Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൈഗര്‍ ത്രീയെ പറപ്പിച്ച് ആനിമല്‍, തെലുങ്കില്‍ ജവാനും വീണു, ആദ്യ ദിനത്തില്‍ കളക്ട് ചെയ്തത് ഇത്ര

ബോളിവുഡ് അക്ഷരാര്‍ത്ഥത്തില്‍ കുലുങ്ങിയിരിക്കുകയാണ്. രണ്‍ബീര്‍ കപൂറിന്റെ ആദ്യ ദിന കളക്ഷന്‍ അമ്പരപ്പിക്കുകയാണ്. സൂപ്പര്‍ താരങ്ങളുടെ കളക്ഷനെ പോലും മറികടന്നാണ് മുന്നേറ്റം. ഹോളിഡേ റിലീസായിരുന്ന ടൈഗര്‍ ത്രീയുടെ ആദ്യ ദിന കളക്ഷനേക്കാള്‍ ഉയര്‍ന്നതാണ് ആനിമലിന്റെ ആദ്യ ദിനം. ഈ വര്‍ഷത്തെ മൂന്നാമത്തെ വലിയ ആദ്യദിന കളക്ഷനാണ് ചിത്രം നേടിയതെന്ന് ബോക്‌സോഫീസ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷാരൂഖ് ഖാന്റെ ജവാനും പഠാനുമാണ് ഓപ്പണിംഗില്‍ മുന്നിലുള്ളത്. ആദ്യ ദിനം 52.50 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ നിന്നെല്ലാം കൂടി 10 കോടിയും ചിത്രം കളക്ട് ചെയ്തിട്ടുണ്ട്. 63 കോടിയാണ് ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യ ദിനം ചിത്രം കളക്ട് ചെയ്തിരിക്കുന്നത്.

animal-collection-ranbir-kapoor-

എല്ലാ ഭാഷകളിലെ കളക്ഷന്‍ ചേര്‍ത്താല്‍ ജവാന്‍ മാത്രമാണ് മുന്നിലുണ്ടാവുക. 72 കോടിയാണ് ജവാന്‍ എല്ലാ ഭാഷകളില്‍ നിന്നുമാണ് ആദ്യ ദിനം കളക്ട് ചെയ്തിരിക്കുന്നത്. ഇതുവരെ ഒരു ബോളിവുഡ് ചിത്രത്തിനും ലഭിക്കാത്ത അത്ര സ്വീകാര്യതയാണ് തെലുങ്കില്‍ ചിത്രത്തിന് ലഭിക്കുന്നത്. സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയ്ക്ക് അവിടെ ആരാധകര്‍ ഉള്ളത് കൊണ്ടും ചിത്രത്തിന് കൂടുതല്‍ ഗുണം ചെയ്തിട്ടുണ്ട്.

വേള്‍ഡ് വൈഡ് ചിത്രം ആദ്യ ദിനം തന്നെ നൂറ് കോടിക്ക് മുകളിലാണ് കളക്ട് ചെയ്തിരിക്കുന്നത്. 116 കോടിയാണ് വേള്‍ഡ് വൈഡ് ചിത്രം കളക്ട് ചെയ്തതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്‍ബീറിന്റെ ഏറ്റവും വലിയ ഓപ്പണിംഗാണിത്. അതേസമയം ആനിമല്‍ സാധാരണ വെള്ളിയാഴ്ച്ച റിലീസാണ്. മറ്റ് ചിത്രങ്ങളെല്ലാം ഹോളിഡേ റിലീസുകളായിരുന്നു. ഹോളിഡേ അല്ലായിരുന്നുവെങ്കില്‍ മറ്റ് ചിത്രങ്ങളുടെ കളക്ഷന്‍ രണ്‍ബീര്‍ ചിത്രത്തിന്റെ അടുത്തെത്തില്ലായിരുന്നു.

ഹോളിഡേ അല്ലാത്ത ദിവസത്തില്‍ റിലീസ് ചെയ്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി ആനിമല്‍ മാറിയിരിക്കുകയാണ്. തെലുങ്കില്‍ നിന്ന് ചിത്രം വന്‍ ലാഭം നേടുമെന്നാണ് റിപ്പോര്‍ട്ട്. ജവാനെയാണ് ഇവിടെ മറികടന്നിരിക്കുന്നത്. 8.5 കോടിയാണ് ചിത്രത്തിന്റെ ആദ്യ ദിനം ഷെയര്‍.

15 കോടിയാണ് ചിത്രത്തിന്റെ വിതരണം വമ്പന്‍ നിര്‍മാതാവായ ദില്‍ രാജു ഏറ്റെടുത്തത്. രണ്ടാം ദിനം തന്നെ ചിത്രം ലാഭത്തില്‍ എത്തുമെന്ന് ഉറപ്പാണ്. ബ്ലോക്ബസ്റ്ററാകും ചിത്രമെന്നാണ് റിപ്പോര്‍ട്ട്.ഇനിയുള്ളത് ശനിയും ഞായറുമാണ്. അവധി ദിനമായതിനാല്‍ കളക്ഷനില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് ഉറപ്പാണ്.

ഇനിയുള്ളത് ശനിയും ഞായറുമാണ്. അവധി ദിനമായതിനാല്‍ കളക്ഷനില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് ഉറപ്പാണ്. നോര്‍ത്ത് അമേരിക്കയില്‍ 2.5 മില്യണാണ് കളക്ട് ചെയ്തിരിക്കുന്നത്. 20.8 കോടി രൂപ വരുമിത്. നോര്‍ത്ത് അമേരിക്കയില്‍ വന്‍ ലാഭം ചിത്രം നേടുമെന്നാണ് യുഎസ് സിനിമ വിതരണക്കാരനായ വെങ്കി റിവ്യൂസ് പറയുന്നു. 3.8 മില്യണാണ് ചിത്രത്തിന്റെ ബ്രേക് ഈവന്‍ തുക. ഏകദേശം 28.8 കോടി രൂപ വരുമിത്. വീക്കെന്‍ഡില്‍ തന്നെ ചിത്രം നേടുമെന്നാണ് റിപ്പോര്‍ട്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+