രതീഷും റോക്കിയും ചെയ്തത് ഒരേ കാര്യം, പിന്നെ ബിഗ് ബോസ് എന്ത് നീതിയാണ് നടപ്പിലാക്കിയത്'; കുറിപ്പ് വൈറൽ
കൊച്ചി: തുടങ്ങിയിട്ട് ഒരു ആഴ്ച മാത്രമേ പിന്നിട്ടിട്ടുള്ളൂവെങ്കിലും സംഭവ ബഹുലമായ എപ്പിസോഡുകളിലൂടെയാണ് ബിഗ് ബോസ് സീസൺ 6 കടന്ന് പോകുന്നത്. ഇപ്പോൾ വീക്കെന്റ് എപ്പിസോഡിൽ എത്തി നിൽക്കുമ്പോൾ ഹൗസിൽ നിന്നും ഒരു മത്സരാർത്ഥിയെ പുറത്താക്കിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്. രതീഷ് കുമാറിനെയാണ് ഷോയിൽ നിന്നും പുറത്താക്കിയത് എന്നാണ് ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ ഉയരുന്ന ചർച്ചകൾ.
സഹമത്സരാർത്ഥിയായ സുരേഷ് കുമാറിനെ ഗേ എന്ന് വിളിച്ചതാണ് രതീഷിനെ പുറത്താക്കാൻ കാരണം എന്നാണ് അഭ്യൂഹങ്ങൾ. ഇപ്പോഴിതാ വിഷയത്തിൽ ഒരു ആരാധകൻ പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'ബിഗ് ബോസ് കാണുകയും വിലയിരുത്തുകയും ചെയ്യുന്ന ബിഗ് ബോസിന്റെ പ്രേക്ഷകരോട് ഒരു ചോദ്യം?? ഇന്നലത്തെ വീക്ക് എന്റെ എവിഷൻ ഷൂട്ട് കഴിഞ്ഞു. ശനിയാഴ്ചത്തെയും ഞായറാഴ്ചത്തെയും ഷൂട്ടിംഗ് ശനിയാഴ്ച തന്നെ കഴിഞ്ഞു. ഞായറാഴ്ചത്തെ എപ്പിസോഡ്
ഇന്നത്തെ ദിവസമാണ്. രതീഷ് കുമാറിനെ പുറത്താക്കുന്ന ദിവസം എന്ന് അറിയാൻ സാധിച്ചു . അതിന്റെ ഷൂട്ടിംഗ് ഇന്നലെയെ കഴിഞ്ഞു ചില യൂട്യൂബ് ചാനലുകാരും
സോഷ്യൽ മീഡിയയും ഉറപ്പിച്ചു കഴിഞ്ഞു രതീഷ് കുമാർ പുറത്ത് പോയി എന്ന്
ആ ന്യൂസ് ഏകദേശം ശരിയാണ്.
100% വും ഉറപ്പിക്കാൻ കഴിയുക ഇന്നത്തെ എപ്പിസോഡ് കഴിഞ്ഞിട്ട് മാത്രമാണ്. എന്നാൽ ഇവിടെ ചർച്ച ചെയ്യുന്ന വിഷയം അതല്ല. രതീഷ് കുമാറിനെതിരെ ആരോപിച്ച കുറ്റം
സുരേഷ് ഗൈ ആണോ എന്ന ഒരു സംശയം സഹമത്സരാർത്ഥിയായ അൻസിഫയുടെയും ജിൻഡോയുടെയും അടുത്ത് പ്രകടിപ്പിച്ചു എന്നതാണ് അതല്ലേ ശരി അതാണ് രതീഷ് കുമാറിനെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം എന്നാൽ ഇതേ കുറ്റം തന്നെ ഈ ആരോപണം രതീഷ് കുമാർ നടത്തുന്നതിനു മുമ്പ് അവിടെ പരസ്യമായി മറ്റൊരാൾ നടത്തിയിട്ടുണ്ട് അതു കേട്ടുകൊണ്ട് ആ ബിഗ് ബോസ് ഹൗസിനുള്ളിൽ ഉള്ള മറ്റു മത്സരാർത്ഥികൾ എല്ലാവരും തന്നെ ഉണ്ടായിരുന്നു ആ വിഷയം ഞാൻ ഇവിടെ ചൂണ്ടിക്കാണിക്കുന്നു.
റോക്കി ജാസ്മിനോട് നീ പെണ്ണാണ് എന്നതിൽ എനിക്ക് സംശയമുണ്ട് എന്ന് പരസ്യമായി ചോദിക്കുന്നു എല്ലാവരും കേട്ടുകൊണ്ട് നിൽക്കുന്നു അത് കുറ്റമല്ലേ അതു കുറ്റമായിരിക്കെ രതീഷ് കുമാർ ചോദിച്ചത് മാത്രം എങ്ങനെ കുറ്റമാകും? രതീഷ് കുമാർ ചോദിച്ചത് രണ്ടുപേരോട് മാത്രമാണ് എന്നാൽ റോക്കി അങ്ങനെ ഒരു ആരോപണം ജാസ്മിൻ എതിരെ നടത്തിയത് മറ്റു മത്സരാർത്ഥികൾ എല്ലാവരും കണ്ടുകൊണ്ട് നിൽക്കേ അല്ലെങ്കിൽ കേട്ടുകൊണ്ട് നിൽക്കുകയാണ്.
അവിടെ ആ കണ്ടും കേട്ടും നിന്നവർ ആരും പ്രതികരിച്ചു കണ്ടില്ല ആ സമയത്ത്.
എന്നാൽ രതീഷ് കുമാർ അങ്ങനെ ഒരു ആരോപണം നടത്തിയപ്പോൾ സിജോ ഉൾപ്പെടെ എല്ലാവരും വളഞ്ഞിട്ട് രതീഷ് കുമാറിനെ ആക്രമിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത് എന്ത് നീതിയാണ് ബിഗ് ബോസ് നടപ്പിലാക്കിയത് നിങ്ങൾ ബിഗ് ബോസ് ഷോയുടെ ഒരു ജനുവിൻ പ്രേക്ഷകൻ ആണെങ്കിൽ ഈ വിഷയം എടുത്ത് പ്രതികരിക്കുക












Click it and Unblock the Notifications