രഹസ്യമായി വിവാഹ നിശ്ചയം.. ആ രഹസ്യം ആദ്യമായി തുറന്ന് പറഞ്ഞ് ദീപികയും രൺവീറും, വീഡിയോ വൈറൽ
ബോളിവുഡ് ആരാധകരുടെ പ്രിയ താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ആരാധകര്‍ സ്‌നേഹത്തോടെ ദീപ് വീര്‍ എന്ന് വിളിക്കുന്നവര്‍. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018ലാണ് ഇരുവരും വിവാഹിതരായത്. സിനിമാ ലോകത്തിന് കാഴ്ച വിരുന്നായിരുന്നു ഇവരുടെ രാജകീയ വിവാഹം.
എന്നാല്‍ കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ അതിഥികളായി എത്തിയ രണ്‍വീറും ദീപികയും വിവാഹത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ ബോളിവുഡ് ആരാധകര്‍ക്ക് സര്‍പ്രൈസ് ആയിരിക്കുകയാണ്. സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായ ജനപ്രിയ ഷോയുടെ എട്ടാം സീസണിന്റെ ആദ്യത്തെ എപിസോഡിലാണ് ഇരുവരും അതിഥികളായി എത്തിയത്.

ഈ എപിസോഡിന്റെ പ്രമോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കരണ്‍ ജോഹര്‍ ഇത് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിങ്ങള്‍ രഹസ്യമായി വിവാഹ നിശ്ചയം നടത്തിയല്ലേ എന്ന് പ്രമോയില്‍ കരണ്‍ ജോഹര്‍ ചോദിക്കുന്നു. അതിന് രണ്‍വീര്‍ ആണ് മറുപടി നല്‍കുന്നത്.
''2015ല്‍ താന്‍ അവളെ പ്രൊപ്പോസ് ചെയ്തു. മറ്റാരെങ്കിലും ചെയ്യുന്നതിന് മുന്‍പ് താനത് ചെയ്തു'', രണ്‍വീര്‍ പറഞ്ഞു. ''അഡ്വാന്‍സ് ബുക്കിംഗ്'', ദീപിക ചിരിയോടെ കൂട്ടിച്ചേര്‍ത്തു. റോക്കി രണ്‍ധാവയെ പോലൊരാളെ എപ്പോഴെങ്കിലും പ്രണയിക്കാന്‍ സാധ്യതയുണ്ടോ എന്നും കരണ്‍ ജോഹര്‍ ദീപികയോട് ചോദിക്കുന്നുണ്ട്. താന്‍ വിവാഹം കഴിച്ചിരിക്കുന്നത് റോക്കി രണ്‍ധാവയെ തന്നെയാണ് എന്നാണ് ദീപിക നല്‍കുന്ന മറുപടി. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലെ രണ്‍വീറിന്റെ കഥാപാത്രമാണ് റോക്കി രണ്‍ധാവ.
രണ്‍വീര്‍ അല്ലാതെ മറ്റാരുമായാണ് മികച്ച കെമിസ്ട്രിയുളളത് എന്നും ദീപികയോട് കരണ്‍ ചോദിക്കുന്നത് പ്രൊമോയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ''ഹൃതിക് റോഷനുമായി തനിക്ക് ഗംഭീര കെമിസ്ട്രിയാണ് ഉളളത്, അതെല്ലാവരും കാണാന്‍ പോവുകയാണ്'', ദീപിക പറഞ്ഞു. ദീപികയും ഹൃതികും ഫൈറ്റര്‍ എന്ന ചിത്രത്തിലൂടെ ആദ്യമായി ഒന്നിക്കുകയാണ്.
കോഫി വിത്ത് കരണ്‍ സീസണ്‍ 8ന്റെ ആദ്യ എപിസോഡ് ഒക്‌ടോബര്‍ 26ന് രാത്രി 12 മണിക്കാണ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യുക. ദീപികയും രണ്‍വീറും നേരത്തെയും ഷോയില്‍ അതിഥികളായി എത്തിയിട്ടുണ്ടെങ്കിലും ഒരുമിച്ച് എത്തുന്നത് ഇതാദ്യമായാണ്. അതുകൊണ്ട് തന്നെ ഇരുവരുടേയും ഫാന്‍സ് ആവേശത്തിലാണ്.












Click it and Unblock the Notifications