ഞാനും ഭാര്യയുമൊക്കെ അവരെ താലോലിച്ചിട്ടുണ്ട്; ജയറാമിന്റെ മകളുടെ കല്യാണത്തിന് പോയില്ലെന്നത് സത്യം: രാജസേനൻ
ഒരു സമയത്തെ ഹിറ്റ് കോമ്പോ ആയിരുന്നു രാജസേനൻ - ജയറാം കോമ്പോ. നിരവധി ഹിറ്റ് സിനിമകൾ ഈ കോമ്പോയിൽ പിറന്നു. എന്നാൽ ഇപ്പോൾ ഇവരുടെ സൗഹൃദത്തിൽ കുറച്ച് അകൽച്ച ഉണ്ട്. ജയറാമിന്റെ മകളുടെ വിവാഹത്തിനെങ്കിലും രാജസേനൻ എത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ മാളവികയുടെ വിവാഹത്തിനും രാജസേനൻ എത്തിയില്ല. ഇപ്പോൾ ജയറാമിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പറ്റാത്തതിന്റെ കാരണം പറഞ്ഞിരിക്കുകയാണ് രാജസേനൻ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാജസേനൻ തുറന്നുപറഞ്ഞത്.
ചെറുപ്പം മുതലെ അറിയാവുന്ന മക്കളായിരുന്നു കാളിദാസും മാളവികയും എന്നും ചില സൗന്ദര്യ പിണക്കങ്ങൾ തനിക്കും ജയറാമിനും ഇടയിൽ ഉണ്ടായിട്ടുണ്ടെന്നും രാജസേനൻ പറയുന്നു. ഞങ്ങൾ ഒരുമിച്ച് പതിനാറ് സിനിമകൾ ചെയ്തിട്ടുണ്ട്. ജയറാമിന്റെ മക്കൾ എന്ന് പറഞ്ഞാൽ ജനിച്ച സമയം മുതൽ ഞങ്ങൾ എടുത്ത് താലോലിക്കുകയൊക്കെ ചെയ്തവരാണ്.

ഞാനും ഭാര്യയുമൊക്കെ അവരെ ഒരുപാട് താലോലിച്ചിട്ടുണ്ട്. അവർ ഉയരങ്ങളിലേക്ക് പോവുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഇപ്പോൾ കാളിദാസ് സിനിമകളൊക്കെ ചെയ്യുന്നത് കാണുമ്പോൾ എനിക്കൊത്തിരി സന്തോഷം തോന്നാറുണ്ട്.
അവൻ അഭിനയിച്ച എന്റെ വീടും അപ്പുവിന്റേം എന്ന ചിത്രമൊക്കെ ചെയ്യുന്ന സമയത്ത് എന്തൊരു ആഹ്ലാദമായിരുന്നു ഞങ്ങൾക്ക്. അത് കഴിഞ്ഞ് സംസ്ഥാന അവാർഡ് ഒക്കെ കിട്ടി. നല്ല മിടുക്കനൊക്കെയായിട്ട് വന്നില്ലേ. പിന്നെ മനുഷ്യനല്ലേ എവിടെയെങ്കിലും ചില സൗന്ദര്യ പിണക്കമൊക്കെ വരാം. ജയറാമിന്റെ മകളുടെ കല്യാണച്ചിന് ഞാൻ വന്നില്ല എന്നത് സത്യം തന്നെയാണ്, രാജസേനൻ പറയുന്നു.
ഒന്നിച്ച് സിനിമകൾ ചെയ്ത് തുടങ്ങിയപ്പോൾ തന്നെ ജയറാമുമായി വളരെ അടുപ്പമുള്ള സൗഹദം രൂപപ്പെട്ടുവെന്നും കടിഞ്ഞൂൽ കല്യാണമായിരുന്നു തങ്ങൾ ഒരുമിച്ച ആദ്യ ചിത്രമെന്നും അദ്ദേഹം പറഞ്ഞു. ആ ചിത്രം ചെയ്യുന്ന സമയത്ത് വളരെയേറെ പ്രതിസന്ധികൾ ആണ് നേരിടേണ്ടി വന്നത്. എന്നിട്ടും കടിഞ്ഞൂൽ കല്യാണം അന്ന് ഹിറ്റായിരുന്നു. പിന്നാലെ അയലത്തെ അദ്ദേഹം, മേലേപ്പറമ്പിലെ ആൺവീട്. എന്നി ചിത്രങ്ങൾ ഹിറ്റും സൂപ്പർ ഹിറ്റുമായി. അതോടെ തുടർന്നും ജയറാമിനൊപ്പം സിനിമകൾ ചെയ്യുന്നത്, രാജസേനൻ പറഞ്ഞു.
ഒരു ടീം വർക്കൗട്ടായാൽ പിന്നെ നമ്മൾ അതിൽ നിന്ന് പുറത്ത് പോകാൻ ആഗ്രഹിക്കില്ല. ജയറാമുമായി എനിക്ക് കമ്യൂണിക്കേറ്റ് ചെയ്യാൻ വളരെ എളുപ്പമായിരുന്നു അതിനും അപ്പുറത്ത് പരസ്പരം വളരെ സ്നേഹമുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ പ്രാണനെ പോലെ സ്നേഹിച്ച രണ്ട് സുഹൃത്തുക്കളായിരുന്നു ഞങ്ങൾ. ഇപ്പോൾ അങ്ങനെ അല്ല. സുഹൃത്ത് ബന്ധം നഷ്ടപ്പെടാതെ ഇരുന്നെങ്കിൽ ഇപ്പോഴും ചിത്രങ്ങൾ വന്നേനെ. ആ ബന്ധം പോയി. അതങ്ങനെ പോയി, രാജസേനൻ പറയുന്നു.












Click it and Unblock the Notifications