വിജയം തുടർക്കഥയാക്കിയ വിജയ്: രജനിക്കും ധനുഷിനും മാത്രമല്ല ഇവർക്കും പുതിയ ജീവവായു നല്‍കിയ 2023
സമീപകാലത്ത് തമിഴ് സിനിമ ഏറ്റവും കൂടുതല്‍ മുന്നേറ്റമുണ്ടാക്കിയ വർഷമാണ് 2023. രജനി വിജയ്, അജിത് കുമാർ, ധനുഷ്, രാഘവ് ലോറൻസ് എന്നിവരുൾപ്പെടെ നിരവധി മുൻനിര തമിഴ് താരങ്ങൾ ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വിജയങ്ങള്‍ കൈവരിച്ചു. ഈ വർഷം പുറത്തിറങ്ങിയ പ്രമുഖ താരങ്ങളുടെ മിക്കവാറും എല്ലാ സിനിമകളും ബ്ലോക്ക്ബസ്റ്ററുകളായി മാറി. 2023 പല തമിഴ് നടന്മാരുടെയും തിരിച്ചുവരവിന്റെ വർഷം കൂടിയായിരുന്നു.
ഈ വർഷം ജയിലറിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ രജനികാന്തായിരിക്കും ഈ പട്ടികയില്‍ പ്രമുഖന്‍. ലോകമെമ്പാടും 650 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. തമിഴ് സിനിമയിലെ മറ്റൊരു സൂപ്പർസ്റ്റാറായ അജിത് കുമാറും ഈ വർഷം തന്റെ വിജയ ചിത്രമായ തുനിവിലൂടെ തിരിച്ചെത്തി. സമീപകാല സിനിമകളില്‍ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയ രാഘവ ലോറൻസിന് ജിഗർതാണ്ഡ ഡബിൾ എക്‌സിലെ വിജയം വളരെ അത്യാവശ്യമായിരുന്നു.

വാണിജ്യ വിജയവും നിരൂപക വിജയവും നേടിയ ചിത്രത്തിലെ അഭിനയത്തിലൂടെ രാഘവ ലോറൻസ് എല്ലാവരെയും നിശബ്ദരാക്കി. "കഥകൾ തിരഞ്ഞെടുക്കുമ്പോൾ ഞാൻ ഒരിക്കലും അവാർഡിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. വാണിജ്യ സിനിമകൾ ചെയ്യാൻ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു. ജിഗർതാണ്ഡ ഡബിൾ എക്‌സിൽ, വാണിജ്യ ഘടകങ്ങളും മികച്ച സ്വഭാവ സവിശേഷതകളും ഇഴചേർത്തിട്ടുണ്ട്. എന്നായിരുന്നു സിനിമയുടെ റിലീസിനിടെ ലോറൻസ് അഭിപ്രായപ്പെട്ടത്.
ഈ താരങ്ങൾക്കെല്ലാം പുറമെ, ധനുഷിനും ആ വർഷം ഏറെ മികച്ചതായിരുന്നു, വാതി എന്ന ചിത്രം ബോക്‌സ് ഓഫീസിൽ മൊത്തം 118 കോടി രൂപ നേടി. നേരത്തെ, 2022-ൽ നാനേ വരുവേൻ വേണ്ടത്ര വിജയിക്കാത്തതില്‍ താരത്തിന്റെ ആരാധകർ നിരാശയിലായിരുന്നു. വാതി എന്ന ചിത്രത്തിലൂടെ, തന്റെ ആരാധകരെ ഒരിക്കൽ കൂടി തൃപ്തിപ്പെടുത്താന്‍ നടന് കഴിഞ്ഞു. അത് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനിൽ നന്നായി പ്രതിഫലിച്ചു.
വിജയിയെ സംബന്ധിച്ച് സിനിമക്ക് സമ്മിശ്ര അഭിപ്രായം വന്നാല്‍ പോലും ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയമായി മാറാറുണ്ട്. ഈ വർഷം അദ്ദേഹത്തിന്റെ വിജയങ്ങളുടെ തുടർച്ചയായിരുന്നു. ആദ്യം എത്തിയത് വാരിസ് ആയിരുന്നെങ്കിലും ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലിയോ തമിഴ് സിനിമയില്‍ കളക്ഷനില്‍ പുതിയ റെക്കോർഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു.
ശരത്കുമാറിന്റെ പോർ തൊഴില്‍, വിശാല്‍ എസ് ജെ സൂര്യ ചിത്രം മാർക്ക് ആന്റണി, മാവീരന്‍, തുങ്ങിയ ചിത്രങ്ങളെല്ലാം വന്‍ വിജയമായി. ചുരുക്കത്തിൽ, തമിഴ് അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച വർഷമാണ്. അതേസമയം ഏറെ പ്രതീക്ഷകളുമായി എത്തിയ വിജയ് സേതുപതിയുടെ മൈക്കിള്‍, കാർത്തി ചിത്രം ജപ്പാന്‍ എന്നിവ പരാജയമായി.












Click it and Unblock the Notifications