പ്രതിഫലത്തില്‍ രശ്മിക സാമന്തയ്ക്കും മുകളില്‍? രണ്‍ബീറിന്റെ ആനിമലില്‍ വാങ്ങിയ തുക ഇത്ര
നടി രശ്മിക മന്ദാന നാഷണല്‍ ക്രഷായിട്ടാണ് അറിയപ്പെടുന്നത്. കന്നഡയില്‍ കിരിക്ക് പാര്‍ട്ടി എന്ന ചിത്രം പുറത്തിറങ്ങിയത് മുതല്‍ രശ്മികയുടെ ആരാധകരുടെ എണ്ണം വര്‍ധിച്ച് കൊണ്ടേ ഇരിക്കുകയാണ്. ബോളിവുഡില്‍ വരെ എത്തി നില്‍ക്കുകയാണ് നടി. തെലുങ്കിലും, തമിഴിലും വമ്പന്‍ വിജയങ്ങളാണ് നടി നേടിയത്. അടുത്തിടെ വിജയ് നായകനായ വാരിസിലും നടിയായിരുന്നു നായിക. ഇതിലൂടെ വമ്പന്‍ വിജയവും രശ്മിക നേടിയിരുന്നു.
അതേസമയം രശ്മിക ഇപ്പോള്‍ ഹിന്ദിയില്‍ രണ്‍ബീര്‍ കപൂര്‍ നായകനാവുന്ന ആനിമലിലാണ് അഭിനയിക്കുന്നത്. ഇതിനോടകം നടിയുടെ രണ്ട് ബോളിവുഡ് ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഈ ചിത്രമാണ് ഏറെ ചര്‍ച്ചയാവുന്നത്. ചിത്രത്തില്‍ നടി വാങ്ങിയ പ്രതിഫലം എത്രയാണെന്ന് നോക്കാം.ആനിമല്‍ ഈ വര്‍ഷം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാനിരിക്കുകയാണ്. 2023ല്‍ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങളിലൊന്നാണിത്.

രണ്‍ബീര്‍ കപൂര്‍ ആക്ഷന്‍ ചെയ്യുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ് ഇതിന്റെയും സംവിധായകന്‍. കഴിഞ്ഞ ദിവസാണ് രശ്മികയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ആരാധകര്‍ ഇതിനെ പ്രശംസിച്ചിരുന്നു. ചിത്രത്തിനായി ഇതിലെ താരങ്ങള്‍ക്കെല്ലാം വലിയ തുകയാണ് ലഭിച്ചത്.
രണ്‍ബീര്‍ കപൂര്‍ 25 മുതല്‍ മുപ്പത് കോടി രൂപയ്ക്ക് ഇടയിലാണ് സാധാരണ പ്രതിഫലമായി വാങ്ങാറുള്ളത്. അതേസമയം രണ്‍ബീര്‍ ആനിമലിനായി വാങ്ങിയ തുക ആരെയും അമ്പരപ്പിക്കും. മൂന്ന് മടങ്ങാണ് താരം പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുന്നത്. 70 കോടിയാണ് രണ്‍ബീറിന്റെ പ്രതിഫലം. എന്നാല്‍ രശ്മിക വാങ്ങിയ പ്രതിഫലമാണ് ബിടൗണില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
സാമന്തയ്ക്ക് ലഭിക്കുന്ന പ്രതിഫലത്തിന് മുകളിലാണ് രശ്മിക ചിത്രത്തിനായി വാങ്ങിയിരിക്കുന്നത്. നാല് കോടി രൂപയാണ് ഇതിലെ പ്രതിഫലം. ഈ ചിത്രം ചെയ്ത് കൊണ്ടിരിക്കുന്നതിനിടെ രശ്മിക പ്രതിഫലം അഞ്ച് കോടിയായി ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള നടിമാരില്‍ ഏറ്റവും പ്രതിഫലം കിട്ടുന്നതും രശ്മികയ്ക്കാണ്. പുഷ്പയുടെ വമ്പന്‍ വിജയവും നടിക്ക് ഗുണകരമായി മാറിയിട്ടുണ്ട്.
രശ്മികയുടെ ആദ്യ ഹിന്ദി ചിത്രം റിലീസാവുന്നതിന് എത്രയോ മുമ്പേ തന്നെ പുഷ്പ ഹിന്ദിയില്‍ റിലീസായിരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ രശ്മിക പോപ്പുലറാണ്. അതേസമയം നടിയുടെ ആസ്തിയും ആരെയും അമ്പരപ്പിക്കുന്നതാണ്. വളരെ ചുരുങ്ങിയ കാലം മാത്രമേ നടി സിനിമയില്‍ എത്തിയിട്ട് ആവുന്നുള്ളൂ.
അതിനുള്ളില്‍ 45 കോടിയുടെ ആസ്തിയാണ് രശ്മിക സ്വന്തമാക്കിയിരിക്കുന്നത്. മാസത്തില്‍ 60 ലക്ഷം രൂപയാണ് രശ്മിക സമ്പാദിക്കുന്നത്. വര്‍ഷത്തില്‍ ഇത് എട്ട് കോടി രൂപയാണ്. നിരവധി പരസ്യങ്ങളും രശ്മികയ്ക്ക് വരുമാനം സമ്മാനിക്കുന്നതാണ്. എട്ട് കോടിയുടെ വമ്പന്‍ ബംഗ്ലാവും ബെംഗളൂരുവില്‍ രശ്മികയ്ക്കുണ്ട്.












Click it and Unblock the Notifications