അന്ന് പുരസ്‌കാര വേദിയില്‍ അവഗണിച്ചു; നെല്‍സണ് ഇത് 'മധുരപ്രതികാരം', നിറഞ്ഞ സദസില്‍ ജയിലര്‍
വേദി തമിഴ് സിനിമയിലെ വലിയൊരു പുരസ്‌കാര ചടങ്ങ്, സൂപ്പര്‍ താരങ്ങള്‍ അടക്കം പങ്കെടുക്കുന്ന വമ്പന്‍ ഷോ. പരിപാടിയിലേക്ക് സംവിധായകന്‍ ലോകേഷ് കനകരാജ് എത്തുന്നു. ചുറ്റും ബോഡി ഗാര്‍ഡും സംഘാടകരും ഫോട്ടോഗ്രാഫറും ലോകേഷിന് അനുകമിച്ച് വേദിയിലേക്ക് കൊണ്ടുപോയി.
എന്നാല്‍ പിന്നാലെ എത്തിയ നെല്‍സണെ സ്വീകരിക്കാന്‍ എത്തിയത് പേരിന് പണ്ട് ബോഡിഗാര്‍ഡ്. പകുതി വരെ എത്തിയിട്ട് നടന്നതിന് ശേഷം നേരെ പോയാല്‍ മതിയെന്ന് പറഞ്ഞ് അവരും പിന്മാറി. തന്നെ അവഗണിക്കുകയാണെന്ന് അറിഞ്ഞിട്ടും ചിരിച്ച മുഖവുമായി നെല്‍സണ്‍ വേദിയിലേക്ക് കടന്നു. ബീസ്റ്റ് എന്ന ചിത്രത്തിന്റെ പരാജയം ഇത്രത്തോളം വലിയ അവഗണനയാണ് നെല്‍സണ് നേടിക്കൊടുത്തത്.

ഒപ്പം നിന്നവരുടെയും സിനിമ മേഖലയില്‍ നിന്നുള്ളവരുടെയും കുറ്റപ്പെടുത്തലുകള്‍ അത്രത്തോളമായിരുന്നു. എന്നാല്‍ തന്റെ ഉറ്റ ചങ്ങാതി അനുരുദ്ധിന് നെല്‍സണില്‍ വിശ്വാസമുണ്ടായിരുന്നു. ജയിലര്‍ എന്ന സിനിമയില്‍ നിന്ന് നെല്‍സണെ മാറ്റണമെന്ന് പലരും ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് മുതിരാതിരുന്നത് അതുകൊണ്ടായിരുന്നു. നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് എല്ലാ പിന്തുണയോടു കൂടിയും നെല്‍സണിന്റെ കൂടെ തോളോട് തോള്‍ ചേര്‍ന്നു നിന്നു.
എന്നാല്‍ ഇത്രയൊക്കെ പിന്തുണ ലഭിച്ചെങ്കിലും മാനസികമായി നെല്‍സണ്‍ ആകെ തകര്‍ന്നിരുന്നു. ജയിലര്‍ സിനിമ പ്രഖ്യാപിക്കുന്ന സമയത്ത് ഒരു വീഡിയോ പുറത്തിറങ്ങിയിരുന്നു. ഈ വീഡിയോയില്‍ നെല്‍സണൊപ്പം രജനിയും അനിരുദ്ധുമുണ്ടായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് നെല്‍സണ് നേരെ അധിക്ഷേപവും ആക്രമണവുമുണ്ടായി.
പരാജയപ്പെട്ട ഒരു സംവിധായകന് എങ്ങനെ രജനീകാന്ത് ചിത്രം ലഭിച്ചു എന്ന ചോദ്യമാണ് എല്ലാവരും ചോദിച്ചത്. തന്നെ മാറ്റണമെന്ന രജനിയോട് ചിലര്‍ ആവശ്യപ്പെട്ട കാര്യവും നെല്‍സണ്‍ അറിഞ്ഞു. ഇതോടെ ആകെ തകര്‍ന്ന വലിയ നെല്‍സണ്‍ വലിയ മാനസിക ബുദ്ധിമുട്ടാണ് നേരിട്ടത്. രജനീകാന്തിനും തന്റെ മേല്‍ പ്രതീക്ഷയില്ലെന്ന തോന്നല്‍ അദ്ദേഹത്തെ അലട്ടി.
എന്നാല്‍ ജയിലറിന് വേണ്ടി രാവെന്നോ പകലെന്നോ ഇല്ലാതെയാണ് നെല്‍സണ്‍ കഠിനാധ്വാനം ചെയ്തത്. ശരിക്കും പറഞ്ഞാല്‍ നെല്‍സണെ സംബന്ധിച്ച് ഇതൊരു ജീവന്‍ മരണ പോരാട്ടമായിരുന്നു. ഈ കഠിനാധ്വാനത്തിന്റെയും വിശ്വാസത്തിന്റെയും പ്രതിഫലനമാണ് ജയിലര്‍ എന്ന സിനിമ ആദ്യ ദിനം തീയേറ്ററിലെത്തിയതിന് പിന്നാലെയുണ്ടായ പ്രതികരണം. ചിത്രം നിറഞ്ഞ സദസുകള്‍ ഓടിക്കൊണ്ടിരിക്കുകയാണ്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.












Click it and Unblock the Notifications