രശ്മിക വെള്ളവും സാമന്ത ലിഫ്റ്റും കണ്ടാല്‍ 'വിറയ്ക്കും': നയന്‍താരയ്ക്കുമുണ്ട് കൗതുകകരമായ ഭയം
സിനിമയില്‍ ധൈര്യശാലികളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടുന്നവരാണ് പല താരങ്ങളും. എന്നാല്‍ യഥാർത്ഥ ജീവിതത്തിലേക്ക് നോക്കുകയാണെങ്കിലും നിസ്സാരമായ പല വിഷയങ്ങളിലും വലിയ ഭയം ഉള്ളവരായിരിക്കും ഈ താരങ്ങള്‍. സിനിമ താരങ്ങള്‍ക്ക് മാത്രമല്ല, നമ്മളില്‍ പലരും പല വിഷയങ്ങളിലും വലിയ ധൈര്യ ശാലികളും ചെറിയ കാര്യങ്ങളില്‍ ഭയം ഉള്ളവരുമായിരിക്കും.
ഇവിടെ നമ്മുടെ പ്രിയപ്പെട്ട സിനിമാ താരങ്ങളുടെ, അതായത് നടിമാരുടെ ചില ഭയങ്ങളെ കുറിച്ചാണ് പറയുന്നത്. നയന്‍താര, സാമന്ത, തപ്സി പന്നു, കാജള്‍ അഗർവാള്‍, തമന്ന ഭാട്ടിയ,ശ്രീയ ശരണ്‍, കീർത്തി സുരേഷ്, രശ്മിക രാജേഷ്, ഐശ്വര്യ രാജേഷ് തുടങ്ങിയ നടിമാരുടെ 'വലിയ ഭയങ്ങളെയാണ്' ഇവിടെ പരിചയപ്പെടുത്തുന്നത്.

ഹൊറർ സിനിമകളില്‍ അഭിനയിക്കാന്‍ യാതൊരു മടിയും ഇല്ലാത്ത താരമാണ് നയന്‍താര. മായ, ഡോറ, ഐറാ, മാസ് തുടങ്ങിയ നിരവധി ഹൊറർ സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ യഥാർത്ഥത്തില്‍ ഹൊറർ സിനിമകള്‍ കാണാന്‍ വലിയ ഭയമുള്ള വ്യക്തിയാണ് താനെന്ന് നയന്‍താര തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.
വളരെ ഇടുങ്ങിയ വഴികളോട്, അതുപോലെതന്നെ പ്രദേശങ്ങള്‍, റൂം എന്നിവയോടെല്ലാം തന്നെ ഒരാള്‍ക്ക് തോന്നുന്ന ഭയമാണ് ക്ലോസ്‌ട്രോഫോബിയ. ലിഫ്റ്റിലൊക്കെ തനിച്ച് സഞ്ചരിക്കുന്നത് ഇവർക്ക് പ്രയാസകരമായ കാര്യമായിരിക്കും. ഫഹദ് ഫാസില്‍ നായകനായ മലയന്‍ കുഞ്ഞ് പുറത്തിറങ്ങുന്നതിന് മുമ്പ് ക്ലോസ്‌ട്രോഫോബിയ ഉള്ളവര്‍ ഈ സിനിമ കാണുന്നതിന് മുമ്പ് സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നടിമാരില്‍ ക്ലോസ്‌ട്രോഫോബിയ ഉള്ള താരമാണ് സാമന്ത റൂത്ത് പ്രഭു.
നയന്‍താരയെ പോലെ തന്നെ ഹൊറർ മൂവികള്‍ കാണാന്‍ ഭയമുള്ള മറ്റൊരു നടിയാണ് തപ്സി പന്നു. നിരവധി ഹൊറർ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം അത്തരം സിനിമകള്‍ കാണാറില്ല. അതുപോലെ ഫാസ്മോഫോബിയ ഉള്ള നടിയാണ് ഐശ്വര്യ രാജേഷ്. പ്രേതങ്ങളെക്കുറിച്ചുള്ള ഭയമാണ് ഫാസ്മോഫോബിയ.
വലിയ തോതില്‍ ഹൈഡ്രോഫോബിയ ഉള്ള വ്യക്തിയാണ് രശ്മിക മന്ദാന. ജലത്തോടുള്ള ഭയമാണ് ഹൈഡ്രോഫോബിയ. അതുകൊണ്ട് തന്നെ റാഫ്റ്റിങ് അടക്കമുള്ള ജല കായിക വിനോദങ്ങളിൽ താരം സജീവമാകാറില്ല. രശ്മികയ്ക്ക് ഹൈഡ്രോഫോബിയ ആണെങ്കില്‍ കാജള്‍ അഗർവാളിന് ഒറിന്തോഫോബിയയാണ്. പക്ഷികളെ ഭയക്കുന്ന അവസ്ഥയാണ് ഒറിന്തോഫോബിയ.
തമന്ന ഭാട്ടിയയുടെ ഏറ്റവും വലിയ ഭയം അവളുടെ ഓർമ്മ നഷ്ടപ്പെടുന്നതാണ്. കൊവിഡിന് ശേഷം തനിക്ക് മരണഭയം ഉണ്ടെന്ന് അവർ വെളിപ്പെടുത്തിയിരുന്നു. നടിമാർക്ക് മാത്രമല്ല, സ്ക്രീനില്‍ വീരശൂര പരാക്രമികളായ പല നടന്‍മാർക്കും സമാനമായ രീതിയില്‍ ചെറിയ കാര്യങ്ങളില്‍ വലിയ പേടികളുണ്ട്.












Click it and Unblock the Notifications