രാധികയ്ക്ക് ഇത്രയും ആസ്തിയുണ്ടായിരുന്നോ! സിനിമയേക്കാള്‍ കൂടുതല്‍ പ്രതിഫലം ഒടിടിയില്‍
വളരെ പെട്ടെന്ന് തന്നെ ബോളിവുഡില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് രാധിക ആപ്‌തെ. 2005 ല്‍ അഭിനയരംഗത്തേക്ക് എത്തിയ രാധിക വളരെ പെട്ടെന്ന് തന്നെ ഇന്ത്യന്‍ സിനിമയുടെ അവിഭാജ്യഘടകമായി മാറി. 2011-ല്‍ പുറത്തിറങ്ങിയ ഷോര്‍ ഇന്‍ ദി സിറ്റി എന്ന ചിത്രത്തിലെ അഭിനയം രാധിക ആപ്തെയ്ക്ക് വലിയ പ്രശംസ നേടിക്കൊടുത്തു. ബദ്ലാപൂര്‍, ഹണ്ടര്‍, മാഞ്ചി, പാര്‍ച്ഡ്, ഫോബിയ, കബാലി, പാഡ്മാന്‍, അന്ധാധുന്‍ തുടങ്ങിയ സിനിമകള്‍ രാധികയുടെ ഗ്രാഫ് ഉയര്‍ത്തി.
ഒടിടി സിനിമകളിലൂടെയും മോണിക്ക ഓ മൈ ഡാര്‍ലിംഗ്, ലസ്റ്റ് സ്റ്റോറീസ്, സേക്രഡ് ഗെയിംസ്, ഗോള്‍, ഓകെ കമ്പ്യൂട്ടര്‍, മെയ്ഡ് ഇന്‍ ഹെവന്‍ തുടങ്ങിയ സീരിസുകളിലൂടേയും രാധിക ശ്രദ്ധിക്കപ്പെട്ടു. രണ്ട് പതിറ്റാണ്ടോളം നീണ്ട അഭിനയജീവിതം കാര്യമായ ആസ്തിയുണ്ടാക്കാന്‍ രാധികയെ സഹായിച്ചു. രാധികയുടെ ആസ്തി, ഒരു സിനിമയ്ക്ക് ലഭിക്കുന്ന പ്രതിഫലം എന്നിവ എത്രയെന്ന് പരിശോധിക്കാം.

സിഎ നോളേജ് റിപ്പോര്‍ട്ട് പ്രകാരം 8 മില്യണ്‍ ഡോളറാണ് രാധിക ആപ്‌തെയുടെ ആകെ ആസ്തി. അതായത് ഏകദേശം 60 കോടി രൂപ. പ്രതിവര്‍ഷം ശരാശരി 50 ലക്ഷം രൂപയാണ് രാധികയ്ക്ക് ലഭിക്കുന്നത്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ ഒരു കോടി രൂപ മുതല്‍ രണ്ട് കോടി രൂപ വരെയാണ് രാധിക ആപ്‌തെ ഈടാക്കുന്ന പ്രതിഫലം. സിനിമ തന്നെയാണ് രാധികയുടെ പ്രാഥമിക വരുമാന സ്രോതസ്.
ഇതിന് പുറമെ ബ്രാന്‍ഡ് അംഗീകാരങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പ്, ടിവി പരസ്യങ്ങള്‍ എന്നിവയില്‍ നിന്നും ഗണ്യമായ തുക താരം സമ്പാദിക്കുന്നുണ്ട്. ആഡംബരമായ ജീവിതശൈലിയാണ് നടി നയിക്കുന്നത്. ലണ്ടനിലെ ഏറ്റവും ആകര്‍ഷകമായ പ്രദേശങ്ങളിലൊന്നിലെ ഫ്‌ളാറ്റ് താരം സ്വന്തമാക്കിയിട്ടുണ്ട്. മുംബൈയിലെ വെര്‍സോവക്ക് സമീപം ഒരു ഡീലക്‌സ് വീടും താരത്തിനുണ്ട്.
ബിഎംഡബ്ല്യു എക്‌സ്2, ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍, ഔഡി എ4, എന്നിവ താരത്തിന്റെ ഗാരേജിലെ ആഡംബര കാറുകളിലൊന്നാണ്. യഥാക്രമം 45 ലക്ഷം രൂപ, 47.61 രൂപ, 34.19 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇതിന്റെ വില. എസ്റ്റി ലോഡര്‍ കോസ് ഇങ്കിന്റെ ബ്രാന്‍ഡ് അംബാസഡറാണ് താരം. കൊക്ക കോള, റിയോ ഹെവി ഡ്യൂട്ടി പാഡുകള്‍, ഐഎസ്യു വെസ്റ്റേണ്‍ വെയര്‍ ഫോര്‍ വിമന്‍ എന്നിവയുമായും താരം സഹകരിക്കുന്നുണ്ട്.
ഒടിടി മേഖലയിലെ തന്റെ പ്രോജക്റ്റുകള്‍ക്കായി രാധിക ആപ്തെ ഈടാക്കുന്നത് ഏകദേശം 4 കോടി രൂപയാണ്. ഹോളിവുഡ് ചിത്രമായ ലാസ്റ്റ് ഡെയ്സില്‍ സ്‌കൈ യാങ്, നവീന്‍ ആന്‍ഡ്രൂസ് എന്നിവര്‍ക്കൊപ്പം രാധികയും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.












Click it and Unblock the Notifications