Get Updates
Get notified of breaking news, exclusive insights, and must-see stories!

പിടിമുറുക്കി മഞ്ഞുമ്മൽ ബോയ്സ്; ടിക്കറ്റ് വിറ്റത് മമ്മൂട്ടിയുടെ ഭ്രമയു​ഗത്തെക്കാൾ നാലിരട്ടി;കണക്കുകൾ

മലയാളത്തിൽ മികച്ച സിനിമകൾ റിലീസ് ചെയ്ത് കൊണ്ടിരിക്കുന്ന സമയമാണ് ഇത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് പ്രേമലു തിയറ്ററുകൾ കീഴടക്കിയത്. സിനിമ ഇപ്പോഴും വിജയകരമായി മുന്നേറുകയാണ്. അതിനിടയിൽ മമ്മൂട്ടിയുടെ ഭ്രമയു​ഗവും തിയറ്റിറുകളിലെത്തി. മികച്ച അഭിപ്രായവുമായി പ്രദർശനം തുടരുകയാണ്. ഇപ്പോൾ കഴിഞ്ഞ ദിവസം പ്രദർശനത്തിന് എത്തിയ മഞ്ഞുമ്മൽ ബോയ്സും തിയറ്ററുകൾ കീഴടക്കിയിരിക്കുകയാണ്. ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സിനെക്കുറിച്ചുള്ള ചർച്ചയാണ് എല്ലായിടത്തും.

മമ്മൂട്ടിയുടെ ഭ്രമ യു​ഗത്തെ പിന്നാലാക്കിയിരിക്കുകയാണ് ഓപ്പണിം​ഗ് കളക്ഷനിൽ മഞ്ഞുമൽ ബോയ്സ് 2024 ലെ കണക്കുകളിൽ രണ്ടാമത് എത്തിയത്. കഴിഞ്ഞ ദിവസവും മഞ്ഞുമ്മൽ ബോയ്സിന് റെക്കോർഡ് ടിക്കറ്റ് വില്പനയാണ് നടന്നത് എന്നാണ് ബുക്ക് മൈ ഷോയിലെ കണക്കുകൾ. ഇന്നലെ മഞ്ഞുമ്മൽ ബോയ്സിന്റെ 168990 ടിക്കറ്റുകളാണ് വിറ്റുപോയത്.

manjummal

സൗഹൃദവും ആകാംക്ഷയും അതിജീവനവും സാഹസികതയുമൊക്കെ കൈകാര്യം ചെയ്യുന്ന സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഈ ചിത്രം സംവിധാനം ചെയ്തത് ചിദംബരം ആണ്. അതേ സമയം ഇപ്പോഴും തിയറ്റിൽ ഹിറ്റായി ഓടുന്ന പ്രേമലുവിന്റെ 78460 ടിക്കറ്റുകളും വിറ്റുപോയി എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

എന്നാൽ ഭ്രമ യു​ഗത്തിന്റെ ആകെ 40410 ടിക്കറ്റ് മാത്രമാണ് വിറ്റുപോയത്. മഞ്ഞുമ്മൽ ബോയ്സ് എത്തിയത് ഭ്രമ യു​ഗത്തിന് വെല്ലുവിളി ആകുമോ എന്ന് സംശയമുണ്ട്. ആ​ഗോള തലത്തിൽ 50 കോടിയിലേക്ക് എത്താൻ ഇനി കുറച്ച് ദൂരം മാത്രമാണ് ഭ്രമ യു​ഗത്തിന് ഉള്ളത്.

അതേ സമയം, മൂന്നാമത്തെ ആഴ്ചയിൽ പ്രേമലു ലോകമെമ്പാടുമായി 700 തിയറ്ററുകളിൽ എത്തിയിട്ടുണ്ട്. ഇനിയും കുതിപ്പ് തുടരാനാണ് സാധ്യത.
പ്രണയത്തിനും തമാശയ്ക്കും ആണ് പ്രേമലുവിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. ആ​ഗോള ബോക്സ് ഓഫീസിൽ ചിത്രം ഇതിനകം 50 കോടി നേടി.

നസ്ലിനും മമിതയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രേമലുവിൽ പ്രധാന വേഷത്തിൽ എത്തുന്നു. ​ഗിരീഷ് എ ഡിയാണ് ചിത്രം സംവിധാനം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+