റാണി മുഖർജി ഒരു സിനിമയ്ക്ക് വാങ്ങുന്നത് എത്ര കോടിയെന്ന് അറിയുമോ: ദമ്പതികളുടെ ആകെ സ്വത്ത് 6710 കോടി
വർഷങ്ങളായി ബോളിവുഡിലെ പ്രധാനപ്പെട്ട നടിമാരില്‍ ഒരാളാണ് റാണി മുഖർജി. ചലച്ചിത്ര നിർമ്മാതാവ് കൂടിയായ ആദിത്യ ചോപ്രയുമായുള്ള റാണി മുഖർജിയുടെ പ്രണയ വിവാഹവും അന്നത്തെ കാലത്ത് ഏറെ ശ്രദ്ധേയമായിരുന്നു. 2014-ൽ ഇറ്റലിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വിവാഹിതരായ ദമ്പതികൾ തങ്ങളുടെ സ്വകാര്യ ജീവിതത്തെ പൊതുഇടങ്ങളില്‍ അധികം പരസ്യമാക്കാന്‍ ഇഷ്ടപ്പെടാത്തവരുമാണ്.
ആദിരയെന്ന ഒരു മകളും ഇരുവർക്കുമുണ്ട്. രണ്ടാമതും ഗർഭിണിയായെങ്കിലും അഞ്ചാം മാസത്തില്‍ അബോർഷനായതിനെക്കുറിച്ചും റാണി മുഖർജി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അതേസമയം, ബോളിവുഡില്‍ വലിയ തോതില്‍ പ്രതിഫലം വാങ്ങുന്ന ഒരു താരം കൂടിയാണ് റാണി മുഖർജി. വലിയ സമ്പത്തും താരം സിനിമയിലൂടെ കരസ്ഥമാക്കിയിട്ടുണ്ട്.

1997-ൽ പുറത്തിറങ്ങിയ രാജാ കി ആയേഗി ബരാത്ത് എന്ന ചിത്രത്തിലൂടെയാണ് റാണി മുഖർജി സിനിമയിലേക്ക് അരങ്ങേറുന്നത്. ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടിയതോടെ താരവും ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷം 'ബോളിവുഡിന്റെ രാജ്ഞി' എന്ന് പലപ്പോഴും വാഴ്ത്തപ്പെടുന്ന റാണി മുഖർജി ഇതിനോടകം നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.
താരത്തിന്റെ ഏകദേശ ആസ്തി ഏകദേശം 25 മില്യൺ ഡോളറാണാണെന്നാണ് ചില കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് 206 കോടിയിലേറെ ഇന്ത്യന്‍ രൂപ. ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ റാണി മുഖർജി ഈടാക്കുന്നത് 7 കോടി രൂപയെന്നാണ് റിപ്പോർട്ട്. കോടികൾ വിലമതിക്കുന്ന ചില മുൻനിര ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകളുടെ ഭാഗം കൂടിയാണ് താരം.
യാഷ് രാജ് ഫിലിംസ് പ്രൊഡക്ഷൻ ഹൗസിന്റെ സിഇഒ ആദിത്യ ചോപ്രയെ വിവാഹം കഴിച്ചതും താരത്തിന്റെ കരിയറില്‍ നിർണ്ണായകമായി. മുംബൈയിലെ ജുഹുവിലെ പോഷ് ഏരിയയിൽ റാണി മുഖർജിക്ക് ഒരു ആഡംബര അപ്പാർട്ട്മെന്റ് ഉണ്ട്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഈ ഭവനത്തിന് ഏകദേശം 30 കോടി രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.
ഓഡി എ8എൽ ഡബ്ല്യു 12 കാറിന്റെ ഉടമ കൂടിയാണ് താരം. അതിന്റെ വില ഏകദേശം 2 കോടി രൂപയോളം വരും. ഉതോടൊപ്പം തന്നെ ലക്ഷങ്ങള്‍ വിലമതിക്കുന്ന മറ്റ് നിരവധി വസ്തുക്കളും താരത്തിന്റെ കൈവശമുണ്ട്. അതേസമയം, നിർമ്മാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, സിനിമാ വിതരണക്കാരൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ആദിത്യ ചോപ്രയുടെ ആസ്തി ഏകദേശം 6504 കോടി രൂപയാണ്.
ആദിത്യ ചോപ്രയുടെ മാസ വരുമാനം 36 കോടി രൂപയാണെങ്കില്‍ മറുവശത്ത്, അദ്ദേഹത്തിന്റെ കമ്പനിയായ യാഷ് രാജ് ഫിലിംസിന്റെ വാർഷിക വിറ്റുവരവ് 10,000 കോടിയില്‍ അധികം വരുമെന്നാണ് റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്. അതേസമയം റാണി മുഖർജിയുടേയും ആദിത്യ ചോപ്രയുടേയും ആകെ ആസ്തി 6710 കോടി രൂപയോളം വരും.












Click it and Unblock the Notifications