ഒറ്റ സിനിമക്ക് രണ്‍ബീര്‍ വാങ്ങുന്ന പ്രതിഫലം കേട്ടോ..!!? താരത്തിന്റെ ആകെ ആസ്തി കേട്ടാല്‍ കണ്ണുതള്ളും
ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് രണ്‍ബീര്‍ കപൂര്‍. അഭിനേതാക്കളായ ഋഷി കപൂറിന്റെയും നീതു സിംഗിന്റെയും മകനും രാജ് കപൂറിന്റെ ചെറുമകനുമായ രണ്‍ബീര്‍ ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. തന്റെ കരിയറിലുടനീളം വ്യത്യസ്തമായ വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ രണ്‍ബീര്‍ കപൂര്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.
സമീപവര്‍ഷങ്ങളില്‍ ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമായ രണ്‍ബീര്‍ പ്രതിഫലക്കാര്യത്തില്‍ സമകാലീരേക്കാള്‍ ഒരുപടി മുന്നിലാണ്. 2022-ല്‍ രണ്‍ബീര്‍ കപൂര്‍ അഭിനയിച്ച ബ്രഹ്‌മാസ്ത്ര ആ വര്‍ഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. എന്നാല്‍ വലിയ പ്രതീക്ഷയോടെ എത്തിയ ഷംഷേര ബോക്‌സോഫീസില്‍ മൂക്കും കുത്തി വീഴുകയും ചെയ്തു. രണ്‍ബീര്‍ കപൂറിന്റെ പ്രതിഫലവും ആസ്തിയും എത്രയാണ് എന്ന് നോക്കാം.

ബാന്ദ്രയിലെ വാസ്തുപാലി ഹില്‍ ബില്‍ഡിംഗില്‍ രണ്‍ബീര്‍ കപൂറിന് 35 കോടി രൂപ ചെലവില്‍ 2460 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്‌ളാറ്റുകളുണ്ട്. കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് അദ്ദേഹം താമസിക്കുന്നത്. അഞ്ചാം നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റ് പ്രതിമാസം 7.94 ലക്ഷം രൂപ വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. ഐ എസ് എല്ലില്‍ മുംബൈ സിറ്റി എഫ്സി ഉടമയായ രണ്‍ബീറിന് ആഡംബര കാറുകളും സ്വന്തമായിട്ടുണ്ട്.
ഔഡി ആര്‍ 8, 1.6 കോടി വിലമതിക്കുന്ന വൈറ്റ് റോവര്‍ റേഞ്ച് റോവര്‍ വോഗ്, 87 ലക്ഷം രൂപയുടെ റേഞ്ച് റോവര്‍ സ്പോര്‍ട്സ്, 1.56 കോടിയുടെ ഔഡി എ8എല്‍, 2.14 കോടിയുടെ മെഴ്സിഡസ് ബെന്‍സ് ജി63 എഎംജി എന്നീ കാറുകളാണ് രണ്‍ബീറിന്റെ ഗ്യാരേജിലുള്ളത്. 150 മില്യണ്‍ ഡോളറിന്റെ ആസ്തിയാണ് രണ്‍ബീര്‍ കപൂറിനും ആലിയ ഭട്ടിനുമായി ഉള്ളത്. പ്രതിമാസം നാല് കോടി രൂപയാണ് രണ്‍ബീറിന്റെ വരുമാനം, വാര്‍ഷിക വരുമാനം 48 കോടി രൂപ!
അനിമല്‍ എന്ന ചിത്രത്തിന് രണ്‍ബീര്‍ കപൂര്‍ 70 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. ഫോര്‍ബ്സിന്റെ കണക്കനുസരിച്ച്, 2019-ല്‍ 45 കോടി, 2018-ല്‍ 44.5 കോടി, 2017-ല്‍ 55.33 കോടി എന്നിങ്ങനെയായിരുന്നു രണ്‍ബീറിന്റെ പ്രതിഫലം. ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റുകള്‍ക്കായി രണ്‍ബീര്‍ കപൂര്‍ 6 കോടി രൂപയാണ് ഈടാക്കുന്നത്. 2023 ലെ കണക്ക് അനുസരിച്ച് 598 കോടിയാണ് രണ്‍ബീര്‍ കപൂറിന്റെ ആകെ ആസ്തി.












Click it and Unblock the Notifications