Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലര്‍ മെഗാ ഹിറ്റ്, രജനീകാന്തിന് ബിഎംഡബ്ല്യു സമ്മാനിച്ച് നിര്‍മാതാവ്, വില ഇങ്ങനെ

ചെന്നൈ: രജനീകാന്തിന്റെ ജയിലറുടെ ആവേശം ഉടനൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല. ചിത്രം തമിഴ് സിനിമ കണ്ട എക്കാലത്തെയും മികച്ച ലാഭമേറിയ ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. നിര്‍മാതാവ് കലാനിധി മാരന്‍ വന്‍ സന്തോഷത്തിലാണ്. ചിത്രത്തിന്റെ ലാഭവും, അതോടൊപ്പം ചില സമ്മാനങ്ങളും അദ്ദേഹം ജയിലറിന്റെ സംവിധായകനും, രജനീകാന്തിനുമായി നല്‍കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം വന്‍ തുകയുടെ ചെക്കാണ് രജനീകാന്തിനായി മാരന്‍ നല്‍കിയത്. ഇപ്പോഴിതാ സംവിധായകന്‍ നെല്‍സനും വലിയ സമ്മാനങ്ങളാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. രജനീകാന്തിനും, നെല്‍സനും ബിഎംഡബ്ല്യുവിന്റെ പുതിയ ആഡംബര കാറാണ് സമ്മാനമായി നല്‍കിയിരിക്കുന്നത്. ജയിലറുടെ കളക്ഷന്‍ 600 കോടിക്കടുത്ത് എത്തിയിരിക്കുകയാണ്. സണ്‍പിക്‌ച്ചേഴ്‌സ് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലാണ് രജനീകാന്തിന് കാര്‍ സമ്മാനിക്കുന്നതായിട്ടുള്ളത്.

rajinikanth-bmw-gifted

രണ്ട് കാറുകളാണ് രജനിക്ക് മുന്നിലേക്ക് കലാനിധി മാരന്‍ തിരഞ്ഞെടുക്കാനായി നല്‍കിയത്. ഇഷ്ടമുള്ളത് ഏതായാലും തിരഞ്ഞെടുക്കാമെന്നായിരുന്നു രജനിയോട് അദ്ദേഹം ആവശ്യപ്പെട്ടത്. ബിഎംഡബ്ല്യു എക്‌സ്7 ആണ് സൂപ്പര്‍ താരം തിരഞ്ഞെടുത്ത കാര്‍. രണ്ട് കാറിലും വെച്ച് ഏറ്റവും വില കുറഞ്ഞത് ഈ കാറിനായിരുന്നു. അതിന് ശേഷം രജനിക്ക് ജയിലറുടെ ലാഭത്തില്‍ നിന്ന് ഒരു വിഹിതവും നിര്‍മാതാവ് നല്‍കി.

സംവിധായകന്‍ നെല്‍സനും രണ്ട് കാറുകളുടെ ഓപ്ഷന്‍ നല്‍കിയിരുന്നു. പോര്‍ഷെയാണ് അദ്ദേഹം തിരഞ്ഞെടുത്ത ആഡംബര കാര്‍.അതേസമയം ആരാധകര്‍ ഇരുവരെയും അഭിനന്ദിച്ചിരിക്കുകയാണ്. ഓഗസ്റ്റ് പതിനൊന്നിനാണ് ജയിലര്‍ റിലീസായത്. കലാനിധി മാരന്‍ രജനിക്ക് നല്‍കിയ കാറിന്റെ വില എത്രയാണെന്ന് തിരഞ്ഞ് കൊണ്ടിരിക്കുകയാണ് ആരാധകര്‍. 1.25 കോടിയാണ് ഇതിന്റെ മാര്‍ക്കറ്റ് വില.

സംവിധായകന്‍ നെല്‍സന് തിരഞ്ഞെടുത്ത കാറിന് 1.50 കോടിയും വില വരും. എന്നാല്‍ രജനിക്ക് മാത്രമല്ല ലാഭത്തിന്റെ വിഹിതം നല്‍കിയിരിക്കുന്നത്. നെല്‍സനും നിര്‍മാതാവ് ചെക്ക് കൈമാറുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ എത്രയാണ് തുകയെന്ന് വ്യക്തമാക്കിയിട്ടില്ല. രജനീകാന്തിന് നൂറ് കോടിയുടെ ചെക്കാണ് കൈമാറിയതെന്ന് ട്രേഡ് അനലിസ്റ്റായ മനോബാല പറഞ്ഞിരുന്നു.

അതേസമയം ബിഎംഡബ്ല്യു സീരീസിന്റെ എക്‌സ്7 സീരീസ് രണ്ട് നേരിയന്റുണ്ട്. എക്‌സ് ഡ്രൈവ് 40ഐ എം സ്‌പോര്‍ട്ട്, എക്‌സ് ഡ്രൈവ് 40 ഡിഎം സ്‌പോര്‍ട്ട് എന്നിങ്ങനെയാണ് വേരിയന്റുകള്‍. രജനീകാന്ത് അറിയപ്പെടുന്ന ഒരു ആഢംബര കാര്‍ പ്രേമി കൂടിയാണ്. 2017ല്‍ കബാലി സിനിമയുടെ നിര്‍മാതാവ് കലൈപുലി എസ് തണു റോള്‍സ് റോയ്‌സ് ഫാന്റം രജനീകാന്തിന് സമ്മാനമായി നല്‍കിയിരുന്നു.

ചിത്രത്തിനായി രജനിക്ക് 210 കോടി മൊത്തം പ്രതിഫലം ലഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ജയിലര്‍ ഇന്ത്യയില്‍ നിന്ന് 328 കോടിയും, ലോകത്താകമാനം 600 കോടിയുമാണ് കളക്ട് ചെയ്തത്. കലാനിധി മാരന്‍ ഒരു ചിത്രം കൂടി സണ്‍പിക്‌ച്ചേഴ്‌സിനായി ചെയ്യണമെന്ന് രജനിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+