രജനീകാന്തിന്റെ കൂലിയിലെ പ്രതിഫലം ഇതാ.. ആമിർഖാനും നാഗാർജ്ജുനയും ഒട്ടും കുറവല്ല
രജനികാന്ത് നായകനാവുന്ന 'കൂലി'ക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 14 നാണ് റിലീസ് ചെയ്യുന്നത്. കേരളത്തിലടക്കം വൻ വരവേൽപ്പാണ് ചിത്രത്തിന് ഒരുക്കിയിരിക്കുന്നത്.റിലീസിന് മുൻപേ തന്നെ പ്രീ ബുക്കിങ്ങിലൂടെ 5.34 കോടിയുടെ ടിക്കറ്റാണ് വിറ്റുപോയത്. ആക്‌ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണd കൂലി. നടന്റെ 171ാം സിനിമ കൂടിയാണിത്.
അതേസമയം 'കൂലി' ചർച്ചക്കിടെ സിനിമയിലെ താരങ്ങളുടെ പ്രതിഫലം എത്രയാണെന്നുള്ള വിവരങ്ങളും പുറത്തുന്നിട്ടുണ്ട്. സൂപ്പർ താരം രജനിയ്ക്ക് കിട്ടിയ പ്രതിഫലം വെച്ച് തുടങ്ങാം

രജനീകാന്ത്
സൂപ്പർസ്റ്റാർ രജനികാന്ത് 'ദേവ' എന്ന കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. ഡെക്കാൺ ഹെറാൾഡിന്റെ റിപ്പോർട്ട് അനുസരി, രജനികാന്തിന് 200 കോടി രൂപയാണ് 'കൂലി'ക്ക് പ്രതിഫലമായി ലഭിച്ചത്. അതേസമയം പ്രീ സെയിൽസ് തുകയായി കൂടതൽ കിട്ടിയ സാഹചര്യത്തിൽ രജനീകാന്തിന്റെ പ്രതിഫലം മാറ്റി നിശ്ചയിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്.
ആമിർഖാന്റെ പ്രതിഫലം
ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാ ആണ് 'കൂലി'യിൽ 'ദഹാ' എന്ന ശക്തനായ ഗുണ്ടാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതിഥി വേഷമാണ്. ഈ അതിഥി വേഷത്തിനായി ആമിർ ഖാന് 20 കോടി രൂപ പ്രതിഫലം ലഭിച്ചുവെന്നാണ് റിപ്പോർട്ട്.
നാഗാർജ്ജുനയും കൂലിയിൽ
തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജുനയും രജനികാന്തിനൊപ്പം 'കൂലി'യിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 'സൈമൺ' എന്ന കഥാപാത്രത്തിന് നാഗാർജുനയ്ക്ക് 10 കോടി രൂപ പ്രതിഫലമായി ലഭിച്ചതത്രേ.
സത്യരാജിന് 5 കോടി രൂപ
കൂലി'യിലെ രാജശേഖർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സത്യരാജിന് 5 കോടി രൂപയാണ് പ്രതിഫലം. കന്നഡ താരം ഉപേന്ദ്രയ്ക്കും 5 കോടി രൂപയായിരുന്നു പ്രതിഫലം. അദ്ദേഹം ചിത്രത്തിൽ കാലീഷ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
നടിക്ക് 4 കോടി
പ്രീതി എന്ന കഥാപാത്രത്തെയാണ് നടി ശ്രുതി ഹസൻ അവതരിപ്പിക്കുന്നത്. നടിക്ക് 4 കോടി രൂപയാണ് പ്രതിഫലം.
തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 6 ലക്ഷം ടിക്കറ്റുകളാണ് 'കൂലി' വിറ്റഴിച്ചത്. ബ്ലോക്ക്ഡ് സീറ്റുകൾ ഉൾപ്പെടെ ഈ തുക 20 കോടിയോളം വരുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രജനികാന്തിന്റെ 171-ാമത്തെ ചിത്രമായ 'കൂലി' നിർമ്മിക്കുന്നത് കലാനിധി മാരന്റെ സൺ പിക്ചേഴ്സാണ്. ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത 'വെട്ടൈയ്യൻ' ആയിരുന്നു രജനികാന്ത് അവസാനമായി അഭിനയിച്ച ചിത്രം.












Click it and Unblock the Notifications