അങ്ങനെ ഒരു വാക്ക് ഡിക്ഷണറിയിൽ ഇല്ലെന്ന് രഞ്ജിനി ഹരിദാസ്; അപ്പോൾ ലാലേട്ടൻ പറയുന്നതും തെറ്റായിട്ടോ!!
ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ പ്രേക്ഷക മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരമാണ് രഞ്ജിനി ഹരിദാസ്. ഈ റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു രഞ്ജിനി. അതുവരെ നമ്മൾ കണ്ടുശീലിച്ച രീതിയെ അടിമുടി മാറ്റിമറിക്കുന്നതായിരുന്നു രഞ്ജിനി ഹരിദാസിന്റെ രീതി.
മലയാളവും ഇംഗ്ലിഷും കലർത്തിക്കൊണ്ടുള്ള സംസാരത്തിന് ആ സമയത്ത് ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ പിന്നീട് രഞ്ജിനി ഹരിദാസിന്റെ സംസാരം ആളുകൾക്ക് ഇഷ്ടപ്പെട്ടു തുടങ്ങി. വളരെ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് രഞ്ജിനി. ഇപ്പോൾ ഒരു ഇംഗ്ലീഷ് വാക്ക് തെറ്റായി ഉച്ഛരിയ്ക്കുന്നതിനെക്കുറിച്ച് രഞ്ജിനി പറഞ്ഞ കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ബിഗ് ബോസ് മലയാളം സീസൺ 6 ലെ മത്സരാർത്ഥിയായിരുന്ന ജാൻമണിക്കൊപ്പം ഒരു ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോഴാണ് രഞ്ജിനി ഇക്കാര്യം പറഞ്ഞത്. രഞ്ജിനിയും ജാൻമണിയും സുഹൃത്തുക്കളാണ്. ഇന്റർവ്യൂവിൽ സംസാരിക്കുമ്പോഴാണ് മോഹൻലാൽ പോലും തെറ്റായി ഉച്ഛരിക്കുന്ന വാക്കിനെക്കുറിച്ച് രഞ്ജിനി പറഞ്ഞത്.
സംസാരത്തിനിടെ ജാൻമണി ആ വാക്ക് ഉപയോഗിച്ചപ്പോഴാണ് രഞ്ജിനി അതേക്കുറിച്ച് പറഞ്ഞത്. ബിഗ് ബോസ ഹൗസിൽ ഫേവറിസം ഉണ്ടെന്നായിരുന്നു ജാൻമണി പറഞ്ഞത്. ജാൻമണി ആ വാക്ക് പറഞ്ഞയുടൻ രഞ്ജിനി ഇടപെട്ടു. അങ്ങനെ ഒരു വാക്കേയില്ലെന്നാണ് രഞ്ജിനി പറഞ്ഞത്. എന്താണത്.. ഫേവറിസമോ.. അങ്ങനെ ഒരു വാക്ക് ഡിക്ഷണറിയിൽ ഇല്ല. ലാലേട്ടൻ പോലും ഫേവറിസം എന്നാണ് ഉപയോഗിക്കുന്നത്. എനിക്കതിൽ പ്രശ്നം ഉണ്ട്. അത് ഫേവറിസം അല്ല. ഫേവറൈറ്റിസം ആണ് ( favoritism ) എന്നാണ് രഞ്ജിനി പറഞ്ഞത്. വീണ്ടും ജാൻമണി ഫേവറിസം എന്ന തന്നെ പറയുന്നുണ്ട്. രഞ്ജിനി അത് തിരുത്തുന്നുമുണ്ട്.
ബിഗ് ബോസ് മലയാളം സീസൺ 1 ൽ രഞ്ജിനിയും പങ്കെടുത്തിരുന്നു. അറുപത്തി മൂന്ന് ദിവസം ആയിരുന്നു താരം ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞത്. ഇതിന് പിന്നാലെ താരം പുറത്തായി. മികച്ച രീതിയിൽ തന്നെയാണ് അന്ന് രഞ്ജിനി കളിച്ചത്. ഇതൊരു ഗെയിം ആണെന്നും അവിടെ സംഭവിച്ചതെല്ലാം ഗെയിമിന്റെ ഭാഗം ആണെന്നും രഞ്ജിനി അന്ന് പറഞ്ഞിരുന്നു. എന്നാൽ ബിഗ് ബോസ് മലയാളം സീസൺ 6 ൽ പുറത്തായപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ജാൻമണി പുറത്തുവന്നത്. ഷോയിൽ നിന്ന് ഔട്ടായതിലുള്ള സങ്കടം ജാൻമണി പറഞ്ഞിരുന്നു.
അതേ സമയം, ബിഗ് ബോസിനകത്ത് ജാൻമണി പറഞ്ഞ ചില കാര്യങ്ങളെക്കുറിച്ചും രഞ്ജിനി പറയുന്നുണ്ട്. ബിസിനസ്സ് ക്ലാസിൽ യാത്ര ചെയ്യുന്നതിനെക്കുറിച്ച് ജാൻമണി പറഞ്ഞിരുന്നു. അത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതേക്കുറിച്ച് രഞ്ജിനി പറയുകയായിരുന്നു.
താൻ പോലും ബിസിനസ്സ് ക്ലാസിൽ യാത്ര ചെയ്യാറില്ലെന്നും ജാൻമണിക്ക് ആരെങ്കിലും ടിക്കറ്റ് കൊടുത്താൽ കൊടുക്കുന്നവരെ താൻ തല്ലുമെന്നായിരുന്നു രഞ്ജിനി പറഞ്ഞത്, രസകരമായി രീതിയിലാണ് രഞ്ജിന് അത് പറഞ്ഞത്. പക്ഷേ രഞ്ജിനിയുടെ ഈ പരമാർശത്തെ വിമർശിച്ച് മുൻ ബിഗ് ബോസ് മത്സരാർത്ഥി ഫിറോസ് ഖാൻ രംഗത്തുവന്നിരുന്നു. താൻ പോലും ബിസിനസ്സ് ക്ലാസിൽ യാത്ര ചെയ്യാറില്ലെന്ന് പറായൻ താൻ ആരാണെന്നാണ് റിയാസ് ചോദിക്കുന്നത്. എന്നാൽ തമാശയ്ക്ക് പറഞ്ഞ കാര്യം ഇത്തരത്തിൽ വിമർശിക്കേണ്ട എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications