Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊണ്ടപൊട്ടി ചോദിച്ചതല്ലേ! കമ്പിളി പുതപ്പ് കൊടുത്ത് മുകേഷ് ആ കടം വീട്ടി; 'വാർഡൻ 'അമൃതം ഇവിടെയുണ്ട്

കമ്പുളിപ്പുതപ്പ് ചോദിച്ച് ​ഗോപാലകൃഷ്ണനെ വട്ടംകറക്കിയ വാർഡനെ ഓർമ്മയില്ലേ. ​ഗോപാലകൃഷ്ണാ കൽക്കട്ടയിൽ നിന്ന് വരുമ്പോൾ ഒരു കമ്പളി പുതപ്പ് കൊണ്ടുവരണേ എന്ന ഒറ്റ ഡയലോഡ് മതി അമൃതം ​ഗോപി എന്ന ഡാൻസ് ടീച്ചറെ ഓർക്കാൻ. റാംജി റാവൂ സ്പീക്കിം​ഗ് എന്ന ​ഹിറ്റ് സിനിമയിലെ ഹിറ്റ് സീൻ ആയിരുന്നു അത്.

ഇന്നും പല അവസരങ്ങളിലും നമ്മളും ഈ ഡയലോ​ഗ് പറയാറുണ്ട്. ഇപ്പോൾ ആ രം​ഗത്തിലേക്ക് എത്തപ്പെട്ടതിനെക്കുറിച്ചും മുകേഷിനെ കണ്ടതിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അമൃതം, ബിഹൈൻഡ് വുഡ്സ് മലയാളത്തോടായിരുന്നു ടീച്ചർ മനസ്സുതുറന്നത്.

mukesh amrutham

PC: Mukesh FaCebook

ആ സിനിമയിലെ ഡാൻസിൽ പങ്കെടുത്തത് തന്റെ കുട്ടികൾ ആയിരുന്നുവെന്നും മേരിലാൻഡ് സ്റ്റുഡിയോയിൽ വെച്ചായിരുന്നു ഷൂട്ടെന്നും ഷൂട്ട് പാക്ക് അപ്പ് ആയ ശേഷം ആലപ്പി അഷ്റഫാണ് തന്റെ അടുത്ത് വന്ന് ഒരു വാർഡന്റെ വേഷം ഉണ്ട് ചെയ്യാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചതെന്ന് അമൃതം പറയുന്നു.

ചെയ്യുന്നതിൽ കുഴപ്പമില്ല, പക്ഷേ സിനിമ ഇറങ്ങുമ്പോൾ സീൻ ഉണ്ടാവണം എന്നാണ് താൻ പറഞ്ഞതെന്ന് അമൃതം പറഞ്ഞു. ആ ഇത്ര ശ്രദ്ധനേടുമെന്ന് സിദ്ദിഖ് സാർ പോലും കരുതിയില്ലെന്നും ടീച്ചർ പറഞ്ഞു.

രാവിലെ പത്ത് മണിക്ക് സെറ്റിൽ പോയിരുന്നു ആ സമയത്ത് വേറെ സീനുകൾ ഷൂട്ട് ചെയ്യുകയായിരുന്നു. പിന്നെ ഒരു നാല് മണി ആയപ്പോഴാണ് സിദ്ദിഖ് സാർ തന്റെ ഷോട്ട് റെഡി ആണെന്ന് പറയുന്നത്. മേക്കപ്പ് ഒന്നും ചെയ്തിരുന്നില്ലെന്നും മുഖം പോലും കഴുകാതെ ഉടിത്തിരുന്ന സാരിയിൽ തന്നെയാണ് അഭിനയിച്ചതെന്നും അമൃതം പറയുന്നു.

ഷൂട്ട് ചെയ്യുന്ന സമയത്ത് മുകേഷിന് പകരം സിദ്ദിഖായിരുന്നുവെന്നും സിദ്ദിഖ് സാർ അപ്പുറത്ത് നിന്ന് ഡയലോഡ് പറഞ്ഞുകൊണ്ടിരുന്നു, സൗണ്ട് പോര ചേച്ചി ഇനിയും ഉറക്കെ വേണം എന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. തൊട്ടടുത്ത് സുകുമാരി ചേച്ചിയും ഉണ്ടായിരുന്നു.

ചേച്ചിയും എന്നോട് പറഞ്ഞു അമൃതം കുറച്ച് ഉറക്കെ പറയെന്ന്, ഞാൻ കുറെ വെള്ളം കുടിച്ചു, അമൃതം പറഞ്ഞു. സിനിമ ഇറങ്ങിയത് മുതൽ കമ്പിളി പുതപ്പ് എന്നാണ് താൻ അറിയപ്പെടുന്നതെന്നും അമൃതം പറഞ്ഞു.

എന്തുകൊണ്ടാണ് പിന്നെ സിനിമയിലേക്ക് തന്നെ വിളിക്കാതിരുന്നതെന്ന് സിദ്ദിഖ് സാറിനോട് ചോദിച്ചിരുന്നുവെന്ന് അമൃതം പറയുന്നു. അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇനി ചേച്ചിക്ക് ഒരു വേഷം തരുമ്പോൾ അതിന് മുകളിൽ ഉള്ള ഒന്ന് നൽകേണ്ടേ എന്നായിരുന്നുവെന്നും അമൃതം പറഞ്ഞു.

മുകേഷിനെ കണ്ടതിനെത്തുറിച്ച് മുകേഷ് കമ്പിളി പുതപ്പ് തന്നിനെക്കുറിച്ചും അമൃതം പറയുന്നു. ഫ്ളേവേഴ്സിന്റെ പരിപാടിയില്‌‍ മോഹൻലാൽ തനിക്ക് ഷീൽഡ് നൽകിയെന്നും മുകേഷ് കമ്പിളി പുതപ്പാണ് തന്നതെന്നും ഇനി മേലാൽ എന്നോട് കമ്പിളി പുതപ്പ് ചോ​ദിക്കരുതെന്ന് തമാശയായി പറഞ്ഞെന്നും അമൃതം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+