Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിശ്വാസികൾ ആണെന്ന് ആദ്യമായി ഞങ്ങള്‍ ഉറക്കെ പറഞ്ഞു, ജയ് ശ്രീരാം' രാംലല്ലയുടെ ചിത്രവുമായി രേവതി

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ദിനത്തില്‍ ചടങ്ങിലേക്ക് സിനിമാ ലോകത്ത് നിന്നും നിരവധി പ്രമുഖരായിരുന്നു രംഗത്ത് വന്നത്. നേരിട്ട് എത്താന്‍ കഴിയാത്തവരും ക്ഷണം ലഭിക്കാത്തവരുമായ നൂറുകണക്കിന് താരങ്ങള്‍ ചടങ്ങിനുള്ള ആശംസകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു. നേരെ മറിച്ച് മലയാളത്തില്‍ നിന്ന് അടക്കമുള്ള പല താരങ്ങള്‍ ഭരണഘടനയുടെ ആമുഖം പങ്കുവെച്ചും മറ്റും തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.

ഇപ്പോഴിതാ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയെ അനുകൂലിച്ചുകൊണ്ട് നടി രേവതിയും രംഗത്ത് വന്നിരിക്കുകയാണ്. രാം ലല്ലയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ട് അയോധ്യയിലെ രാമക്ഷേത്രം തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നും രേവതി വ്യക്തമാക്കുന്നു. ജയ് ശ്രീറാം വിളിയോട് കൂടിയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഇന്‍സ്റ്റഗ്രാം പേജില്‍ രം ലല്ലയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

 revathy-

"മറക്കാനാവാത്ത ഒരു ദിവസമായിരുന്നു ഇന്നലെ. രാം ലല്ലയുടെ വശീകരിക്കുന്ന മുഖം കാണുമ്പോൾ എനിക്ക് തോന്നുന്ന ഈ ആവേശം എന്റെ ഉള്ളിൽ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ഉള്ളിൽ എന്തോ വല്ലാത്ത മാറ്റം, അത്യധികം സന്തോഷം തോന്നി. ഹിന്ദുവായി ജനിച്ചതിനാൽ നാം നമ്മുടെ വിശ്വാസങ്ങൾ നമ്മിൽത്തന്നെ സൂക്ഷിക്കുന്നു, മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നു, നമ്മെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നു. മതേതര ഇന്ത്യയാണ് നമുക്ക് ശക്തമായി തോന്നുന്നതും നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമാക്കുന്നതും. എല്ലാവർക്കും ഇങ്ങനെ വേണം. അയോധ്യയിലേക്ക് ഉള്ള രാമൻറെ തിരിച്ചു വരവ് ഒരുപാട് പേർക്ക് കാര്യങ്ങൾ മാറ്റി മറിച്ചു. ആദ്യമായി ഞങ്ങൾ ഉറക്കെ പറഞ്ഞു ഞങ്ങൾ വിശ്വാസികൾ ആണെന്ന് ജയ് ശ്രീരാം " രേവതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇതുവരെ വ്യക്തമായ രാഷ്ട്രീയ നിലപാടുകളൊന്നും വ്യക്തമാക്ക നടിയായിരുന്നു രേവതി. എന്നാല്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഒട്ടുമില്ലാത്ത വ്യക്തിയും അല്ല. സിനിമ കരിയറിലെ തന്റെ പ്രതാപ കാലത്ത് 1996 ലെ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിച്ചുന്നു. മദ്രാസ് സൌത്ത് മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ താരം 42906 വോട്ടുകളും നേടി. ഡി എം കെ വിജയിച്ച ആ തിരഞ്ഞെടുപ്പില്‍ എ ഐ എ ഡി എം കെയ്ക്കും പുറകിലായി മൂന്നാം സ്ഥാനമായിരുന്നു രേവതിക്ക് ലഭിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിനിമ മേഖലയില്‍ നിന്നുള്‍പ്പെടേയുള്ളവരെ ബി ജെ പി ലക്ഷ്യമിടുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ രേവതി ബി ജെ പിയില്‍ എത്തുമോയെന്ന ചർച്ചകള്‍ സജീവമാണ്. അങ്ങനെയെങ്കില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യും. തമിഴ് നാട്ടിൽ നിന്നുള്ള മറ്റൊരു താരമായ ഖുശ്ബുവും ഇന്ന് ബിജെപിയുടെ ദേശീയ മുഖമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+