'രജിത് കുമാർ ആണ് ചെയ്തത്, ഞാനും അവിടെ ഉണ്ടായിരുന്നു, ഇജ്ജാതി മനുഷ്യനൊപ്പം നിൽക്കരുത്'; ആർജെ രഘു
കൊച്ചി: മലയാളത്തിൽ ബിഗ് ബോസിന്റെ ആറ് സീസണുകളാണ് ഇതുവരെ കഴിഞ്ഞത്. ഇവയിലെല്ലാം തന്നെ ചെറുതും വലുതുമായ രീതിയിൽ മത്സരാർത്ഥികൾ തമ്മിൽ പരസ്പരം ശാരീരികമായി ആക്രമിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലതിൽ ബിഗ് ബോസിന്റെ ഭാഗത്ത് നിന്ന് കടുത്ത നടപടിയും ഉണ്ടായിട്ടുണ്ട്. അത്തരമൊരു സംഭവമായിരുന്നു സീസൺ 2 ൽ നടന്ന രജിത് കുമാറിന്റെ പുറത്താക്കൽ. സഹമത്സരാർത്ഥിയായ രേഷ്മയുള്ള കണ്ണിൽ മുളക് തേച്ചതിനായിരുന്നു രജിത്തിനെ പുറത്താക്കിയത്.
ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെ തന്റെ തെറ്റ് രജിത് കുമാർ സമ്മതിച്ചിരുന്നു. എന്നാൽ അടുത്തിടെ താരം ഇക്കാര്യത്തിൽ മലക്കം മറിഞ്ഞു. താനങ്ങനൊരു പ്രവൃത്തി ചെയ്തിട്ടില്ലെന്നും ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നൊക്കെയായിരുന്നു രജിത് കുമാർ ഒരു അഭിമുഖത്തിനിടെ ചോദിച്ചത്. 'ഞാൻ മുളക് തേക്കുന്നത് കണ്ടോ, അരക്കുന്നത് കണ്ടോ? ഏഷ്യാനെറ്റിനും ബിഗ് ബോസിനുമെല്ലാം എല്ലാം അറിയാം', എന്നായിരുന്നു രജിത് കുമാറിന്റെ വാദം.

അതേസമയം കഴിഞ്ഞ ദിവസം വിഷയത്തിൽ രജിത് കുമാറിനെ അതിരൂക്ഷമായി വിമർശിച്ച് ആ സീസണിലെ മത്സരാർത്ഥിയായിരുന്ന അലക്സാണ്ട്ര പ്രതികരിച്ചിരുന്നു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. മുളക് തേച്ചത് ഞാൻ കണ്ടതാണ് എന്നും കേസിലെ സാക്ഷി ഞാൻ ആയിരുന്നുവെന്നും അലക്സാണ്ട്ര വ്യക്തമാക്കി.
'എനിക്ക് ഇപ്പോഴും ആ സീൻ നല്ല ഓർമ്മയുണ്ട്. അയാൾ മുളക് അരക്കുകയല്ല ചെയ്തത്. അടുക്കളയിൽ നിന്നും മുളക് കൊണ്ടുവന്നു, നന്നായി കൈകൊണ്ട് ഞെരടി, ബെഞ്ചിന് താഴെ മുളക് കിടപ്പുണ്ടായിരുന്നു. എന്നിട്ട് പിറന്നാൾ ആശംസിച്ച് ചോക്ലേറ്റ് കൊടുക്കുന്ന സമയത്ത് അനുഗ്രഹിക്കുന്നത് പോലെ ആക്കി കണ്ണിൽ തേച്ചു. ഞാൻ കരുതിയത് അനുഗ്രഹിച്ചതാണെന്നാണ്.
പിന്നാലെ കണ്ണ് എരിയുന്നെന്ന് പറഞ്ഞ് അവള്‍ കരയാന്‍ തുടങ്ങി. കണ്ണിന് അസുഖം കഴിഞ്ഞ് വന്നതായിരുന്നു ഞങ്ങൾ. ആ സംഭവം കഴിഞ്ഞ് നാല് വർഷമായി. ഇപ്പോഴും അവൾക്ക് ഐ ഡ്രോപ് ഇല്ലാതെ പറ്റില്ല. കണ്ണിന്റെ റെറ്റിനയ്ക്ക് അവൾക്ക് ആദ്യമേ പ്രശ്നമുണ്ടായിരുന്നു. അതിനിടയിലാണ് ഈ സംഭവം. തെറ്റ് ചെയ്തു അത് സമ്മതിക്കാൻ മനുഷ്യർ തയ്യാറാകണം', എന്നാണ് അലക്സാണ്ട്ര പറഞ്ഞത്. ഇപ്പോഴിതാ അലക്സാണ്ട്രയുടെ വീഡിയോ പങ്കുവെച് കൊണ്ട് സീസൺ 2 ലെ മറ്റൊരു മത്സരാർത്ഥിയായ ആർജെ രഘുവും രംഗത്തെത്തിയിരിക്കുകയാണ്.
ഇതൊരു ഓർമ്മപ്പെടുത്തലാണെന്ന് പറഞ്ഞ് കൊണ്ട് ഒരു കുറിപ്പും രഘു പങ്കിട്ടിട്ടുണ്ട്. രഘുവിന്റെ കുറിപ്പ് ഇങ്ങനെ-'Bigg Boss S2 (2020) ഞാൻ കൂടി മത്സരിച്ചിരുന്ന ആ സീസണിൽ ഒരു ക്രിമിനൽ ആക്ടിവിറ്റി ഉണ്ടായി . സഹ മത്സരാർത്ഥിയായ രേഷ്മയെ രജത് കുമാർ എന്ന ആൾ പച്ച മുളക് കൊണ്ട് ആക്രമിച്ചു .. കണ്ണിലായിരുന്നു പരിക്ക് (അറിയാത്തവർക്കും / മറന്നു പോയവർക്കും വേണ്ടി ആണ് എഴുതുന്നത് ) സാന്ദ്ര പറഞ്ഞതാണ് സത്യം @alasandrajohnson . ഞാനും അവിടെ ഉണ്ടായിരുന്നു . അന്ന് അയാൾ ചെയ്ത ഈ തെറ്റിനെ പിന്താങ്ങി മത്സരാർത്ഥികളെയും വീട്ടുകാരെയും പച്ചക്ക് അസഭ്യം പറഞ്ഞ പല യൂട്യൂബ് റിവ്യൂ കീടങ്ങളും / അയാളുടെ ഫാന്‍സും (ചിലർ ) ഇന്ന് പലർക്കും പ്രിയപ്പെട്ടവരുമാണ് . അവസരത്തിനൊത്തു മാറുന്നത് മനുഷ്യസഹജമാണ് പക്ഷെ ഈ ജാതി മനുഷ്യർക്കൊപ്പം നിൽക്കുന്നത് ചിന്തിക്കാൻ പറ്റില്ല ..അന്നു സംഭവിച്ചത് എന്താണെന്ന് പലപ്പൊഴായി പറഞ്ഞതാണ് . ഒരു ഓർമ്മപ്പെടുത്തൽ ആണിത് പൊതുജനതിനും ഒപ്പം ഞങ്ങളിൽ ചിലർക്കും'.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications