ്ടാം ഭാഗത്തില്‍ പ്രതിഫലം ഇരട്ടിയാക്കാന്‍ തീരുമാനിച്ചത്. 4 കോടി രൂപയാണ് രണ്ടാം ഭാഗത്തില്‍ രശ്മിക വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബോളിവുഡിലെ മറ്റ് ചിത്രങ്ങള്‍ക്ക് അടക്കം അഞ്ച് കോടി രൂപയാണ് നടി പ്രതിഫലമായി വാങ്ങുന്നത്.
പുഷ്പ ആദ്യ ഭാഗത്തില്‍ 32 കോടിയാണ് അല്ലു അര്‍ജുന് പ്രതിഫലമായി ലഭിച്ചത്. അതുപോലെ ചിത്രത്തിലെ നൃത്തരംഗത്തില്‍ മാത്രമെത്തിയ സാമന്തയ്ക്ക് അഞ്ച് കോടിയും, വില്ലനായി എത്തിയ ഫഹദ് ഫാസില്‍ 8 കോടി രൂപയും വാങ്ങിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് നടി പ്രതിഫലം ഉയര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്.
നാഷണല്‍ ക്രഷിന്റെ ആസ്തി
നാഷണല്‍ ക്രഷ് രശ്മികയുടെ ആസ്തി 8 മില്യണ്‍ യുഎസ് ഡോളറാണ്. 45 കോടി രൂപ വരുമിത്സ മാസത്തില്‍ 60 ലക്ഷം രൂപയാണ് നടി സമ്പാദിക്കുന്നത്. വാര്‍ഷിക വരുമാനമായി എട്ട് കോടിയും ലഭിക്കുന്നു.
പ്രതിഫലം ഉയര്‍ത്തിയതോടെ ആസ്തിയുടെ കാര്യത്തിലും വര്‍ധനവുണ്ടാവും. നിരവധി പരസ്യങ്ങളിലും നടി പ്രത്യക്ഷപ്പെടുന്നുണ്ട്. ഉറപ്പായും അതിന്റെ വരുമാനവും ലഭിക്കും.
വീടുകളോടും പ്രിയം
രശ്മികയ്ക്ക് ഒന്നിലധികം വീടുകളുണ്ട്. അതില്‍ അധികവും ബംഗ്ലാവകളാണ്. കര്‍ണാടകയില്‍ ഒരു ആഡംബര വീട്ടിലാണ് നടി താമസിക്കുന്നത്. ഇതിന് എട്ട് കോടിയാണ് വില. ഹൈദരാബാദിലും മുംബൈയിലും നടിക്ക് വീടുകളുണ്ട്.
ഇവ രണ്ടും ഉയര്‍ന്ന വിലയ്ക്കാണ് വാങ്ങിയത്. രണ്ടിടത്തും നടി ഇപ്പോള്‍ സജീവമാണ്. കൂടുതല്‍ അവസരങ്ങള്‍ വരുന്നത് കൊണ്ട് ഇവിടെയാണ് നടി ഫോക്കസ് ചെയ്യുന്നത്.
കാറുകളോടും പ്രിയം
കാറുകളോടും വലിയ പ്രിയം രശ്മികയ്ക്കുണ്ട്. മെഴ്‌സിഡസ് ബെന്‍സ് സി ക്ലാസാണ് നടിയുടെ കൈവശമുള്ള പ്രമുഖ കാര്‍. ഒരു കോടിയാണ് ഇതിന്റെ വില. ഓഡി ക്യൂ 3യും നടിയുടെ കാര്‍ ശേഖരത്തിലുണ്ട്. 60 ലക്ഷമാണ് ഇതിന്റെ വില.
ടൊയോട്ട ഇന്നോവ, ഹ്യൂണ്ടായ് ക്രെറ്റ, റേഞ്ച് റോവര്‍, എന്നിവയും നടിയുടെ കൈവശമുണ്ട്. അതേസമയം നിരവധി ഹാന്‍ഡ് ബാഗുകളും നടിയുടെ ആഡംബര ശേഖരത്തിലുണ്ട്. മൂന്ന് ലക്ഷത്തോളം രൂപ വരും ഈ ബാഗുകള്‍ക്ക്.












Click it and Unblock the Notifications