മകളെ ഉറക്കാനായി രൺബീർ പഠിച്ച ആ മലയാളം താരാട്ട് പാട്ട് ഏതാണെന്ന് അറിയാമോ? ആലിയ ഭട്ട് പറയുന്നു
താര ദമ്പതികളായ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും ഇവരുടെ മകളുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കാറാണ്. ഇപ്പോൾ അമ്മയായതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് പറയുകയാണ് ആലിയ. രൺബീറും മകളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചും ആലിയ പറയുന്നുണ്ട്. മകൾക്ക് വേണ്ടി രൺബീർ ഒരു മലയാളം താരാട്ട് പാട്ട് പഠിച്ചതായും ആലിയ പറയുന്നു.
മകൾ റാഹയെ പരിചരിക്കുന്ന സ്ത്രീ വന്നപ്പോൾ മുതൽ ഈ മലയാളം പാട്ട് പാടിക്കൊടുക്കാറുണ്ടെന്നും ആലിയ പറയുന്നു. റാഹയ്ക്ക് ഉറങ്ങാൻ നേരമാകുമ്പോൾ മാമാ വാവോ പാപാ വാവോ എന്നുപറഞ്ഞ് ഉറങ്ങണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും ആലിയ പറയുന്നു. അങ്ങനെയാണ് റൺബീർ ആ പാട്ട് പഠിച്ചത്. എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ട പാട്ട് തന്നെ രൺബീറിന്റെ മകൾക്ക് ഇഷ്ടമായത് ഉണ്ണി വാവാവോ പൊന്നുണ്ണി വാവാവോ എന്ന പാട്ടാണ്.

അമ്മയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ശേഷം തനിക്ക് ഒരുപാട് മാറ്റം വന്നതായി ആലിയ പറയുന്നുണ്ട്. തന്റെ കാര്യത്തിനായി പലപ്പോഴും സമയം കണ്ടെത്താൻ ആകുന്നില്ലെന്നും തന്റേതായ സമയങ്ങളില്ലെന്നും തെറാപ്പി സെഷന് പോലും കഴിഞ്ഞ രണ്ട് മാസമായി പോകാൻ കഴിഞ്ഞിട്ടില്ലെന്നും ആലിയ പറയുന്നു.
റാഹ ആദ്യമായി അമ്മയെന്ന് വിളിച്ചതിനെക്കുറിച്ചും ആലിയ പറയുന്നു. മകൾ ആദ്യമായി തന്നെ അമ്മ എന്ന് വിളിച്ചത് ഒരിക്കലും മറക്കാനാവില്ലെന്നും മമ്മ എന്നാണ് അവൾ വിളിച്ച് തുടങ്ങിയതെന്നും ആ സമയത്ത് താനും മകളും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളൂവെന്നും ആലിയ പറയുന്നു. കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് മമ്മ എന്ന് വിളിച്ചത് എന്നും ആലിയ പറയുന്നു.
റാഹ ആദ്യം അമ്മയെന്നാണോ അച്ഛനെന്നാണോ വിളിക്കുക എന്ന കാര്യത്തിൽ താനും രൺബീറും എപ്പോഴും തമാശയ്ക്ക് വഴക്കിടാറുണ്ടെന്നും ആലിയ പറയുന്നു. റാഹ മമ്മ എന്നാണോ പപ്പ എന്നാണോ ആദ്യം വിളിക്കുക എന്ന കാര്യത്തിൽ ഞാനും രൺബീറും വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു. ഞാൻ അവളോട് പറയും മമ്മ എന്ന് വിളിക്ക് എന്ന്. രൺബീർ പറയും പപ്പ എന്ന് വിളിക്കെന്ന്, പക്ഷേ ആ സമയത്തൊന്നും അവൾ ഒന്നും വിളിച്ചില്ല. പിന്നീട് ഞാനും അവളും ഒറ്റയ്ക്കായിരുന്നപ്പോഴാണ് മമ്മ എന്ന് വിളിച്ച് താപം പറഞ്ഞു.
അത് താൻ ഫോണെടുത്ത് റെക്കോർഡ് ചെയ്തെന്നും രൺബീറിന് അപ്പോൾ തന്നെ അയച്ച് കൊടുത്തെന്നും ആലിയ പറയുന്നു.
മകൾ ആദ്യം മമ്മ എന്നാണ് വിളിച്ചത് എന്നതിന് ആർക്കെങ്കിലും തെളിവ് വേണമെങ്കിൽ താൻ തരാമെന്നും ആ വീഡിയോ ഇപ്പോഴും കയ്യലുണ്ടെന്നും ആലിയ പറയുന്നു.












Click it and Unblock the Notifications