Get Updates
Get notified of breaking news, exclusive insights, and must-see stories!

രാം ചരണിന്റെ ആസ്തി കേട്ടോ? സിനിമയേക്കാള്‍ വരുമാനം ബിസിനസില്‍ നിന്ന്?

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് രാം ചരണ്‍. ആര്‍ആര്‍ആറിന്റെ ഗംഭീര വിജയത്തിന് ശേഷം താരം കേന്ദ്ര കഥാപാത്രമായെത്തിയ ഗെയിം ചേഞ്ചറിന് ബോക്‌സോഫീസില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബോളിവുഡ് താരം കിയാര അദ്വാനിയാണ് നായികയായി എത്തിയിരിക്കുന്നത്. 450 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഗെയിം ചേഞ്ചറിലെ പാട്ടുകള്‍ ചിത്രീകരിക്കാന്‍ മാത്രം 75 കോടി രൂപ ചെലവായി എന്നാണ് റിപ്പോര്‍ട്ട്. ഈ സിനിമയ്ക്ക് രാം ചരണ്‍ പ്രതിഫലമായി വാങ്ങിയത് 65 കോടി രൂപയാണ്. ഇക്കണോമിക് ടൈംസും പൊതുവായി ലഭ്യമായ ഡാറ്റയും അനുസരിച്ച് 1370 കോടി രൂപയാണ് രാം ചരണിന്റെ ആസ്തി എന്നാണ് കണക്കാക്കിയിരിക്കുന്നത്. മറ്റ് അഭിനേതാക്കളെ പോലെ സിനിമ മാത്രമല്ല താരത്തിന്റെ വരുമാന മാര്‍ഗം.

Ram Charan

വിശാലമായ ഒരു ബിസിനസ് സാമ്രാജ്യത്തിന് ഉടമയാണ് രാം ചരണ്‍. ഒരു ബിസിനസ് മാനേജ്മെന്റ് കമ്പനി, പ്രൊഡക്ഷന്‍ ഹൗസ്, പോളോ ക്ലബ്ബ്, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം മേഖലകളില്‍ നിക്ഷേപം നടത്തിക്കൊണ്ട് തന്റെ ഫിനാന്‍സ് പോര്‍ട്ട്ഫോളിയോ വൈവിധ്യവല്‍ക്കരിക്കുന്നതിന് ശ്രദ്ധ കാണിച്ചിട്ടുണ്ട്. താരത്തിന്റെ ബിസിനസ് സാമ്രാജ്യങ്ങള്‍ പരിശോധിക്കാം.

ഹൈദരാബാദ് പോളോ റൈഡിംഗ് ക്ലബ്

രാം ചരണിന് കുതിര സവാരി ഏറെ ഇഷ്ടമാണ്. ഒരു നടന്‍ എന്ന നിലയില്‍ ശ്രദ്ധ നേടി തുടങ്ങിയതോടെ 2011 ല്‍ ആണ് ഹൈദരാബാദ് പോളോ റൈഡിംഗ് ക്ലബ് എന്ന സ്വന്തം പോളോ ടീമിന് താരം തുടക്കമിട്ടത്.

കൊനിഡെല പ്രൊഡക്ഷന്‍

2016 ല്‍ രാം ചരണ്‍ തന്റെ നിര്‍മ്മാണ കമ്പനിയായ കൊനിഡെല പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചു. ഖൈദി നമ്പര്‍ 150 (2017), സെയ് റാ നരസിംഹ റെഡ്ഡി (2019), ആചാര്യ (2022) തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ചത് രാം ചരണിന്റെ ഈ പ്രൊഡക്ഷന്‍ ഹൗസ് ആണ്.

വി മെഗാ പിക്‌ചേഴ്‌സ്

2023-ല്‍ യുവി ക്രിയേഷന്‍സിന്റെ വിക്രം റെഡ്ഡിയുമായി സഹകരിച്ച് മറ്റൊരു പ്രൊഡക്ഷന്‍ ഹൗസായ വി മെഗാ പിക്ചേഴ്സ് സ്ഥാപിച്ചു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്സുമായി സഹകരിച്ച് ഈ പ്രൊഡക്ഷന്‍ ഹൗസ് അതിന്റെ ആദ്യ പ്രോജക്റ്റായി ദി ഇന്ത്യ ഹൗസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ടര്‍ബോ മേഘ എയര്‍വേസ് പ്രൈവറ്റ് ലിമിറ്റഡ്

2013-ല്‍, രാം ചരണ്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു പ്രാദേശിക എയര്‍ലൈനുമായി സംയോജിപ്പിച്ചു. ടര്‍ബോ മേഘ എയര്‍വേസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിട്ട ഈ കമ്പനിയില്‍ വങ്കയാലപതി ഉമേഷ് ഒരു പ്രൊമോട്ടറായി. രണ്ട് വര്‍ഷത്തിന് ശേഷം, അവര്‍ അതിന്റെ പേര് ട്രൂജെറ്റ് എന്ന് മാറ്റി. എന്നാല്‍ 2022 ഫെബ്രുവരിയില്‍ ഈ പ്രാദേശിക എയര്‍ലൈന്‍ പ്രവര്‍ത്തനം നിര്‍ത്തി.

രാം ചരണിന്റെ സമ്പത്തിന്റെ ഒരു ഭാഗം അദ്ദേഹത്തിന്റെ ഭാര്യയുടെ മുത്തച്ഛനായ പ്രതാപ് ചന്ദ്ര റെഡ്ഡി സ്ഥാപിച്ച അപ്പോളോ ഹോസ്പിറ്റല്‍സിലും നിക്ഷേപിച്ചിട്ടുണ്ട്. അപ്പോളോ ഹോസ്പിറ്റലിലെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ (സിഎസ്ആര്‍) വൈസ് ചെയര്‍പേഴ്സണ്‍ രാം ചരണിന്റെ ഭാര്യ ഉപാസനയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+