Get Updates
Get notified of breaking news, exclusive insights, and must-see stories!

അതൊന്നും ഇവിടെ പറയല്ലേ എന്ന് മഞ്ജു; പക്ഷേ മഞ്ജു വാര്യരുടെ ആ രഹസ്യം രമേഷ് പിഷാരടി വെളിപ്പെടുത്തി..

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങിനിന്നിരുന്ന താരമായ മഞ്ജു വാര്യർ ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ് അഭിനയ ജീവിത്തിൽ നിന്ന് മാറിനിന്നത്. വർഷങ്ങൾക്ക് ശേഷം മഞ്ജു വാര്യർ മലയാള സിനിമയിലേക്ക് തിരിച്ച് വന്നപ്പോൾ പ്രേക്ഷകർ ആ മടങ്ങിവരവ് ആഘോഷമാക്കുകയും ചെയ്തു. സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മഞ്ജു.

സുഹൃത്തുക്കൾക്കാെപ്പം യാത്ര പോവുകയും ചെയ്യാറുണ്ട്. ഇപ്പോൾ തന്റെ സൗഹ‍ൃദങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു. അമൃത ടിവിയിലെ ഫൺസ് അപ്പോൺ എ ടൈം എന്ന ഷോയിൽ അതിഥിയായി എത്തിയതായിരുന്നു താരം. രമേഷ് പിഷാരടിയും കുഞ്ചാക്കോ ബോബനുമൊക്കെ മഞ്ജുവിന്റെ സുഹൃത്തുക്കളാണ്.

manju

ഫൺസപ്പോൺ എ ടൈമിൽ വിധി കർത്താവായിരുവന്നു പിഷാരടി. ഷോയിൽ അതിഥിയായി എത്തിയ ബൈജുവമായുള്ള സൗഹൃദത്തെക്കുറിച്ചും പിഷാരടിയുമായുള്ള സൗഹൃദത്തെക്കുറിച്ചും മഞ്ജു പറയുന്നുണ്ട്. ഈ സൗഹൃദങ്ങൾ എപ്പോൾ എങ്ങനെ സംഭവിച്ചു എന്നൊന്നും തനിക്കോർമ്മയില്ലെന്ന് മഞ്ജു പറയുന്നു. പിഷാരടിയുമായി ഒരുമിച്ച് സിനിമകളിൽ അഭിനയിച്ച ബന്ധം ഒന്നുമല്ല, ഒരുമിച്ച് സിനിമകൾ ചെയ്തിട്ടേയില്ല, മഞ്ജു പറയുന്നു.

തങ്ങൾ ഒരുമിച്ച് കുറെ യാത്രകൾ ചെയ്തിട്ടുണ്ടെന്നും ഇറ്റലിയിലേക്ക് നടത്തിയ യാത്രപകളിൽ കുഞ്ചാക്കോ ബോബനൊക്കെ ഉണ്ടായിരുന്നുവെന്നും മഞ്ജു പറയുന്നു. എല്ലാവരുടെയും കുടുംബവുമൊന്നിച്ചിട്ടുള്ള ആ യാത്രകളൊക്കെ മനോഹരമായിരുന്നുവെന്നും മഞ്ജു വാര്യർ പറഞ്ഞു.

രമേഷ് പിഷാരടി മഞ്ജുവിനെക്കുറിച്ചുള്ള ചില രഹസ്യങ്ങളും ഷോയിൽ പറയുന്നുണ്ട്. മ‍ഞ്ജു ആൾമാറാട്ടം നടത്തി ജനങ്ങളിലേക്ക് ഇറങ്ങുന്നതിനെക്കുറിച്ചാണ് രമേഷ് പിഷാരടി പറഞ്ഞത്. എന്നാൽ പിഷാരടി ഇത് പറഞ്ഞ് തുടങ്ങുമ്പോൾ തന്നെ അതൊന്നും ഇവിടെ പറയല്ലേ പിഷു എന്ന് മഞ്ജു പറയുന്നുണ്ട്. എന്നാൽ ആ സംഭവത്തെക്കുറിച്ച് പിഷാരടി പറയുന്നുണ്ട്.

' ആൾക്കൂട്ടത്തിലേത്ത് ഇറങ്ങിച്ചെന്നാൽ തിരിച്ചറിയാൻ കഴിയില്ല കയ്യിൽ കിട്ടുന്ന ഏതെങ്കിലുമൊക്കെ ഡ്രസ്സ് ധരിച്ച്, ഒരു മാസ്ക്കും തൊപ്പിയും വിച്ചിറങ്ങിയാൽ മഞ്ജുവിനെ ആരും തിരിച്ചറിയില്ല. അങ്ങനെ പലയിടങ്ങളിലും മഞ്ജു പോകാറുണ്ട്. ഞാനും കുഞ്ചാക്കോ ബോബനും ഉണ്ടെങ്കിൽ മഞ്ജു പെടും. ഞങ്ങൾ എത്ര തൊപ്പി വെച്ചാലും ആളുകൾ തിരിച്ചറിയും. കൂടെ നിന്ന് ഫോട്ടോ എടുക്കാൻ ആരെങ്കിലും വരുമ്പോൾ മഞ്ജു ഉണ്ട് എന്ന് പറഞ്ഞ് മഞ്ജുവിനെ പിടിച്ച് നിർത്തി ഫോട്ടോ എടുപ്പിക്കും പിഷാരടി പറഞ്ഞു.

അതേ സമയം, ബൈജു ചേട്ടനുമായുള്ള സൗഹൃ​ദം എങ്ങനെ സംഭവിച്ചതാണെന്ന് ഓർമയില്ലെന്നും ഒരുമിച്ച് വളരെ കുറച്ച് സിനിമകൾ മാത്രമെ ചെയ്തിട്ടുള്ളൂ. എന്നാലും എപ്പോൾ എന്താവശ്യം ഉണ്ടെങ്കിലും ഒരു ആവശ്യമില്ലെങ്കിലും വിളിച്ച് സംസാരിക്കുന്ന സൗഹൃദമാണ് എന്ന് മ‍ഞ്ജു പറയുന്നു.

ഷോയിൽ മനോജ് കെ ജയനും ഉണ്ടായിരുന്നു. എപ്പോഴെങ്കിലുമാണ് വിളിക്കുന്നതെങ്കിലും സംസാരിച്ച് തുടങ്ങിയാൽ ആ അകൽച്ച ഇല്ല, ഇന്നലെ കണ്ടത് പോലെ എല്ലാ വിശേഷങ്ങളും പരസ്പരം പങ്കുവെയ്ക്കുന്ന സൗഹൃദമാണ് മനോജേട്ടനുമായി ഉള്ളതെന്നാണ് മഞ്ജു വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+