പുഷ്പ രണ്ടിലും ഫയറാവാന്‍ സാമന്തയെത്തും, വീണ്ടും ഐറ്റം ഡാന്‍സ്, ഇത്തവണ പ്രതിഫലം കണ്ണുതള്ളിക്കും
അല്ലു അര്‍ജുന്റെ പുഷ്പയുടെ രണ്ടാം ഭാഗം ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ്. റിലീസ് വൈകിയെങ്കിലും വരാനിരിക്കുന്നത് അങ്ങനെയുള്ള ഒരു ഫയര്‍ ഐറ്റമാണെന്ന് ഓരോ വിവരങ്ങളും സൂചന നല്‍കുന്നുണ്ട്. ആദ്യ ഭാഗത്തില്‍ സാമന്തയുടെ ഊ അണ്ട വാ വാ എന്ന ഐറ്റം ഡാന്‍സ് തിയേറ്ററുകളെ ഇളക്കി മറിച്ചിരുന്നു. ഉത്തരേന്ത്യയില്‍ വരെ ഈ ഗാനം പോപ്പുലറായി മാറി.
പാന്‍ ഇന്ത്യ താരമായും ഈ ഗാനരംഗത്തിലൂടെ സാമന്ത മാറിയിരുന്നു. പുഷ്പയുടെ ആദ്യ ഭാഗത്തിലെ നൃത്തരംഗത്തിനായി റെക്കോര്‍ഡ് പ്രതിഫലമാണ് സാമന്ത വാങ്ങിയത്. കരിയറിലെ ആദ്യ ഐറ്റം ഡാന്‍സിനായി 5 കോടി രൂപയാണ് സാമന്ത വാങ്ങിയത്. രണ്ടാം ഭാഗത്തിലും സാമന്ത ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.പുഷ്പയുടെ ആദ്യ ഭാഗത്തിന്റെ വിജയത്തില്‍ സാമന്തയുടെ ഡാന്‍സിനും, അതുപോലെ ആ ഗാനത്തിനും വലിയ പ്രാധാന്യമുണ്ടെന്നാണ് പുഷ്പയുടെ അണിയറപ്രവര്‍ത്തകര്‍ കരുതുന്നത്.

രണ്ടാം ഭാഗത്തില്‍ ഐറ്റം ഡാന്‍സിനായി നിരവധി പേരെ സംവിധായകന്‍ സുകുമാര്‍ അടക്കം മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ സാമന്ത തന്നെ മതി എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. നിലവില്‍ നടി കരിയറില്‍ ഒരു ബ്രേക്കെടുത്തിരിക്കുകയാണ്. ചികിത്സയുമായി ബന്ധപ്പെട്ടാണ് ബ്രേക്ക് എടുത്തത്. മയോസിറ്റിസ് കാരണം സാമന്ത വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചര്‍മത്തിന് നിറവ്യത്യാസം വരെ വന്നുവെന്നും സാമന്ത വെളിപ്പെടുത്തിയിരുന്നു.
ഇത്തവണ കൂടുതല്‍ മികവോടെയുള്ള ഐറ്റം ഡാന്‍സിലാണ് നടി പ്രത്യക്ഷപ്പെടുക. ആദ്യ ഭാഗത്തേക്കാള്‍ ഡബ്ബിള്‍ ഡോസിലാണ് പുഷ്പയുടെ രണ്ടാം ഭാഗമെത്തുകയെന്ന് നേരത്തെ അല്ലു അര്‍ജുന്‍ തന്നെ പറഞ്ഞിരുന്നു. അടുത്ത വര്‍ഷമാണ് ചിത്രത്തിന്റെ റിലീസ്. അല്ലു അര്‍ജുനൊപ്പം തന്നെയാണ് ഇത്തവണയും സാമന്തയുടെ നൃത്തരംഗം. സുകുമാര്‍ തന്നെയാണ് ചിത്രത്തിലെ നൃത്തരംഗത്തിനായി ഇത്തവണയും സാമന്തയെ സമീപിച്ചത്.
സുകുമാറിനോട് ഗുരുതുല്യമായ അടുപ്പം സാമന്തയ്ക്കുണ്ട്. അതിനാല്‍ ഓഫര്‍ നിരസിച്ചില്ലെന്നാണ് സിയാസത്ത്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ഇനിയൊരു ഐറ്റം ഡാന്‍സിന്റെ ഭാഗമാകില്ലെന്ന് സാമന്ത തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ നൃത്തരംഗത്തിനായി സാമന്ത വരില്ലെന്നായിരുന്നു സൂചനകള്‍. എന്നാല്‍ ഇത്തവണ വെറും നൃത്തരംഗം മാത്രമല്ല ഉണ്ടാവുക.
ഗാനരംഗത്തിന് പുറമേ കുറച്ച് സീനുകള്‍ കൂടി നടിക്കുണ്ടാവും. അതാണ് സാമന്ത ഓഫര്‍ തള്ളാതിരിക്കാന്‍ കാരണം. എന്നാല്‍ സാമന്ത നൃത്തരംഗത്തിന്റെ ഭാഗമാകുന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അഞ്ച് കോടി പ്രതിഫലം പുഷ്പ രണ്ടിലും സാമന്ത വാങ്ങും. എന്നാല്‍ ചിലപ്പോള്‍ പ്രതിഫലം വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. ദേവിശ്രീ പ്രസാദ് തന്നെയാണ് പുഷ്പയുടെ രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കിയത്. ആദ്യ ഭാഗത്തിലെ ഗാനങ്ങള്‍ എല്ലാം ചാര്‍ട്ട്ബസ്റ്ററുകളായിരുന്നു.












Click it and Unblock the Notifications