രജനീകാന്തിന്റെ പ്രതിഫലത്തിന് രണ്ട് പുലിമുരുകന്‍ സിനിമയെടുക്കാം; ആകെ ആസ്തി കേട്ടോ!?
ഇന്ത്യയിലെ സൂപ്പര്‍സ്റ്റാറുകളുടെ സൂപ്പര്‍സ്റ്റാര്‍ എന്നാണ് രജനീകാന്ത് അറിയപ്പെടുന്നത്. കണ്ടക്ടര്‍ ആയി കരിയര്‍ ആരംഭിച്ച രജനീകാന്ത് പിന്നീട് ഇന്ത്യന്‍ സിനിമയുടെ സ്റ്റൈല്‍മന്നന്‍ ആയി മാറുകയായിരുന്നു. ഇന്ന് രജനീകാന്തിന്റെ 73-ാം പിറന്നാളാണ്. വേട്ടയ്യന്‍ എന്ന സിനിമ സൂപ്പര്‍ഹിറ്റായതിന്റെ ആഘോഷത്തിലാണ് രജനീകാന്തിന് പിറന്നാള്‍ വരുന്നത്. 2010 ല്‍ ഫോര്‍ബ്‌സ് ഇന്ത്യ തിരഞ്ഞെടുത്ത രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരനായിരുന്നു താരം.
ഇന്ന് ഇന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് രജനീകാന്ത്. സിഎ നോളേജ് എന്ന വെബ്‌സൈറ്റിലെ കണക്ക് പ്രകാരം ഏകദേശം 55 മില്യണ്‍ ആണ് രജനീകാന്തിന്റെ പ്രതിഫലം. അതായത് ഏകദേശം 430 കോടി രൂപ! ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം ധാരാളം പണം ചെലവഴിക്കുന്നുണ്ട്. ഇതിന് പുറമെ പ്രകൃതിദുരന്തങ്ങളിലും താരം കൈയഴിഞ്ഞ് സഹായിക്കാറുണ്ട്.

സിനിമ പരാജയപ്പെട്ടാല്‍, നഷ്ടം കുറയ്ക്കാന്‍ വേണ്ടി രജനികാന്ത് പ്രൊഡ്യൂസിംഗ് കമ്പനിക്ക് ഫീസ് തിരികെ നല്‍കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 2002 ല്‍ ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ അദ്ദേഹം വലിയൊരു വീട് പണികഴിപ്പിച്ചിരുന്നു. അതിന്റെ ഇപ്പോഴത്തെ വിപണി വില ഏകദേശം 35-40 കോടി രൂപയാണ്.
മറ്റ് അഭിനേതാക്കളില്‍ നിന്ന് വ്യത്യസ്തമായി ആഡംബര കാറുകള്‍ അധികം രജനികാന്ത് സ്വന്തമാക്കിയിട്ടില്ല. എങ്കിലും ഉള്ള കാറുകള്‍ എല്ലാം നല്ല കിടിലന്‍ ഐറ്റങ്ങളുമാണ്. രണ്ട് റോള്‍സ് റോയ്സ് മോഡല്‍ കാറുകള്‍ താരത്തിനുണ്ട്. ആറ് കോടി രൂപ വിലമതിക്കുന്ന റോള്‍സ് റോയ്സ് ഗോസ്റ്റും 16.5 കോടി രൂപ വിലമതിക്കുന്ന റോള്‍സ് റോയ്സ് ഫാന്റവും അദ്ദേഹത്തിന്റെ ഗാരേജ് ഭരിക്കുന്ന പ്രധാനികളാണ്.
1.77 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു എക്സ്5, 2.55 കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെന്‍സ് ജി വാഗണ്‍, 3.10 കോടി രൂപ വിലമതിക്കുന്ന ലംബോര്‍ഗിനി ഉറുസ് എന്നിവയും രജനികാന്തിന്റെ കൈവശമുണ്ട്. 6 കോടി രൂപയുടെ ബെന്റ്ലി ലിമോസിന്‍ അദ്ദേഹത്തിന്റെ കൈവശമുണ്ട്. ടൊയോട്ട ഇന്നോവ, റേഞ്ച് റോവര്‍ എന്നിവയും അദ്ദേഹത്തിന്റെ ഗാരേജിലെ പ്രധാനികളാണ്.
ഏകദേശം 50 മുതല്‍ 60 കോടി വരെയാണ് രജനികാന്ത് തന്റെ സിനിമകള്‍ക്ക് പ്രതിഫലമായി ഈടാക്കുന്നത്. നിലവിലെ ആസ്തികളില്‍ രജനികാന്തിന് ഏകദേശം 100 - 120 കോടി നിക്ഷേപമുണ്ടെന്നാണ് വിവരം. രാഘവേന്ദ്ര മണ്ഡപം എന്ന പേരില്‍ 20 കോടി രൂപ വിലമതിക്കുന്ന ഒരു പ്രമുഖ വിവാഹ മണ്ഡപം അദ്ദേഹത്തിനുണ്ട്.












Click it and Unblock the Notifications