'എനിക്ക് അറിയാം ഈ മറുപടിയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന്'; വിവാഹത്തെക്കുറിച്ച് രശ്മിക മന്ദാന
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിൽ ആണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. കഴിഞ്ഞ ദിവസം ഇരുവരുടെയും ലഞ്ച് ഡേറ്റിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. പക്ഷേ തങ്ങൾ പ്രണയത്തിലാണെന്നും ഇരുവരും എവിടെയും പറഞ്ഞിട്ടുമില്ല. താൻ സിംഗിൾ അല്ലെന്ന് വിജയ് ദേവര കൊണ്ട വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ രശ്മികയും പ്രണയത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലാണെന്ന സൂചന തന്നെയാണ് രശ്മിക നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന പുഷ്പ 2ന്റെ പ്രീ റിലീസ് ഇവന്റിൽ പങ്കെടുക്കാൻ എന്നിയപ്പോഴായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. രശ്മിക വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ആൾ സിനിമാ മേഖലയിൽ നിന്നുള്ള ആളാണോ എന്ന ചോദ്യത്തിന് എല്ലാവർക്കും അതിനെക്കുറിച്ച് അറിയാം എന്നായിരുന്നു രശ്മിക പറഞ്ഞത്. എനിക്ക് അറിയാം ഈ മറുപടിയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്നും രശ്മിക പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും പുതിയ ചിത്രങ്ങൾ പുറത്ത് വന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളാഇ രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. പക്ഷേ, ഇരുവകരും വാർത്ത നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോൾ രശ്മികയുടെ പ്രതികരണം ഈ ബന്ധം സ്ഥിരീകരിച്ചതിന്റെ അടയാളമായാണ് ആരാധകർ കാണുന്നത്.
2018 ൽ ഗീതാ ഗോവിന്ദം എന്ന സിനിമയിൽ ആദ്യമായി ഒന്നിച്ച് അഭിനയിച്ചപ്പോൾ ആണ് രശ്മികയും വിജയ് ദേവര കൊണ്ടയും അടുത്ത സുഹൃത്തുക്കളാകുന്നത്. ഇതിന് പിന്നാലെ ഡിയർ കോമ്രേഡിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു. പലപ്പോഴും വിജയിയും രശ്മികയും പങ്കുവെയ്ക്കുന്ന ഫോട്ടോസിൽ നിന്നും ഇവർ ഒരുമിച്ചാണ് ഉള്ളതെന്ന സൂചന ലഭിക്കാറുണ്ട്.
നേരത്തെ താൻ സിംഗളല്ലെന്ന് വിജയ് ദേവരകൊണ്ട വ്യക്തമാക്കിയിരുന്നു. 35 വയസ്സ് ഉണ്ട് എനിക്ക്, സിഗിംൾ ആണെന്ന് തോന്നുന്നുണ്ടോ എന്നാണ് വിജയ് ചോദിച്ചത്. രശ്മിക കൂടി പ്രണയത്തെക്കുറിച്ച് സൂചിപ്പിച്ചതോടെ ഇരുവരും പ്രണയത്തിലാണെന്ന ആരാധകർ ഉറപ്പിച്ചു.
അതേ സമയം പുഷ്പ 2 ആണ് രശ്മികയുടെതായി അടുത്തതായി പ്രദർശനത്തിന് എത്തുന്ന സിനിമ. അല്ലു അർജുൻ ആണ് നായകൻ. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നത്. വിജയ് ദേവരകൊണ്ട ഇപ്പോൾ അഭിനയിക്കുന്നത് വി ഡി 12 എന്ന ചിത്രത്തിലാണ്.












Click it and Unblock the Notifications