അര്‍ജുന്‍ റെഡ്ഡി സംവിധായകന്റെ ചിത്രത്തിനായി പ്രതിഫലം പാതിയാക്കി രണ്‍ബീര്‍ കപൂര്‍, ലഭിച്ച തുക ഇത്ര
ബോളിവുഡിലെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനാണ് രണ്‍ബീര്‍ കപൂര്‍. താരം എടുക്കുന്ന ഓരോ ചിത്രവും വ്യത്യസ്തത നിറഞ്ഞതാണ്. അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയുടെ ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. രണ്‍ബീര്‍ കരിയറില്‍ ആദ്യമായി വമ്പന്‍ ആക്ഷന്‍ ചിത്രം ചെയ്യുന്നു എന്ന പ്രത്യേകതയുമായിട്ടാണ് ആനിമല്‍ എന്ന ഈ ചിത്രം ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം ഇതിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു.
ഇത് വൈറലായിരുന്നു. ഇപ്പോഴും ട്രെന്‍ഡിംഗിലാണ് ഈ ടീസറുള്ളത്. ചിത്രത്തിന്റെ ടീസറിനൊപ്പം തന്നെ ഏറ്റവും ചര്‍ച്ചയായിരിക്കുന്നത് രണ്‍ബീറിന്റെ പ്രതിഫലമാണ്. താരം ഇത് പകുതിയായി കുറച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആനിമലിന്റെ പ്രൊഡക്ഷന്‍ മികവ് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് രണ്‍ബീര്‍ പ്രതിഫലത്തില്‍ വിട്ടുവീഴ്ച്ച ചെയ്തിരിക്കുന്നത്. പിങ്ക്‌വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 70 കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം.

എന്നാല്‍ ഈ പ്രതിഫലം ഈ ചിത്രത്തിന് മാത്രമായി കുറച്ചത്. 50 ശതമാനത്തോളമാണ് പ്രതിഫലം കുറച്ചത്. ഭൂഷണ്‍ കുമാറിന്റെ ടീസീരീസും, സന്ദീപ് റെഡ്ഡി വംഗയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുപ്പത് മുതല്‍ 35 കോടി രൂപ വരെയാണ് രണ്‍ബീര്‍ ഈ ചിത്രത്തിനായി വാങ്ങുന്നത്. ബാക്കിയുള്ള ചിത്രം ആനിമലിന്റെ പ്രൊഡക്ഷന്‍ മികവ് ഉറപ്പാക്കാനായി താരം നല്‍കി. അതേസമയം ചിത്രം റിലീസ് ആയാല്‍ ലാഭവും രണ്‍ബീറിനെ തേടിയെത്തും.
അതേസമയം താരത്തിന് 345 കോടിയുടെ ആസ്തിയാണ്. സിനിമ മാത്രമല്ല രണ്‍ബീറിന് വരുമാനം നല്‍കുന്നത്. വിവിധ ബ്രാന്‍ഡുകളില്‍ നിന്നും താരത്തിന് വരുമാനം ലഭിക്കുന്നുണ്ട്. പരസ്യങ്ങള്‍ക്ക് മികച്ച പ്രതിഫലം രണ്‍ബീറിന് ലഭിക്കുന്നുണ്ട്. നേരത്തെ തന്നെ സിനിമയുടെ ലാഭത്തില്‍ നിന്നുള്ള വിഹിതം രണ്‍ബീര്‍ വാങ്ങാറുണ്ടായിരുന്നു. വാര്‍ഷിക വരുമാനം മുപ്പത് കോടിയാണ് രണ്‍ബീറിനുള്ളത്.
ആഡംബര വീഡുകളും താരത്തിനുണ്ട്. ഭാര്യയായ ആലിയ ഭട്ടിനൊപ്പം ബാന്ദ്രയിലെ ആഡബര വസതിയിലാണ് രണ്‍ബീര്‍ താമസിക്കുന്നത്. 4 ബിഎച്ച്‌കെ ഫ്‌ളാറ്റാണിത്. 35 കോടിയാണ് ഇതിന്റെ വില. പൂനെയില്‍ മറ്റൊരു അപ്പാര്‍ട്ട്‌മെന്റും താരത്തിനുണ്ട്. 13 കോടിയാണ് ഇതിന്റെ വില. കാറുകളുടെ വലിയൊരു നിരയും രണ്‍ബീറിന് സ്വന്തമായിട്ടുണ്ട്. അതില്‍ പ്രധാനം ലാന്‍ഡ് റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സാണ്. 1.43 കോടിയാണ് ഇതിന്റെ വില.കറുത്ത നിറത്തിലുള്ള ഈ കാര്‍ 5 സീറ്ററാണ്.
ഓഡിയുടെ എ8എല്‍ ആണ് മറ്റൊരു വാഹനം. ഇത് ആഡംബര കാറാണ്. 1.58 കോടിയാണ് വില. ലാന്‍ഡ് റേഞ്ച് റോവര്‍ വോഗും രണ്‍ബീറിന്റെ ഗരേജിലുണ്ട്. 2.11 കോടി വിലയുള്ള ഈ കാര്‍ 5 സീറ്ററാണ്. മെഴ്‌സിഡസ് ബെന്‍സിന്റെ എംജി ജി 63 എംജിയാണ് മറ്റൊരു പ്രമുഖന്‍. മാഫിയ എന്നാണ് ഈ കാര്‍ അറിയപ്പെടുന്നത്. ഓഡി ആര്‍8 ആഡംബര കാറും രണ്‍ബീറിന്റെ ഗരേജിലുണ്ട്. 2.70 കോടിയാണ് വില.












Click it and Unblock the Notifications