ഒറ്റ സിനിമയ്ക്ക് പ്രതിഫലം 210 കോടി; വിജയിയോ പ്രഭാസോ അല്ല, ഇതാ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടൻ
കൊച്ചി: ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്ക് വേണ്ടി നടൻ വിജയ് വാങ്ങിയ പ്രതിഫലം 100 കോടിയാണെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. തെലുഗ് താരം പ്രഭാസ് തന്റെ പുതിയ ചിത്രമായ സലാറിന് വാങ്ങുന്ന പ്രതിഫലം 150 കോടിയോളാമാണെന്നുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. അല്ലു അർജുൻ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ അമീർ ഖാൻ എന്നിവർ 150 കോടി വരെ ഒരു സിനിമയ്ക്ക് പ്രതിഫലം വാങ്ങുന്നതായുള്ള വാർത്തകൾ നേരത്തേ വന്നിട്ടുണ്ട്.. എന്നാൽ ഇവരൊന്നുമല്ല ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമെന്ന് പറഞ്ഞാലോ?
ഞെട്ടേണ്ട, പ്രതിഫലക്കണക്കിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് 'തലൈവർ'. 73ാം വയസിൽ ആരേയും അമ്പരിപ്പിക്കുന്ന തുകയാണ് രജനീകാഥ് തന്റെ അവസാന ചിത്രമായ ജെയിലറിന് വേണ്ടി വാങ്ങിയതത്രേ. റിപ്പോർട്ടുകൾ പ്രകാരം, 'ജയിലർ' എന്ന സിനിമയിൽ മുത്തുവേൽ പാണ്ഡ്യൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കാൻ രജനികാന്തിന് 210 കോടി രൂപ പ്രതിഫലം ലഭിച്ചുവെന്നാണ് വാർത്തകൾ.

ചിത്രത്തില്‍ ആദ്യം 100 കോടിയും പിന്നീട് ചിത്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം 110 കോടി രൂപയും കൂടി നിര്‍മ്മാതക്കള്‍ നൽകി എന്നാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. മാത്രമോ ഒരു ബ്രാൻഡഡ് കാറും ചിത്രത്തിന്റെ വിജയത്തിന് ശേഷം നിർമ്മാതാവ് രജനിക്ക് സമ്മാനിച്ചിരുന്നുവത്രേ.2007 ൽ ശിവജി എന്ന ചിത്രത്തിൽ ഉയർന്ന പ്രതിഫലം വാങ്ങിയതോടെ അന്നും രാജ്യത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി രജനി മാറിയിരുന്നു.
ഇനി അദ്ദേഹത്തിന്റെ ആകെ ആസ്തി എത്രയെന്ന് കൂടി അറിയാം
ലൈഫ്‌സ്റ്റൈൽ ഏഷ്യയുടെ റിപ്പോർട്ട് അനുസരിച്ച്, അദ്ദേഹത്തിന്റെ ആസ്തി 51 മില്യൺ ഡോളറാണ് എന്നാണ് റിപ്പോർട്ട്. പോയസ് ഗാർഡനിൽ അദ്ദേഹത്തിന് 35 കോടി വരുന്ന ആഡംബര ഭവനവും സ്വന്തമായുണ്ട്. 20 കോടിയോളം മൂല്യമുള്ള വലിയ കല്ല്യാണമണ്ഡപമാണ് രജനിയുടെ ആസ്തികളിൽ മറ്റൊന്ന്. വാഹനങ്ങളുടെ കാര്യത്തിലും മറ്റ് നടമ്മാരെ അപേക്ഷിച്ച് അദ്ദേഹം ഒട്ടും പിന്നിലല്ല. ആഡംബരകാറുകളുടെ വലിയ കളക്ഷൻ തന്നെ അദ്ദേഹത്തിന് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്.
16.5 കോടി രൂപ വിലമതിക്കുന്ന റോൾസ് റോയ്‌സ് ഫാന്റം, 6 കോടി രൂപ വില വരുന്ന റോൾസ് റോയ്‌സ് ഗോസ്റ്റ്, 22 കോടി രൂപയുടെ കസ്റ്റമൈസ്ഡ് ബെന്റ്‌ലി ലിമോസിൻ, 2.55 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെൻസ് ജി-വാഗൺ, 3.10 കോടി രൂപ വിലമതിക്കുന്ന ലംബോർഗിനി ഉറുസ്, 1.77 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു എന്നിവയെല്ലാം അദ്ദേഹത്തിന്റെ വാഹന കളക്ഷൻസിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications