രമേഷ് പിഷാരടിക്ക് കിടക്കപ്പൊറുതി ഇല്ലാതായി; അവന് ആവശ്യപ്പെട്ട കാര്യം പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു: ധർമ്മജന്
നടന് ധർമ്മജനും ഭാര്യ അനൂജയും തമ്മിലുള്ള വിവാഹം ഔദ്യോഗികമായി നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. വർഷങ്ങള്‍ക്ക് മുമ്പ് ഇരുവരും ഒളിച്ചോടി വിവാഹം കഴിച്ചതാണെങ്കിലും ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം നടന്നത്. അതോടൊപ്പം തന്നെ ക്ഷേത്രത്തില്‍ വെച്ച് ബന്ധുക്കളുടേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തില്‍ താലികെട്ടും കടത്തി.
രമേഷ് പിഷാരടി ഉള്‍പ്പെടേയുള്ള ആരോടും ഈ വിവാഹത്തെക്കുറിച്ച് പറഞ്ഞിരുന്നില്ലെന്നാണ് ധർമ്മജന് വ്യക്തമാക്കുന്നത്. എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരന് ഞാന്‍ തന്നെ എന്ന പേരില്‍ ഒരു ഫേസ്ബുക്ക് കുറിപ്പ് ഇട്ടിരുന്നു. അതോടെ അവിടെ കണ്ഫ്യൂഷന് തീർന്നല്ലോ. എന്നാല്‍ അപ്പോഴുണ്ട് പിഷാരടി വിളിക്കുന്നു. 'നീ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ച് നിരവധി ആളുകള്‍ എന്നെ വിളിക്കുന്നുണ്ട്. ദൈവത്തെ ഓർത്ത് മര്യാദക്കുള്ള ഒരു പോസ്റ്റ് ഇട്' എന്നായിരുന്നു അവന് പറഞ്ഞത്.

പറയാനുള്ളത് ഞാന്‍ പറഞ്ഞിട്ടുണ്ട്. അത് ഒറ്റ പ്രാവശ്യമേ പറയൂ എന്നായിരുന്നു രമേശ് പിഷാരടിക്ക് ഞാന്‍ കൊടുത്ത മറുപടി. എന്റെ ജീവിതത്തിലെ നല്ലൊരു മുഹുർത്തമായിരുന്നു ഈ വിവാഹം. എന്നെപ്പോലെ ഒളിച്ചോടി വിവാഹം കഴിച്ചവർക്ക് ഇതൊരു പ്രചോദനം ആകുന്നെങ്കില്‍ ആകട്ടെ, അവർ വീണ്ടും രജിസ്റ്റർ ചെയ്യട്ടെ. നിരവധി ആളുകള്‍ എന്നെ വിളിച്ച് ഇങ്ങനെ ചെയ്യുമെന്ന് പറയുന്നുണ്ട്. രജിസ്റ്റർ ചെയ്തില്ലെങ്കിലുള്ള പ്രശ്നങ്ങള്‍ പലർക്കും അറിയില്ലെന്നും ധർമ്മജന് കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
പാസ്പോർട്ടിലൊക്കെ ഭാര്യയുടെ പേരുണ്ട്. എന്നാല്‍ ഒരു വിവാഹ സർട്ടിഫിക്കറ്റില്ല. അതുംകൂടെ ചെയ്താലെ കാര്യമുള്ള എന്ന നിർദേശം എനിക്ക് നല്ല ആളുകളില്‍ നിന്ന് കിട്ടി. പല വലിയ ആളുകളും ഇത് ചെയ്തിട്ടില്ല. അധികം ആളുകളും ഇതേക്കുറിച്ച് ചിന്തിക്കില്ല. രജിസ്റ്റർ ചെയ്താല്‍ മതി. പിന്നെ അമ്പലത്തില്‍ പോയി താലികെട്ടിയത് നമ്മുടെ ഒരു സന്തോഷം. കുട്ടികള്‍ മാല എടുത്ത് തരുന്നു. അതൊരു ചെറിയ ചടങ്ങായിരുന്നു.
ആരും നെഗറ്റീവായി ഒന്നും പറഞ്ഞിട്ടില്ല. നടന് സിദ്ധീഖ് ഇക്കയുടെ ഏട്ടനുണ്ട് മജീദ്ക്ക. പുള്ളി വിളിച്ച് 'എടാ നിനക്ക് എന്താണ് പ്രശ്നം, നീ വേറെ കെട്ടിയോ' എന്ന് പേടിച്ച് ചോദിച്ചു. നീ രണ്ടാമതും വേറെ കെട്ടിയോ എന്ന സംശയം പലർക്കും ഉള്ളതിനാല്‍ വേറെ ഒരു പോസ്റ്റും കൂടെ ഇടാനായിരുന്നു രമേഷ് പിഷാരടി വീണ്ടും ആവശ്യപ്പെട്ടത്.
സോഷ്യല്‍ മീഡിയയിലെ ഒരു പ്രതികരണവും ഞാന്‍ നോക്കിയിട്ടില്ല. ഒന്നാമത് എന്റെ പോസ്റ്റുകള്‍ക്ക് അധികവും തെറി മാത്രമേ വരികയുള്ളു. രാഷ്ട്രീയം, ദിലീപേട്ടനുമായുള്ള കണക്ഷനൊക്കെ വെച്ച് ചിലരൊക്കെ ചീത്ത വിളിക്കും. എന്റെ കൊച്ച് എന്നെ പൊക്കിയെടുക്കുന്ന ഒരു ഫോട്ടോ ഇട്ടിരുന്നു. എന്റെ അച്ഛന് അധികം വെയിറ്റില്ലെന്നായിരുന്നു അടിക്കുറിപ്പ്. അത് രണ്ട് തരത്തിലാണ്. അവനെക്കൊണ്ടുപോയി തോട്ടില്‍ കള എന്നായിരുന്നു ഒരുത്തന് ആ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തത്.
കമന്റിടുന്ന ആർക്കെതിരേയും പ്രതികരിക്കുന്ന ആളായിരുന്നില്ല ഞാന്‍. അവന്റെ പ്രൊഫൈല്‍ എടുത്ത് നോക്കിയപ്പോള്‍ അവന് ഭാര്യയും എന്റെ മകളുടെ പ്രായമുള്ള ഒരു മകളുമുണ്ട്. പുള്ളിക്ക് ഞാന്‍ ആദ്യമായി ഒരു മറുപടിയിട്ടു. 'നിങ്ങളുടെ കുടുംബത്തെ ഞാന്‍ കണ്ടു. മകള്‍ നല്ല സുന്ദരികുട്ടിയാണ്. നന്നായിട്ട് വളർത്തുക, സുഖമായിരിക്കുക'എന്നായിരുന്നു എന്റെ മറുപടി. അതോടെ പുള്ളി കമന്റ് പിന്‍വലിച്ചു.
എന്തിനാണ് ആളുകള്‍ ഇങ്ങനെ പെരുമാറുന്നത്. എല്ലാവരും പെർഫെക്ട് ആണ് എന്നൊന്നുമല്ല പറയുന്നത്. ആ കമന്റ് എനിക്ക് വലിയ വിഷമമായി. ഒരു കാര്യവുമില്ലാത്തെ, കേരളത്തിലെ പ്രമാദമായ മൂന്ന് കേസുകളില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ള വ്യക്തിയാണ് ഞാന്‍. സ്വർണക്കള്ളക്കടത്ത് കേസില്‍ വരെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. നാളെ മക്കള്‍ സ്കൂളില്‍ പോകുമ്പോള്‍ അച്ഛന് സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതിയാണോയെന്ന വിചാരിക്കുന്ന സ്ഥിതിയാണ്. നമ്മള് വെറുതെ ബലിയാടുകയാണെന്നും ധർമ്മജന് കൂട്ടിച്ചേർത്തു.
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications