അങ്ങനെ അവര്‍ ഒന്നിക്കുന്നു, രശ്മികയുടേയും വിജയിയുടേയും വിവാഹനിശ്ചയം കഴിഞ്ഞു? അഭ്യൂഹങ്ങള്‍ക്ക് വിരാമം
യുവതാര ജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതാരാകാന്‍ പോകുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ദാമ്പത്യ ജീവിതത്തിലേക്ക് കടക്കാന്‍ പോകുന്നത്. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം വെള്ളിയാഴ്ച തീര്‍ത്തും രഹസ്യമായി നടന്നു. വൃത്തങ്ങളെ ഉദ്ധരിച്ച് ഫില്‍മിബീറ്റ് തെലുഗു ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു വിവാഹ നിശ്ചയം. രശ്മികയുടേയും വിജയിയുടേയും കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങ് അതീവരഹസ്യമായിരുന്നു. വിവാഹ നിശ്ചയം സംബന്ധിച്ച് വിവരം ഔദ്യോഗികമായി ഇരുതാരങ്ങളും പുറത്തുവിട്ടിട്ടില്ല. അതേസമയം ഇരുവരുടെയും കുടുംബങ്ങളുടെ സാന്നിധ്യത്തില്‍ രഹസ്യമായി വിവാഹനിശ്ചയം നടത്തി എന്നും 2026 ഫെബ്രുവരിയിലേക്കാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുടുംബാംഗങ്ങള്‍ക്ക് പുറമെ സിനിമാമേഖലയിലെ ഏറ്റവും അടുത്ത ആളുകളും നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു എന്നാണ് വിവരം. കുറച്ചുനാളായി അടുപ്പത്തിലായിരുന്ന ഇരുവരും വിവാഹ നിശ്ചയത്തോടെ തങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള കിംവദന്തികള്‍ക്ക് വിരാമമിട്ടിരിക്കുകയാണ്. രശ്മികയും വിജയിയും ഗീതാഗോവിന്ദം എന്ന സിനിമയിലാണ് ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്.
ഈ സിനിമ ഇരുവര്‍ക്കും വലിയ പ്രേക്ഷകപ്രീതി നേടിക്കൊടുത്തിരുന്നു. ഡിയര്‍ കോമ്രേഡ് എന്ന സിനിമയിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. വളരെ വേഗത്തിലായിരുന്നു ടോളിവുഡിലെ ഇരുവരുടേയും കരിയര്‍ കുതിപ്പ്. അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ഒറ്റരാത്രികൊണ്ട് താരമായി മാറുകയായിരുന്നു വിജയ് ദേവരകൊണ്ട. രശ്മിക മന്ദാനയാകട്ടെ നാഷണല്‍ ക്രഷ് എന്ന വിശേഷണവും നേടി.
എന്നാല്‍ തുടക്കം തൊട്ട് തന്നെ ഇരുവരും പ്രണയത്തിലാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇരുവരും ഒന്നിച്ച് അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വൈറലായിരുന്നു. എന്നിരുന്നാലും, അവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അവര്‍ ഒരിക്കലും പ്രതികരിച്ചിട്ടില്ല. പലപ്പോഴും മാധ്യമങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അവര്‍ വളരെ നയതന്ത്രപരമായി ഉത്തരം നല്‍കി.
എന്നിരുന്നാലും, അടുത്തിടെ, ഇരുവരും പരോക്ഷമായി തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചതോടെ, അവരുടെ വിവാഹം ഉടന്‍ നടക്കുമെന്ന് വ്യക്തമായി. വെള്ളിയാഴ്ച ഇരു കുടുംബങ്ങളുടെയും അംഗീകാരത്തോടെയും സമ്മതത്തോടെയുമാണ് അവരുടെ വിവാഹനിശ്ചയം നടന്നത്. അടുത്ത വര്‍ഷം ഇരുവര്‍ക്കും വേണ്ടി ഗംഭീരമായ ഒരു വിവാഹ ചടങ്ങ് നടത്താന്‍ കുടുംബാംഗങ്ങള്‍ ഒരുക്കങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്.
രശ്മിക, കന്നഡ താരം രക്ഷിത് ഷെട്ടിയുമായി നേരത്തെ വിവാഹനിശ്ചയം നടത്തിയിരുന്നെങ്കിലും പിന്നീട് വേര്‍പിരിഞ്ഞു. അതിനുശേഷം അവര്‍ പൂര്‍ണമായും സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. തന്റെ കരിയറിനു വേണ്ടി മാത്രമാണ് അവര്‍ വിവാഹനിശ്ചയം റദ്ദാക്കിയത്. ഇതില്‍ വിജയിക്കാനാകും അവര്‍ക്കായി. നിലവില്‍, ഇന്ത്യന്‍ സിനിമാ വ്യവസായത്തിലെ തന്നെ ഏറ്റവും മുന്‍നിരയില്‍ ആണ് രശ്മികയുടെ സ്ഥാനം.
പുഷ്പ 1 & 2, അനിമല്‍, ചാവ എന്നി സിനിമകളിലൂടെ രാജ്യത്തെ തന്നെ സെന്‍സേഷണല്‍ നായികയായി മാറാന്‍ രശ്മികയ്ക്ക് സാധിച്ചു. നിലവില്‍ തമ്മ എന്ന ഹിന്ദി ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ഒക്ടോബര്‍ 18 ന് ചിത്രം റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു.












Click it and Unblock the Notifications