Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലർ കളക്ഷന്‍ 600 കോടി: രജനീകാന്തിന് നിർമ്മാതാക്കളുടെ ചെക്ക്, പ്രതിഫലത്തില്‍ ഷാരൂഖിനെ മറികടന്നു?

തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയിരിക്കുകയാണ് ജയിലർ. നെല്‍സണ്‍ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം കേരളത്തിലുള്‍പ്പെടെ റെക്കോർഡ് കളക്ഷനാണ് സ്വന്തമാക്കിയത്. രജനീകാന്തിനൊപ്പം, മോഹന്‍ലാല്‍, ശിവരാജ് കുമാർ എന്നീ അന്യഭാഷ താരങ്ങളുടെ സാന്നിധ്യവും ചിത്രത്തിന്റെ കളക്ഷന്‍ വർധിപ്പിക്കുന്നതില്‍ നിർണ്ണായക പങ്കുവഹിച്ചു.

ചിത്രം ലോകമെമ്പാടും നിന്നുമായി 600 കോടി നേടിയെന്നാണ് റിപ്പോർട്ട്. അണ്ണാത്തെ പോലൊരു പരാജയ ചിത്രത്തിന് ശേഷം രജനീ കാന്ത് പൂർണ്ണ ഫോമിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണ് ജയിലർ. റിലീസ് കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും ഇപ്പോഴും പ്രതിദിനം ഒന്ന് മുതൽ രണ്ട് കോടി വരെ കളക്ഷന്‍ ചിത്രം നേടുന്നുണ്ട്. 200 മുതൽ 240 കോടി രൂപ മുതൽ മുടക്കിലാണ് ജയിലർ നിർമ്മിച്ചതെന്നാണ് സൂചന.

 rajanikanth-salary

ഇപ്പോഴിതാ ചിത്രം നേടിയ വന്‍ വിജയത്തെ തുടര്‍ന്ന് പ്രതിഫലത്തിന് പുറമെ രജനികാന്തിന് ഒരു തുക കൈമാറിയിരിക്കുകയാണ് സിനിമയുടെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്. സണ്‍ പിക്‌ചേഴ്‌സ് ഉടമയായ കലാനിധി മാരനാണ് രജനീ കാന്തിന് ചെക്ക് കൈമാറിയത്. ഇതിന്റെ ചിത്രങ്ങള്‍ സണ്‍ പിക്‌ചേഴ്‌സ് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ തുക എത്രയെന്ന് നിർമ്മാണ കമ്പനി അറിയിച്ചിട്ടില്ല.

സിറ്റി യൂണിയൻ ബാങ്കിൽ നിന്നുള്ള 100 കോടി രൂപയുടെ ചെക്കാണ് താരത്തിന് നല്‍കിയതെന്നാണ് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ഉദ്ധരിച്ച് ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്നത്. ഈ റിപ്പോർട്ടുകള്‍ ശരിയാണെങ്കിൽ രജനികാന്തിന് ആകെ പ്രതിഫലം 200 മുതല്‍ 210 വരെ കോടി രൂപയായിരിക്കും. അങ്ങനെയെങ്കില്‍ പത്താന്റെ സൂപ്പർ വിജയത്തിന് ശേഷം ഷാരൂഖ് ഖാൻ നേടിയതിനേക്കാൾ 10 കോടി രൂപ കൂടുതലാണ് ഈ തുക. 200 കോടിയായിരുന്നു പത്താന്റെ വിജയ ശേഷം ഷാരൂഖ് ആകെ നേടിയ പ്രതിഫലം.

അതേസമയം ബോക്‌സ് ഓഫീസ് ട്രാക്കറായ എ ബി ജോര്‍ജിന്റെ റിപ്പോർട്ട് അനുസരിച്ച് 20 ദിവസം കൊണ്ട് കേരളത്തില്‍ ചിത്രം 24000 ഷോകള്‍ നടത്തി. ആകെ ഗ്രോസ് 53.80 കോടിയാണ്. 20 കോടിക്ക് മുകളില്‍ ഇതിനകം ചിത്രത്തിന് ഷെയര്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. റിലീസിന്റെ 22-ാം ദിവസമായ ഇന്നലേയും ചിത്രത്തിന് മികച്ച പ്രതികരണമാണ് കേരളത്തില്‍ നിന്നും ലഭിച്ചത്.

അതേസമയം, തമിഴില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമയായും ജയിലർ മാറിയേക്കും. രജനികാന്ത് തന്നെ നായകനായ ഷങ്കറിന്റെ യന്തിരന്‍ 2.0 നേടിയ 665.8 കോടി രൂപയാണ് ഏറ്റവും കൂടുതല്‍ കളക്ഷനുണ്ടാക്കിയ തമിഴ് സിനിമ. മൂന്നാം സ്ഥാനത്തുള്ള പൊന്നിയിന്‍ സെല്‍വന്‍ ഒന്ന് 492 കോടി, നാലാം സ്ഥാനത്തുള്ള വിക്രം 432 കോടി എന്നിങ്ങനെയാണ് മറ്റ് സിനിമകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+