ബോളിവുഡില്‍ ആനിമല്‍ ഗര്‍ജനം, 100 കോടി ഉറപ്പിച്ചു, ഷാരൂഖിന്റെ റെക്കോര്‍ഡുകള്‍ വഴിമാറും?
ബോളിവുഡിന് 20 വര്‍ഷത്തിനിടെ ആദ്യ യുവ സൂപ്പര്‍ താരത്തെ കിട്ടിയിരിക്കുകയാണ്. ആനിമലിന്റെ ആദ്യ ഷോ കണ്ടവരുടെ പ്രതികരണം ഇത്തരത്തിലായിരുന്നു. ഹൈ ഡോസ് ആക്ഷന്‍ രംഗങ്ങളും, വയലന്‍സും ചേര്‍ന്ന ആക്ഷന്‍ ത്രില്ലറാണ് ആനിമലെന്ന് ആരാധകരും പറയുന്നു. എന്തായാലും സൂപ്പര്‍ താരങ്ങള്‍ക്ക് പോലും കിട്ടാത്ത അത്ര വലിയ ഓപ്പണിംഗാണ് ആനിമലിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.
മികച്ച പ്രതികരണം ലഭിച്ചതോടെ ചിത്രം സകല കളക്ഷന്‍ റെക്കോര്‍ഡുകളും തൂത്തുവാരുമെന്നാണ് റിപ്പോര്‍ട്ട്. അഡ്വാന്‍സ് ബുക്കിംഗിലും, ആദ്യ ദിന കളക്ഷനിലും അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് ചിത്രം നടത്തുന്നതെന്ന് ബോക്‌സോഫീസ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ ഒട്ടാകെ ഒരു രണ്‍ബീര്‍ കപൂര്‍ ചിത്രത്തിന് ഇത് ആദ്യമായിട്ടാണ് ഇത്ര വലിയ പ്രതികരണം ലഭിക്കുന്നത്. ആദ്യ ദിനം തന്നെ 50 കോടി വരെ കളക്ഷന് സാധ്യതയുണ്ടെന്നാണ് ബോക്‌സോഫീസ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ന് രാവിലെയുള്ള ഷോകളിലെ തിരക്ക് അടുത്തൊന്നും ഒരു ചിത്രത്തിനും ലഭിക്കാത്ത അത്രയും വലുതാണ്. ഷാരൂഖ് ഖാന്‍ മാത്രമാണ് രണ്‍ബീറിന് മുന്നിലുള്ളത്. ജവാനെയും, പഠാനെയും മറികടക്കാനുള്ള സാധ്യതയുണ്ടെന്നും ആരാധകര്‍ പറയുന്നു. രണ്‍ബീര്‍ കപൂര്‍ കരിയറില്‍ ആദ്യമായിട്ടാണ് മുഴുവന്‍ സമയ ആക്ഷന്‍ ചിത്രം ചെയ്യുന്നത്. അതാണ് കളക്ഷനെ ബൂസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ ഷാരൂഖ് ഖാനും ആക്ഷന്‍ ജോണറിലേക്ക് മാറിയപ്പോള്‍ റെക്കോര്‍ഡ് കളക്ഷന്‍ ലഭിച്ചിരുന്നു. തെലുങ്കിലും ബംപര്‍ ഓപ്പണിംഗാണ് ചിത്രത്തിന് ലഭിച്ചത്. ഇതിന് പ്രധാന കാരണം സന്ദീപ് റെഡ്ഡി വംഗയാണ്. അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ ആയത് കൊണ്ട് സന്ദീപിന് തെലുങ്ക് സംസ്ഥാനങ്ങളില്‍ വലിയ ആരാധകരുണ്ട്.
ആനിമല്‍ ആദ്യ വാരാന്ത്യത്തില്‍ തന്നെ നൂറ് കോടി നേടുമെന്നാണ് ട്രേഡ് വിദഗ്ധര്‍ പറയുന്നത്. ചിത്രത്തിന്റെ നിര്‍മാണ ചെലവ് ആകെ 100 കോടിയാണ്. മികച്ച പ്രതികരണമുള്ളതിനാല്‍ രണ്ടാം ദിനം തന്നെ നൂറ് കോടിയിലേറെ ചിത്രം കളക്ട് ചെയ്യാന്‍ സാധ്യതയേറെയാണ്. ആനിമല്‍ റിലീസ് ചെയ്തത് അവധി ദിനത്തില്‍ അല്ല എന്നതും നേട്ടം ഇരട്ടിയാക്കുന്നു. ഹോളിഡേ റിലീസായിരുന്നെങ്കില്‍ ആനിമല്‍ എല്ലാ റെക്കോര്‍ഡും തകര്‍ക്കുമെന്നാണ് ട്രേഡ് എക്‌സ്‌പേര്‍ട്ടുകള്‍ പറയുന്നത്.
പ്രമുഖ ട്രേഡ് എക്‌സിബിറ്ററായ വിശേക് ചൗഹാന്‍ ചിത്രത്തിന് നാല്‍പ്പത് കോടി ആദ്യ ദിനത്തില്‍ നേടാനാവുമെന്നാണ് പ്രവചിക്കുന്നത്. യുവാക്കളാണ് ചിത്രത്തിലേക്ക് ആകൃഷ്ടരായിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. സംവിധായകന്‍ നായകന്മാരെ കാണിച്ചിരിക്കുന്ന രീതി യുവാക്കള്‍ക്ക് എളുപ്പത്തില്‍ കണക്ട് ആവുന്നതാണെന്നും ചൗഹാന്‍ പറഞ്ഞു.












Click it and Unblock the Notifications