'യുകെയിൽ നിന്നും ഒരു വട്ട് വന്നു, ഇന്ത്യയിലെ വട്ടുമായി കണ്ടുമുട്ടി', റീന-രഞ്ജു വീഡിയോ വൈറൽ
സോഷ്യൽ മീഡിയയിൽ വളരെ അധികം ആരാധകരുള്ള വ്യക്തിയാണ് റീന. പ്രായം വെറും നമ്പറാണെന്ന് തെളിയിക്കുന്ന ഇവരുടെ വീഡിയോകളെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ആത്മവിശ്വാസത്തിന്റെ കാര്യത്തിൽ റീനയൊരു സംഭവം തന്നെയാണെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. അതേസമയം റീനയുടെ ലുക്കിനേയും മേക്കപ്പിനേയും ചിലർ വിമർശിക്കാറുണ്ട്. കോലംകെട്ടാണെന്നാണ് ചിലരുടെ ആക്ഷേപം. ഇതൊന്നും പക്ഷെ റീന കാര്യമാക്കാറേ ഇല്ല.
എന്നാൽ ലുക്കിന്റെ പേരിൽ പരിഹസിച്ചവരെ തന്റെ പുതിയ ലുക്ക് കൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് റീന. കല്യാണപെണ്ണിനെ പോലെ അതീവ സുന്ദരിയായി നീൽക്കുന്ന റീനയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു. റീനയെ മേക്കോവർ നടത്തി സുന്ദരിയാക്കിയതിന് പിന്നിലെ കൈകൾ മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാരുടേതാണ്. മേക്കപ്പ് ചെയ്തതിനെ കുറിച്ച് കഴിഞ്ഞ ദിവസം രഞ്ജു രഞ്ജിമാർ ഒരു പോസ്റ്റ് പങ്കിട്ടിരുന്നു.

'ഓരോ മനുഷ്യർക്കും മോഹങ്ങളും ഉണ്ടാകും, റീന ചേച്ചി എന്നും എനിക്കൊരു എനർജി ഡ്രിങ്ക് പോലെയാണ്, എപ്പോ സംസാരിച്ചാലും മേക്കപ്പിനെ കുറിച്ചൊക്കെ പറയും,ഞാനും തമാശക്ക് പറയും കൊച്ചിങ് പോരെ നമുക്കു മേക്കപ്പ് ചെയ്യാം എന്നൊക്കെ. സത്യം പറഞ്ഞാൽ ഒട്ടും പ്ലാൻ അല്ലായിരുന്നു, കാരണം makeup workshop കൊല്ലത്തു നടക്കുന്നു അതിന്റെ തിരക്ക്, ഇടയ്ക്കു അക്കാദമിയിൽ പോയി കുട്ടികളെ കാണാൻ, ഡോറയിൽ പോകണം, ജസ്റ്റ് ഒന്ന് കാണാം എന്ന് മാത്രമേ വിചാരിച്ചുള്ളൂ, വന്നപ്പോ എല്ലാം മാറി ഉടനെ പിള്ളേർ വിട്ടിൽ പോയി സാരി എടുത്തു സുധി പൂവും വാങ്ങി വന്നു വെറും 39 മിനിറ്റ്, കംപ്ലീറ്റ് റെഡി,റീന ചേച്ചി ഹാപ്പി, ഞാനും, ഹാപ്പി,അങ്ങനെ സന്തോഷിക്കട്ടെ എല്ലാവരും', എന്നായിരുന്നു പോസ്റ്റിലെ വരികൾ.
ഇപ്പോഴിതാ റീനയ്ക്കൊപ്പമുളള ഒരു റീൽ വീഡിയോയും രഞ്ജു രഞ്ജിമാർ പങ്കുവെച്ചിരിക്കുകയാണ്. 'യുകെയിൽ നിന്നും ഒരു വട്ട് വന്നു, ഇന്ത്യയിലെ വട്ടുമായി കണ്ടുമുട്ടി ,പിന്നെ പറയാൻ ഉണ്ടോ' എന്ന വരികളോടെയാണ് രഞ്ജു രഞ്ജിമാർ വീഡിയോ പങ്കിട്ടത്. ഇരുവരും ഒരു പാട്ടിന് ഡാൻസ് ചെയ്യുന്നതാണ് വീഡിയോ. അതേസമയം റീനയെ ഇത്ര മനോഹരിയായി ഒരുക്കിയതിന് നിറയെ പേരാണ് രഞ്ജു രഞ്ജിമാറിനെ അഭിനന്ദിക്കുന്നത്. 'പുള്ളിക്കാരി നല്ല സുന്ദരി ആയിട്ടുണ്ട്.അല്ലേലും സുന്ദരി ആണ്, ആ ലിപ്സ്റ്റിക് ഇടുന്നതിന്റെ ഒരു ചെറിയ ഇഷ്യൂ ആണെന്ന് തോന്നുന്നു, അതൊന്ന് സെറ്റ് ആക്കിയ സിമ്പിൾ മേക്കപ്പ് ചെയ്താലും അടിപൊളി ആണ്, രഞ്ജുസ് മേക്കപ്പ് ചെയ്തപ്പോ അവരുടെ കുറെ പോസിറ്റീവ് തിങ്സ് എന്‍ഹാൻസ്ഡ് ആയി. റിമി ടോമിടെ ഒരു ലുക്ക് ആയി', എന്നാണ് ഒരാൾ കമന്റ് ചെയ്തത്.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം












Click it and Unblock the Notifications