Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലുങ്കില്‍ കീരവാണിയേക്കാള്‍ ശമ്പളം മറ്റൊരു സംഗീതജ്ഞന്: റഹ്മാന്റെയും അനിരുദ്ധിന്റെയും പകുതി പോലുമില്ല

തെലുങ്ക് സിനിമയ്ക്ക് അഭിമാനകരമായ മുഹുർത്തം സമ്മാനിച്ചുകൊണ്ടാണ് ഈ വർഷത്തെ ഒസ്കാർ പ്രഖ്യാപനം കടന്നുപോയത്. ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ എംഎം കീരവാണി ഒരിക്കല്‍ കൂടി ഓസ്‌കര്‍ പുരസ്‌കാരം ഇന്ത്യയിലേക്ക് എത്തിച്ചു. ഓസ്കാർ നേട്ടത്തിന് പിന്നാലെ എംഎം കീരവാണിയുടെ ശമ്പളം സ്വാഭാവികമായും വലിയ തോതില്‍ വർധനവുണ്ടായി.

മുന്‍ ഓസ്കാർ ജേതാവായ എ ആർ റഹ്മാനേക്കാള്‍ ശമ്പളം കീരവാണി വാങ്ങിത്തുടങ്ങിയോ എന്നത് അടക്കമുള്ള ചർച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അടുത്തിടെ അനിരുദ്ധ് എ ആർ റഹ്മാനേക്കാള്‍ ശമ്പളം വാങ്ങുന്നു എന്നത് അടക്കമുള്ള റിപ്പോർട്ടുകളും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് തെലുങ്ക് സിനിമയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങിക്കുന്ന സംഗീത സംവിധായകന്‍ ആരാണെന്ന കാര്യം നമ്മള്‍ ഇവിടെ പരിശോധിക്കുന്നത്.

mm-keeravani-rahman

ദേവി ശ്രീ പ്രസാദ്

തെലുങ്ക് സിനിമാ സംഗീത രംഗത്ത് വലിയ സ്വാധീനം ചെലുത്തുന്ന സംഗീത സംവിധായകനാണ് ദേവി ശ്രീ പ്രസാദ്. ഒരു സിനിമയുടെ വിജയത്തെ നിർണയിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഗീത സംവിധാനം പലപ്പോഴും നിർണായക പങ്ക് വഹിക്കുന്നു. പുഷ്പ എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാർഡും അദ്ദേഹം നേടി. ദേവി ശ്രീ പ്രസാദിന്റെ പ്രതിഫലം 3 മുതല്‍ -3.5 കോടി രൂപവരെയാണെന്നാണ് റിപ്പോർട്ട് . 'പുഷ്പ 2 ദ റൂൾ' എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം ഏറ്റഴും വലിയ തുക ഈടാക്കുന്നതെന്നതാണ് റിപ്പോർട്ട്.

തമൻ എസ്

ദേവി ശ്രീ പ്രസാദ് അടക്കമുള്ള പലരേയും മറികടന്ന് അടുത്ത കാലത്ത് വളർന്നുവരുന്ന താരമാണ് തമൻ എസ്. അദ്ദേഹത്തിന്റെ സ്ഥിരതയാർന്ന മികച്ച പ്രകടനവും 'അല വൈകുണ്ഠപുരമുലൂ' എന്ന ചിത്രത്തിന് ലഭിച്ച ദേശീയ അവാർഡും അദ്ദേഹത്തെ ജനശ്രദ്ധയിലേക്ക് നയിച്ചു. തമൻ തന്റെ സംഗീത സൃഷ്ടികൾക്ക് 1.5 കോടി രൂപ വരെ പ്രതിഫലം ഈടാക്കുന്നുവെന്നാണ് റിപ്പോർട്ട്.

മിക്കി ജയ് മേയർ

സമകാലികരായ ചിലരെപ്പോലെ പരക്കെ അംഗീകരിക്കപ്പെട്ടില്ലെങ്കിലും, തെലുങ്ക് സംഗീത വ്യവസായത്തിൽ തന്റേതായ ഇടം നേടി വ്യക്തിയാണ് മിക്കി ജയ് മേയർ. മഹാനടി, സീതമ്മ വക്കിറ്റ്‌ലോ തുടങ്ങിയ സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാവുന്നത്. ഒരു പ്രോജക്ടിന് 70 ലക്ഷം രൂപയാണ് മേയർ ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്. രാമബാണം, ഗന്ധീവധാരി അർജുന, ആനി മാഞ്ചി ശകുനമൂലേ തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം വലിയ രീതിയില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

എം എം കീരവാണി

തെലുങ്ക് സംഗീതത്തിന്റെ മാസ്‌ട്രോ എന്ന് വിളിക്കപ്പെടുന്ന എം എം കീരവാണി പതിറ്റാണ്ടുകളായി ഇന്‍ഡസ്ട്രിയുടെ അവിഭാജ്യ ഘടകമാണ്. 'ബാഹുബലി', ആർആർആർ' ഉൾപ്പെടെ 200-ലധികം തെലുങ്ക് ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ച അദ്ദേഹം മലയാളത്തിലും പ്രവർത്തിച്ചിട്ടുണ്ട്. ഓരോ പ്രോജക്‌റ്റിലും അദ്ദേഹത്തിന്റെ പ്രതിഫലം വ്യത്യാസപ്പെടുന്നുണ്ടെങ്കിലും, നിലവിൽ ഒരു സിനിമയ്ക്ക് 2 കോടി രൂപ വരെയാണ് അദ്ദേഹം ഈടാക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അനിരുദ്ധ് രവിചന്ദർ

അതേസമയം, ബോക്‌സ് ഓഫീസ് വേൾഡ് വൈഡിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം ജവാനില്‍ അനിരുദ്ധ് രവിചന്ദർ പ്രതിഫലമായി വാങ്ങിയത് 10 കോടി രൂപയാണ്. ഒരു ചിത്രത്തിന് ഏകദേശം 8 കോടി രൂപ ഈടാക്കുന്ന സംഗീതജ്ഞൻ എആർ റഹ്മാനെ പോലും മറികടന്നാണ് അദ്ദേഹത്തിന്റെ അമ്പരപ്പിക്കുന്ന പ്രതിഫലം. മാത്രമല്ല, അനിരുദ്ധിന്റെ സംഗീതസംവിധായകനുള്ള പ്രതിഫലം ബോളിവുഡിലെ ചില എ-ലിസ്റ്റ് അഭിനേതാക്കളുടേതിന് സമാനമാണ്. ഇതിന് പിന്നാലെ റഹ്മാനും തന്റെ ശമ്പളം ഉയർത്തിയതായി റിപ്പോർട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+