Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശ്രീലക്ഷ്മി ഇത്തരത്തിലുള്ള പെൺകുട്ടിയാണെന്ന് അറിഞ്ഞില്ല,സ്ത്രീകളുടെ കമന്റുകൾ';ശ്രീലക്ഷ്മി പറയുന്നു

കൊച്ചി: മഞ്ഞ സാരി ഉടുത്ത്, കയ്യിലൊരു വിന്റേജ് ക്യാമറയും പിടിച്ച് നിൽക്കുന്ന ശ്രീലക്ഷ്മിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ശ്രീലക്ഷ്മിയെ ആര് വൈറലാക്കിയെന്ന് ചോദിച്ചാൽ അതിനുത്തരം ബോളിവുഡ് സംവിധായകൻ രാംഗോപാല വർമ്മ എന്നായിരിക്കും. ശ്രീലക്ഷ്മിയുടെ ചിത്രങ്ങൾ പങ്കിട്ട് ഈ സുന്ദരിക്കുട്ടി ആരെന്ന് ആർജിവി സോഷ്യൽ മീഡിയയിൽ തിരക്കിയതിന് പിന്നാലെയാണ് കൂടുതൽ പേര് അറിഞ്ഞത്. പിന്നാലെ ശ്രീലക്ഷ്മിയെ സിനിമയിലേക്കും ആർജിവി ക്ഷണിച്ചു.

ഇപ്പോഴിതാ ആർജിവിയോട് താൻ നൽകിയ മറുപടിയെ കുറിച്ചും ഫോട്ടോ വൈറലായതിന് ശേഷം നേരിടേണ്ടി വന്ന മോശം കമന്റുകളെ കുറിച്ചുമെല്ലാം തുറന്ന് സംസാരിക്കുകയാണ് ശ്രീലക്ഷ്മി. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വായിക്കാം

rgv-

'എനിക്ക് അദ്ദേഹം വാട്സ് ആപ്പിൽ മെസേജ് അയക്കുകയായിരുന്നു. എനിക്ക് ഇത് ആരാണെന്ന് ആദ്യം മനസിലായിരുന്നില്ല. പിന്നീട് ഞാൻ സെർച്ച് ചെയ്തപ്പോഴാണ് അദ്ദേഹം ഡയറക്ടർ ആണെന്ന് ഞാൻ തിരിച്ചറിയുന്നത്. ഫോണിൽ സംസാരിച്ചപ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു. എന്റെ വർക്ക് നല്ലതാണെന്ന് അദ്ദേഹം ഇടക്ക് മെസേജ് ഇടാറുണ്ട്.

ഞാൻ ഷൂട്ട് ചെയ്തത് എന്റെ സന്തോഷത്തിനും അതിനോടുള്ള ഇഷ്ടം കൊണ്ടുമൊക്കെയാണ്. ഇത്രയും വലിയ ഡയറക്ടർ അതിനോടൊക്കെ പ്രതികരിച്ചുവെന്നത് എനിക്ക് ലോട്ടറി അടിച്ചത് പോലെയാണ്. രാം ഗോപാൽ വർമ്മ ചെയ്ത വർക്കൊക്കെ ഞാൻ കണ്ടിരുന്നു. അദ്ദേഹം എല്ലാ തരത്തിലുള്ള സിനിമകളും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വർക്കുകളിലെ പോസിറ്റീവ് വശം മാത്രമേ ഞാൻ നോക്കുന്നൂള്ളൂ.

ഞാൻ അദ്ദേഹത്തോട് പറഞ്ഞത് എനിക്ക് 22 വയസ് മാത്രമേ ഉള്ളൂവെന്നും വളരെ റൂറൽ ആയൊരു സ്ഥലത്ത് നിന്ന് വരുന്ന ആളുമാണെന്നാണ്. എനിക്ക് ഈ ഷൂട്ട് ചെയ്തപ്പോൾ തന്നെ വളരെ മോശം കമന്റുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. കുടുംബത്തിൽ നിന്നായാലും ബന്ധുക്കളിൽ നിന്നായാലുമൊക്കെ നെഗറ്റീവ് കമന്റുകൾ വന്നിട്ടുണ്ട്. ഞാൻ കംഫർട്ടബിൾ ആയ റോളുകളെ ചെയ്യുകയുള്ളൂ, ഗ്ലാമറസ് ആയിട്ടുളള റോളുകളൊന്നും ചെയ്യില്ലെന്ന് ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇറ്റ്സ് ഒകെ എന്നായിരുന്നു സാറിന്റെ മറുപടി.

അദ്ദേഹം വുമണൈസർ ആണെന്നൊക്കെ പലരും പറഞ്ഞു. ഞാൻ നോക്കുന്നത് ഒരു വ്യക്തി എനിക്ക് തരുന്ന റെസ്പെക്ട് ആണ്. എന്നോട് വളരെ ഒഫീഷ്യലായിട്ട് ആണ് സംസാരിച്ചത്. എന്നോട് ആദ്യം ചോദിച്ചത് അഭിനയിക്കാൻ ഇഷ്ടമാണോയെന്നാണ്. എന്റെ കംഫർട്ടിന് അനുസരിച്ചാണ് സാർ സംസാരിക്കുന്നത്.ഇവിടെ ആർക്കും അറിയാത്ത കാര്യം എന്റെ അനുമതിയോട് കൂടിയാണ് അദ്ദേഹം എന്റെ റീലുകളും ഫോട്ടോകളുമൊക്കെ പോസ്റ്റ് ചെയ്തത്.

കമന്റ്സിൽ മോശമായി വന്ന് സംസാരിച്ച് പേഴ്സണൽ ചാറ്റിൽ ഫ്ലേട്ട് ചെയ്യുന്നവരും ധാരാളമുണ്ട്. കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യമാണ് കമന്റുകളിൽ കാണുന്നത്. എന്റെ ശരീരത്തിൽ ഞാൻ കോൺഫിഡന്റാണ്. ഞാൻ റീൽസ് ചെയ്യുമ്പോഴും മെയ്ക്ക് അപ്പ് ചെയ്യാതെയാണ്. നമ്മുടെ ശരീരത്തിൽ കോൺഫിഡൻഡ് ആയിരിക്കുക. സ്ത്രീകളാണ് കൂടുതൽ മോശം പറയുന്നത്. വായിക്കാൻ പോലും കൊള്ളാത്ത കമന്റുകളാണ് വരുന്നത്.

ഞാൻ ഷൂട്ട് ചെയ്ത് തുടങ്ങിയപ്പോൾ ചിലർ വന്ന് പറഞ്ഞത് ശ്രീലക്ഷ്മി ഇത്തരത്തിലൊരു കുട്ടിയാണെന്ന് അറിഞ്ഞില്ലെന്നാണ്. എന്റെ അച്ഛനോട് വന്ന് പറഞ്ഞത് എന്റെ അച്ഛന്റെ കൂട്ടുകാരാണ്. അവരോടൊന്നും എനിക്ക് മറുപടിയില്ല. അതിന്റെ ആവശ്യവുമില്ല. അവരെയൊന്നും നമ്മുക്ക് തിരുത്താൻ പറ്റില്ല. അവർ വളർന്ന് വന്ന ചുറ്റുപാട് ആണ് അവരെ അങ്ങനെയൊക്കുന്നത്. ആളുകളെ മാറ്റാൻ പോകാതിരിക്കുക. എന്നെ യുനീക്ക് ആക്കുന്നത് എന്റ് ഫീച്ചേഴ്സ് ആണ്. ആ ഫീച്ചേഴ്സ് ആണ് നമ്മളെ കോൺഫിഡന്റാക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+