പുഷ്പയിലൂടെ പാന്‍ ഇന്ത്യ താരം, മലയാളികളുടെ സ്വന്തം ബണ്ണി, അല്ലു അര്‍ജുന്റെ ആസ്തി എത്രയെന്നറിയുമോ?
മലയാളികള്‍ക്ക് അധികമൊന്നും വിശേഷണം ആവശ്യമില്ലാത്ത നടനാണ് അല്ലു അര്‍ജുന്‍. ആര്യ മുതല്‍ അല്ലു അര്‍ജുന്റെ ഫാന്‍സാണ് മലയാളികള്‍. അല്ലുവിന്റെ എല്ലാ ചിത്രങ്ങളും ഡബ്ബ് ചെയ്ത് കേരളത്തില്‍ ഇറങ്ങാറുമുണ്ട്. അതേസമയം അല്ലു ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരമാണ്. പുഷ്പ എന്ന ഒറ്റചിത്രത്തിലൂടെ ഉത്തരേന്ത്യയില്‍ വരെ അല്ലു അര്‍ജുന്‍ തരംഗമായി.
പുഷ്പയുടെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അടുത്ത വര്‍ഷം സെപ്റ്റംബറിലായിരിക്കും റിലീസ്. തെലുങ്ക് സിനിമയില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ മുമ്പനായ അല്ലു അര്‍ജുന്‍ ആസ്തി എത്രയാണ് എന്നറിയുമോ? അതൊന്ന് വിശദമായി പരിശോധിക്കാം.

അല്ലു അര്‍ജുന്‍ തെലുങ്കിലെ പ്രശസ്തമായ സിനിമാ കുടുംബത്തില്‍ നിന്നാണ് വരുന്നത്. തെലുങ്ക് സിനിമാ നിര്‍മാതാവ് അല്ലു അരവിന്ദാണ് അല്ലു അര്‍ജുന്റെ പിതാവ്. ചിരഞ്ജീവിയുടെ നിരവധി ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. അതുകൊണ്ട് പരമ്പരാഗതമായി കിട്ടിയ സ്വത്തും അല്ലുവിനുണ്ട്. താരത്തിന്റെ ആസ്തി 50 മില്യണ്‍ യുഎസ് ഡോളറാണ്. ഏകദേശം 460 കോടി രൂപ വരുമിത്. ഇതില്‍ 150 കോടി കുടുംബ സ്വത്തായി അല്ലുവിന് ലഭിച്ചതാണ്.
താരത്തിന്റെ വാര്‍ഷിക വരുമാനം 90 കോടി രൂപയാണ്. ഒരു ചിത്രത്തിനായി 65 കോടി രൂപയാണ് പ്രതിഫലമായി അല്ലു അര്‍ജുന്‍ വാങ്ങുന്നത്. പുഷ്പയുടെ രണ്ടാം ഭാഗത്തിനായി അല്ലു റെക്കോര്‍ഡ് പ്രതിഫലം വാങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. പന്ത്രണ്ട് ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസിഡറാണ് അല്ലു അര്‍ജുന്‍. വമ്പന്‍ തുക തന്നെ അതിനായി താരം പ്രതിഫലം വാങ്ങുന്നുണ്ട്. ഓരോ ബ്രാന്‍ഡിന്റെ പ്രമോഷനും വേണ്ടി പത്ത് കോടിയാണ് താരം പ്രതിഫലമായി വാങ്ങുന്നത്.
അതുപോലെ നിക്ഷേപങ്ങളും അല്ലുവിനുണ്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കോള്‍ ഹെല്‍ത്ത് സര്‍വീസസിലാണ് അല്ലു നിക്ഷേപിച്ചിരിക്കുന്നത്. ആഡംബരം താമസിക്കുന്ന വീടിന്റെ കാര്യത്തിലും അല്ലു അര്‍ജുനുണ്ട്. അത്യാഡംബര വീട്ടിലാണ് ഭാര്യക്കും മക്കള്‍ക്കുമൊപ്പം താരം താമസിക്കുന്നത്. പിതാവ് സമ്മാനമായി നല്‍കിയ ഭൂമിയിലാണ് അല്ലു വീടുണ്ടാക്കിയിരിക്കുന്നത്. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലാണ് ഈ വീടുള്ളത്. നാല്‍പ്പത് കോടിയാണ് ഇതിന്റെ വില. 15000 സ്‌ക്വയര്‍ ഫീറ്റിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
അല്ലുവിന്റെ വീട്ടില്‍ ഔട്ട്‌ഡോര്‍ പൂള്‍, സ്‌നൂക്കര്‍ ടേബിള്‍, മിനി ഹോം തിയേറ്റര്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. പിതാവിനൊപ്പം തന്നെ 60 കോടിയുടെ ഭൂമി താരം വാങ്ങിയിട്ടുണ്ട്. ഹൈദരാബാദിന് ചുറ്റുമാണ് ഈ സ്ഥലങ്ങള്‍ ഉള്ളത്. തെലങ്കാനയില്‍ പതിനാറോളം റെസിഡെന്‍ഷ്യന്‍-കൊമേഴ്‌സ്യല്‍ കാര്യങ്ങള്‍ക്കായുള്ള കെട്ടിടങ്ങളും, ആന്ധ്രയില്‍ പത്തോളം കെട്ടിടങ്ങളും ഇതില്‍ വരും.
2015ല്‍ മുംബൈല്‍ 2 ബിഎച്ച്‌കെ ആഡംബര അപ്പാര്‍ട്‌മെന്റും അല്ലു അര്‍ജുന്‍ വാങ്ങിയിരുന്നു. ആഡംബര കാറുകളുടെ അല്ലുവിന്റെ പട്ടികയിലുണ്ട്. റേഞ്ച് റോവര്‍ വോഗാണ് ഇതില്‍ പ്രധാനി. 4.03 കോടിയാണ് ഇതിന്റെ വില. വോള്‍വോ എക്‌സ് സി90 ടി8, ജാഗ്വര്‍ എക്‌സ്‌ജെഎല്‍, ബിഎംഡബ്ല്യു എക്‌സ്6 എം, ഹമ്മര്‍ എച്ച്2, എന്നിവയാണ് ഗ്യാരേജിലുള്ളത്. ആഡംബര വാനിറ്റി വാനും അല്ലുവിനുണ്ട്. 7 കോടിയാണ് വില. സ്വന്തമായി പ്രൈവറ്റ് ജെറ്റും താരത്തിനുണ്ട്. 80 കോടിയാണ് വില.












Click it and Unblock the Notifications