Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫഹദുമായുള്ള ആ ലിപ് ലോക്ക് സീന്‍ ചെയ്യുന്നതില്‍ ടെന്‍ഷന്‍: പക്ഷെ അന്ന് അച്ഛന്‍ പറഞ്ഞത്: രമ്യ നമ്പീശന്‍ പറയുന്നു

അഭിനേത്രി, ഗായിക, അവതാരക തുടങ്ങിയ മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരിയാണ് രമ്യ നമ്പീശന്‍. ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് സിനിമയ്ക്ക് പുറത്തും താരം ശ്രദ്ധേയമായി. ബാലതാരമായി സിനിമയിലേക്ക് എത്തിയ രമ്യ നമ്പീശന്റേതായി അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം ബി 32 മുതല്‍ 44 വരെയാണ്.

താന്‍ ഒരു കലാകാരിയാകണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് അച്ഛനാണെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രമ്യ നമ്പീശന്‍ തുറന്ന് പറയുന്നത്. 'സ്കൂ‌ളിൽ പഠിക്കുന്ന കാലത്ത് അച്ഛ നൊരു ട്രൂപ്പ് ഉണ്ടായിരുന്നു - 'ശ്രീഹരി', നാടകം, മിമി ക്സ്, പാട്ട്, നൃത്തമൊക്കെ ചേരുന്ന സ്‌റ്റേജ് പരിപാടി യാണ്. കേരളത്തിനകത്തും പുറത്തും അവസരങ്ങൾ വരും. സാമ്പത്തികമായി മോശം അവസ്‌ഥയിലായതിനാൽ, ട്രെയിനിലാണ് യാത്ര. വലിയ ദുരിതമായിരുന്നു' - വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രമ്യ നമ്പീശന്‍ പറയുന്നു.

actress-remya-nambeesan

മിക്കപ്പോഴും എൻ്റെ സീറ്റ് സ്‌പീക്കറിന്റെ മുകളിലാകും. പ്ലാറ്റ്ഫോമിലാണു പലപ്പോഴും കിടന്നുറങ്ങുക. ആ യാത്രകൾ പിന്നീടുള്ള ജീവിതത്തിലെ പല സാഹചര്യ ങ്ങളും കൈകാര്യം ചെയ്യാൻ എന്നെ സഹായിച്ചിട്ടുണ്ട്. അവ നൽകിയ അമ്പരപ്പുകൾ ഇപ്പോഴും ഹൃദയത്തിലുള്ളതിനാൽ, എത്രയൊക്കെ ശ്രമിച്ചാലും ജീവിതത്തിൽ അഹങ്കരിക്കാനാകില്ല. ഞാൻ കലാകാരിയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അച്‌ഛനാണ്. ശരിക്കും അച്ഛനാണ് നടനാകേണ്ടിയിരുന്നത്.

അഭിനയത്തോട് അച്‌ഛനുള്ളത് പാഷൻ എനിക്കില്ല. ആദ്യകാലത്ത് ഞാൻ അഭിനയിക്കുമ്പോൾ ക്യാമറയുടെ പിന്നിൽ നിന്ന് അച്ഛനും അഭിനയിക്കുമായിരുന്നു. അനിയൻ രാഹുൽ സുബ്രഹ്മണ്യമാണ് ഫിലിപ് ആൻഡ് മങ്കിപ്പെൻ, ഹോം എന്നീ സിനിമകളുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഇപ്പോൾ ജയസൂര്യ നായകനാകുന്ന 'കത്തനാർ' ചെയ്യുന്നു. ഞാൻ ഷോർട് ഫിലിം സംവിധാനം ചെയ്തപ്പോൾ അച്‌ഛനും അമ്മയും അനിയനുമൊക്കെയായിരുന്നു പ്രൊഡക്‌ഷൻ ടീം. അച്‌ഛനെ സിനിമയിൽ അഭിനയിപ്പിക്കണം എന്നതാണു ഞങ്ങളുടെ അടുത്ത ലക്ഷ്യമെന്നും താരം പറയുന്നു.

ചാപ്പാക്കുരിശ് സിനിമയിലെ ലിപ് ലോക്ക് സീൻ ചെയ്യാൻ ആദ്യം അൽപം ടെൻഷനുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പലരോടും ഉപദേ ശംതേടി. അപ്പോള്‌ 'കഥയ്ക്ക് ആവശ്യമെങ്കിൽ നീയതു ചെയ്യണം' എന്നു തീർത്തു പറഞ്ഞത് അച്ഛഛനും അമ്മയുമാണ്. ഏറ്റെടുത്ത കഥാപാത്രം പൂർണതയോടെ ചെയ്യാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നാണ് അച്ഛൻ പറഞ്ഞത്. റിയൽ ലൈഫും റീൽ ലൈഫും ഒന്നായിക്കാണുന്നതെന്തിനാണെന്നും രമ്യ ചോദിക്കുന്നു.

റീൽ ലൈഫിൽ ആ കഥാപാത്രം അങ്ങനെ ചെയ്യുന്നത് റിയൽ ലൈഫുമായി ബന്ധപ്പെടുത്തേണ്ടതില്ല. ആ സീൻ ഇല്ലെങ്കിൽ 'ചാപ്പാക്കുരിശ്' എന്ന സിനിമയ്ക്ക് റെലവൻസില്ല. അതിനാൽ ആ സീൻ മാറ്റുകയല്ല, എന്നെ ഒഴി വാക്കുകയെന്നതാണു പോംവഴി. അപ്പോൾ നഷ്‌ടം എനി ക്കാണ്. നല്ലൊരു കഥാപാത്രം കൈവിട്ടു പോകും. അങ്ങ നെയൊരു സാഹചര്യത്തിൽ, ബാക്കിയുള്ളവർ എന്തു പറ ഞ്ഞാലും ഹൗ യൂ ടേക്ക് ഇറ്റ്' എന്നേയുള്ളൂവെന്നും രമ്യ നമ്പീശന്‍ കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+