Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിനയത്തില്‍ മാത്രമല്ല, ബിസിനസിലും ഒരു കൈ നോക്കാം..; ബിസിനസില്‍ തിളങ്ങിയ മിനിസ്‌ക്രീന്‍ താരങ്ങള്‍

മിനിസ്‌ക്രീന്‍ താരങ്ങളെ എക്കാലത്തും മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചരിത്രമാണ് ഉള്ളത്. പുതിയ കാലത്തും മിനിസ്‌ക്രീന്‍ താരങ്ങള്‍ക്ക് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഉള്ളത്. അതിനാല്‍ തന്നെ താരങ്ങളുടെ വ്യക്തിജീവിതത്തെ കുറിച്ച് അറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. അഭിനയത്തിന് പുറമെ ബിസിനസ്, എഴുത്ത്, നൃത്തം എന്നീ മേഖലകളിലും കഴിവു തെളിയിച്ചിട്ടുള്ളവരാണ് മലയാളം മിനി സ്‌ക്രീനിലെ പല നടിമാരും.

അത് കൂടാതെ ഡോക്ടര്‍, എഞ്ചിനീയര്‍ എന്നീ മേഖലകളില്‍ നിന്ന് അഭിനയരംഗത്തേക്ക് എത്തിയവരും ഉണ്ട്. മലയാളം മിനി സ്‌ക്രീനില്‍ സ്വന്തമായി തങ്ങളുടെ സംരംഭം കെട്ടിപ്പടുത്തിട്ടുള്ള നിരവധി അഭിനേത്രികളുണ്ട്. അവരെല്ലാവരും ഇപ്പോഴും അഭിനയത്തില്‍ സജീവമാണുതാനും. ഇത്തരത്തില്‍ അഭിനയരംഗത്ത് സജീവമായിരിക്കെ തന്നെ സ്വന്തമായി സംരംഭം കെട്ടിപ്പടുത്തിട്ടുള്ള താരങ്ങളെ പരിചയപ്പെടാം.

Rebeca Santhosh

ഗായത്രി അരുണ്‍

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പരസ്പരം എന്ന സീരിയലിലെ ദീപ്തി എന്ന കഥാപാത്രത്തെ ആരും മറക്കാനിടയില്ല. ഏറ്റവും താഴെക്കിടയില്‍ നിന്ന് പഠിച്ച് കുടുംബിനിയായിരിക്കെ തന്നെ ഐപിഎസ് ഉദ്യോഗസ്ഥയായി മാറിയ പെണ്‍കുട്ടിയുട കഥയായിരുന്നു പരസ്പരം സീരിയല്‍ പറഞ്ഞത്. ഗായത്രി അരുണാണ് ഈ സീരിയലിലെല കേന്ദ്ര കഥാപാത്രമായ ദീപ്തിയെ അവതരിപ്പിച്ചത്.

ഇപ്പോള്‍ സിനിമയില്‍ സജീവമാണെങ്കിലും അഭിനയത്തോടൊപ്പം അവതരണവും പുസ്തകമെഴുത്തും വ്‌ലോഗിഗും ബിസിനസുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന താരമാണ് ഗായത്രി. അടുത്തിടെയാണ് സ്വന്തമായി ഒരു നെയില്‍ ആര്‍ട്ട് സ്റ്റുഡിയോ ഗായത്രി ആരംഭിച്ചത്. ഗായത്രിയുടെ സ്വന്തം നാടായ ചേര്‍ത്തലയില്‍ തന്നെയാണ് സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്.

ആര്യ ബഡായ്

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ബഡായ് ബംഗ്ലാവ് എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് ആര്യ ശ്രദ്ധിക്കപ്പെടുന്നത്. മുകേഷും രമേഷ് പിഷാരടിയും നിറഞ്ഞാടിയ ബഡായ് ബംഗ്ലാവില്‍ ആര്യയുടെ പ്രകടനവും കൈയടി നേടിയിരുന്നു. ഇത് കൂടാതെ പല അവാര്‍ഡ് ദാന ചടങ്ങുകളും പരിപാടികളും എല്ലാം ആര്യ ഹോസ്റ്റ് ചെയ്തിരുന്നു. ബിഗ് ബോസ് മല്‍സരാര്‍ത്ഥിയായും ശ്രദ്ധിക്കപ്പെട്ടു.

ഇതിനെല്ലാം പുറമെ ഒരു സംരഭക കൂടിയാണ് ആര്യ. കാഞ്ചീവരം എന്നാണ് ആര്യയുടെ ഉടമസ്ഥതയിലുള്ള സാരി സ്റ്റോറിന്റെ പേര്.

പാര്‍വതി ആര്‍ കൃഷ്ണ

നടി, അവതാരക എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് പാര്‍വതി ആര്‍ കൃഷ്ണ. താരത്തിന്റെ വ്‌ളോഗിനും നിരവധി കാഴ്ചക്കാരുണ്ട്. അടുത്തിടെ പാര്‍വതി തിരുവനന്തപുരത്ത് വെസ്റ്റേണ്‍ വസ്ത്രങ്ങള്‍ക്കായുള്ള ഒരു സ്റ്റോര്‍ ആരംഭിച്ചിരുന്നു. 'പര്‍ഷ വെസ്റ്റേണ്‍ വിയര്‍' എന്നാണ് പാര്‍വതിയുടെ ഷോപ്പിന്റെ പേര്.

ശ്രുതി രജനീകാന്ത്

ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന 'ചക്കപ്പഴം' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രുതി രജനീകാന്ത് പ്രശസ്തയാകുന്നത്. അഭിനയത്തോടൊപ്പം ഹാന്‍ഡ്‌മെയ്ഡ് പെര്‍ഫ്യൂമുകള്‍ വില്‍ക്കുന്ന ഒരു സ്റ്റോറും നടി നടക്കുന്നുണ്ട്. 'ദ പെര്‍ഫ്യൂം പ്രൊജക്ട്' എന്നാണ് ശ്രുതിയുടെ ബിസിനസ് സംരംഭത്തിന്റെ പേര്.

റബേക്ക സന്തോഷ്

കുട്ടിക്കാലം തൊട്ടെ മലയാളികള്‍ക്ക് അറിയുന്ന താരമാണ് റബേക്ക സന്തോഷ്. ഇപ്പോള്‍ ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലുകളില്‍ ഒന്നായ ചെമ്പനീര്‍പ്പൂവിലെ കേന്ദ്രകഥാപാത്രമായ രേവതിയെ ആണ് റബേക്ക അവതരിപ്പിക്കുന്നത്. അഭിനയത്തോടൊപ്പം കാഷ്വല്‍ വിയര്‍, ബനാറസി സാരികള്‍, എത്‌നിക് വിയര്‍ തുടങ്ങിയ വസ്ത്രങ്ങള്‍ക്കായി മൂന്ന് വ്യത്യസ്ത ബ്രാന്‍ഡുകളുടെ സാരഥ്യവും റബേക്ക വഹിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+