രണ്‍ബീറിന്റെ ഗര്‍ജനം, ബോളിവുഡില്‍ അമ്മാനമാടി ആനിമല്‍; രണ്ടാം ദിനത്തില്‍ കളക്ഷന്‍ ഇത്ര
ബോളിവുഡിലെ റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് രണ്‍ബീര്‍ കപൂറിന്റെ ആനിമല്‍. ചിത്രം സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമര്‍ശിക്കപ്പെടുമ്പോഴും കളക്ഷന്‍ റെക്കോര്‍ഡിടുകയാണ്. രണ്ടാം ദിനത്തില്‍ 56 കോടിയാണ് ഹിന്ദിയില്‍ നിന്ന് മാത്രമായി ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. രണ്ട് ദിവസം കൊണ്ട് ഹിന്ദിയില്‍ നിന്ന് മാത്രമായി 108.50 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നതെന്ന് ബോക്‌സോഫീസ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
മള്‍ട്ടിപ്ലെക്‌സിലും, സിംഗിള്‍ സ്‌ക്രീനുകളിലും ഒരുപോലെ ചിത്രത്തിന് കൂടുതല്‍ കളക്ഷന്‍ ലഭിച്ചിരിക്കുകയാണ്. മൂന്നാം ദിനമായ ഞായറാഴ്ച്ച ചിത്രം കൂടുതല്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കും. രാജസ്ഥാന്‍, സെന്‍ട്രല്‍ ഇന്ത്യ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിങ്ങനെയുള്ള മാസ് മാര്‍ക്കറ്റുകളിലും രണ്‍ബീര്‍ ചിത്രം തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

അതേസമയം തെലുങ്ക് ഡബ്ബിംഗും ഗംഭീര കളക്ഷനാണ് നേടുന്നത്. ആദ്യ ദിനം തെലുങ്ക് വേര്‍ഷനില്‍ നിന്ന് മാത്രമായി 9.25 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. രണ്ടാം ദിനം 6.50 കോടിയും ആനിമല്‍ കളക്ട് ചെയ്തു. മൊത്തം 15.75 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. എല്ലാ ഭാഷകളില്‍ നിന്നുമായി 17.25 കോടിയാണ് ഡബ്ബ് വേര്‍ഷനുകളില്‍ നിന്നായി ലഭിച്ചത്. എല്ലാ ഫോര്‍മാറ്റിലുമായി ആദ്യ ദിനം 62.50 കോടിയാണ് കളക്ഷന്‍.
രണ്ടാം ദിനം 63.25 കോടിയും ലഭിച്ചു. മൊത്തം രണ്ട് ദിനം കൊണ്ട് എല്ലാ ഭാഷകളിലുമായി 125.75 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. പഠാനും, ജവാനും പിന്നിലാണ് കളക്ഷന്‍. പക്ഷേ ഇത് രണ്ടും ഷാരൂഖ് ഖാന്‍ ചിത്രങ്ങളാണ്. ഇനി വാരാന്ത്യത്തില്‍ ഈ രണ്ട് ചിത്രങ്ങളെയും ഇന്ത്യയില്‍ മറികടക്കാന്‍ സാധ്യതയുണ്ട്. 170 കോടിക്ക് മുകളില്‍ വീക്കെന്‍ഡില്‍ ചിത്രം കളക്ട് ചെയ്യുമെന്നും ബോക്‌സോഫീസ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം രണ്‍ബീര്‍ ചിത്രം അതിവേഗം നൂറു കോടി നേടുന്ന രണ്ടാമത്തെ ചിത്രമെന്നാണ് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒന്നാം സ്ഥാനത്ത് ഷാരൂഖ് ഖാന്റെ തന്നെ പഠാനാണ് ഉള്ളത്. കഴിഞ്ഞ മാസം ദീപാവലിക്ക് റിലീസ് ചെയ്ത ടൈഗര്‍ ത്രീയുടെ കളക്ഷന്‍ ചിത്രം അഞ്ച് ദിവസം കൊണ്ട് മറികടക്കുമെന്നാണ് സൂചന. തിങ്കളാഴ്ച്ച മികച്ച രീതിയില്‍ തന്നെ ചിത്രം കളക്ട് ചെയ്യുമെന്നും ബോക്‌സോഫീസ് ഇന്ത്യ പറയുന്നു.
അതിവേഗം നൂറ് കോടി നേടിയ ചിത്രങ്ങളില്‍ സല്‍മാന്‍ ഖാന്റെ ടൈഗര്‍ ത്രീ, യഷിന്റെ കെജിഎഫ് ചാപ്റ്റര്‍ 2 എന്നിവയാണ് ആദ്യ അഞ്ചില്‍ ഉള്ളത്. അതേസമയം രണ്‍ബീര്‍ ചിത്രം ഹോളിഡേ റിലീസ് അല്ല എന്നതും കളക്ഷന്റെ നേട്ടം വര്‍ധിപ്പിക്കുന്നു. ടൈഗര്‍ ത്രീ രണ്ട് ദിവസം കൊണ്ട് 101 കോടിയാണ് കളക്ട് ചെയ്തത്. യഷിന്റെ കെജിഎഫ് രണ്ടാം ഭാഗം രണ്ട് ദിവസം 100.74 കോടിയും കളക്ട് ചെയ്തിരുന്നു.
ടൈഗറും, കെജിഎഫും ഫ്രാഞ്ചൈസി ചിത്രങ്ങളാണ്. എന്നാല്‍ ആനിമല്‍ ഇതൊന്നുമില്ലാതെയാണ് ബംപര്‍ കളക്ഷന്‍ സ്വന്തമാക്കിയിരിക്കുന്നത്. രണ്‍ബീര്‍ കപൂറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി ചിത്രം മാറുമെന്നാണ് സൂചന. സഞ്ജുവാണ് രണ്‍ബീറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയം. വേള്‍ഡ് വൈഡ് 500 കോടിയിലേറെ ചിത്രം നേടിയിരുന്നു. രണ്ടാം സ്ഥാനത്ത് ബ്രഹ്‌മാസ്ത്രയാണ്. ചിത്രം 400 കോടിയിലേറെ ആഗോള തലത്തില്‍ കളക്ട് ചെയ്തിരുന്നു. ആനിമല്‍ 700 കോടി മുതല്‍ 1000 കോടി വരെ നേടാമെന്നാണ് ആരാധകര്‍ പ്രവചിക്കുന്നത്.












Click it and Unblock the Notifications